കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ മതി..മദ്യം വീട്ടിലെത്തും, ഹോം ഡെലിവറി സംവിധാനവുമായി ബംഗാള്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്ത് പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതെ ബുദ്ധിമുട്ടുകയാണ് കുടിയന്‍മാര്‍. പല സംസ്ഥാനങ്ങളിലും മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന പ്രവണത വരെ കാണിക്കുന്നുണ്ട്. എന്നാല്‍ മദ്യം കിട്ടാതെ ഞങ്ങളുടെ സംസ്ഥാനത്ത് ആരും ബുദ്ധിമുട്ടില്ലെന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബംഗാളിലെ മമത സര്‍ക്കാര്‍. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിക്കാണ് ബംഗാള്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എക്‌സൈസ് വകുപ്പിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

liquor

മദ്യം ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ മുഖേന ബുക്ക് ചെയ്താല്‍ മദ്യം വീട്ടിലെത്തിക്കുന്ന പദ്ഥിക്കാണ് ബംഗാള്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന് വേണ്ടി ഓരോ മദ്യ വില്‍പ്പന ശാലകളിലും പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഡെലിവറി പാസ് ലഭ്യമാക്കും. ഹോം ഡെലിവറിയിലൂടെ മദ്യം വില്‍ക്കാന്‍ താല്‍പര്യമുള്ള വ്യാപാരികള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് ഈ പാസ് ലഭ്യമാക്കണം. അതേസമയം, ഒരു മദ്യശാലകള്‍ക്ക് മൂന്ന് ഡെലിവറി പാസുകള്‍ മാത്രമേ ദിവസേന ലഭ്യമാക്കുകയുള്ളൂ. രാവിലെ 11 മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമേ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയാണ് ഡെലിവറി ചെയ്യാനുള്ള സമയം. നിലവില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകള്‍ അടച്ചിട്ട അവസ്ഥയാണ്.

അതേസമയം, മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പെയിന്റില്‍ വാര്‍ണിഷ് കലക്കി കഴിച്ച മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ മരിച്ചു. ചെങ്കല്‍പ്പട്ടണം സ്വദേശികളായ ശിവശങ്കര്‍, പ്രദീപ്, ശിവരാമന്‍ എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.എവിടെയും മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ പെയിന്റും വാര്‍ണിഷും ചേര്‍ത്ത് കുടിക്കുകയായിരുന്നു. മിശ്രിതം കഴിച്ച പിന്നാലെ മൂവര്‍ക്കും ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടര്‍ന്ന് കുഴഞ്ഞു വീണ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൂന്ന് പേരും സ്ഥിരം മദ്യപാനികളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മാര്‍ച്ച് 25 മുതലാണ് രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആരോഗ്യം, ഭക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്ക് പുറമെ എല്ലാ സേവനങ്ങളും അടച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബാറുകളും മദ്യശാലകളും അടച്ചിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്ന ടാസ്മാക് സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. 14 വരെയാണ് അടച്ചിടാന്‍ തിരുമാനിച്ചത്. കഴിഞ്ഞാഴ്ച മദ്യം ലഭിക്കാതായതോടെ ഷേവ് ലോഷന്‍ സോഫ്റ്റ് ഡിങ്കില്‍ ചേര്‍ത്ത് കഴിച്ചതിനെ തുടര്‍ന്ന് കായംകുളത്ത് ഒരാള്‍ മരിച്ചിരുന്നു. കറ്റാനം ഇലിപ്പക്കുളം തോപ്പില്‍ വീട്ടില്‍ നൗഫല്‍ എന്നയാളാണ് മരിച്ചത്.ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനായിരുന്നു ഇയാള്‍. ഇവിടെ നിന്നായിരുന്നു ഷേവിങ്ങ് ലോഷന്‍ സംഘടിപ്പിച്ചത്.

English summary
Bengal Govt With New Scheme To Bring Liquor Home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X