കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ രൂപത്തെ പരിഹസിച്ച് തൃണമൂല്‍ മന്ത്രി, അനാവശ്യ പരാമര്‍ശമെന്ന് മമത, താക്കീത്

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരായ മോശം പരാമര്‍ശത്തില്‍ തൃണമൂല്‍ മന്ത്രി അഖില്‍ ഗിരിയെ തള്ളി മമത ബാനര്‍ജി. ഈ പരാമര്‍ശങ്ങള്‍ അനാവശ്യമാണ.് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. നമ്മുടെ രാഷ്ട്രപതിയെ കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ ഒട്ടും നല്ലതല്ല. ഞങ്ങള്‍ അതിനെ അപലപിക്കുന്നു.

ഈ പരാമര്‍ശം ഒരിക്കലും തൃണമൂല്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും മമത വ്യക്തമാക്കി. അതേസമയം അങ്ങേയറ്റം മോശമായ പരാമര്‍ശങ്ങളാണ് അഖില്‍ ഗിരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെ നടത്തിയത്. ഇത് രാഷ്ട്രീയ ലോകത്ത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.

1

രാഷ്ട്രപതിയുടെ രൂപത്തെയായിരുന്നു മന്ത്രി പരിഹസിച്ചു. ഞാന്‍ കാണാനൊട്ടും സുന്ദരനല്ലെന്നാണ് ബിജെപി പറയുന്നത്. ഞങ്ങള്‍ ആരെയും രൂപം വെച്ച് അളക്കാറില്ല. രാഷ്ട്രപതിയുടെ ഓഫീസിനെ ഞങ്ങള്‍ ബഹുമാനിക്കും. പക്ഷേ നമ്മുടെ രാഷ്ട്രപതിയുടെ രൂപം എങ്ങനെയുള്ളതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. നിറവും സൗന്ദര്യവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അതിലാണ് തൃണമൂല്‍ വിശ്വസിക്കുന്നത്. രാഷ്ട്രപതിയെ ഒരുപാട് താന്‍ ഇഷ്ടപ്പെടുന്നുണ്ട്. അഖില്‍ പറഞ്ഞ കാര്യങ്ങള്‍ മോശമാണെന്നും മമത പറഞ്ഞു.

80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍

മന്ത്രിക്ക് ഞങ്ങളൊരു താക്കീത് നല്‍കിയിട്ടുണ്ട്. ഇത് ഞങ്ങളുടെ പാര്‍ട്ടിയുടെ സംസ്‌കാരമാണ്. ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആരെങ്കിലും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി. അതേസമയം ബിജെപി അടക്കമുള്ള പരാമര്‍ശത്തില്‍ തൃണമൂലിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണ്.

തന്റെ സര്‍ക്കാരിലെ മന്ത്രി പറഞ്ഞ മോശം കാര്യത്തിന് മാപ്പുചോദിക്കുന്നതായും മമത പറഞ്ഞു. തന്റെ പാര്‍ട്ടി ഇക്കാര്യത്തില്‍ മാപ്പുപറഞ്ഞതാണെന്നും അവര്‍ വ്യക്തമാക്കി. നന്ദിഗ്രാമില്‍ നടന്ന റാലിയിലായിരുന്നു ഗിരിയുടെ വിവാദ പരാമര്‍ശം നടന്നത്. ഇതിന് പിന്നാലെ ബിജെപി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം

അതേസമയം ഗിരിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മന്ത്രിയെ പുറത്താക്കില്ലെന്ന നിലപാടിലാണ് മന്ത്രി. നമ്മളെല്ലാവരും രാഷ്ട്രപതിയെ ബഹുമാനിക്കുന്നുണ്ട്. അവര്‍ ഒരുപാട് ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് അഖിലിന് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഈ വിഷയത്തില്‍ ഇനി ഒന്നും പ്രതികരിക്കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അഖിലിന്റെ പരാമര്‍ശം അനീതിയാണെന്നും മമത പറഞ്ഞു. നേരത്തെ ബിജെപി വക്താവ് സംപിത് പത്രി, പരാമര്‍ശത്തിലൂടെ തൃണമൂല്‍ ഒഡീഷ ജനതയെ വേദനിപ്പിച്ചെന്ന് ആരോപിച്ചിരുന്നു. സ്ത്രീ സമൂഹത്തെ മൊത്തത്തില്‍ അത് വേദനിപ്പിച്ചു. മമത അദ്ദേഹത്തെ ഉടന്‍ പുറത്താക്കണമെന്നും പത്ര പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ രേഖാ ശര്‍മ അഖില്‍ ഗിരിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്.

English summary
bengal minister insults president droupati murmu, mamata condemns remarks and warned him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X