കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കയ്യിലെ പാവ; ഇത് ജനാധിപത്യത്തിലെ കറുത്ത അധ്യായം: കോണ്‍‌ഗ്രസ്

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം വെട്ടിച്ചുരിക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്ര മോദിയുടെ കയ്യിലെ പാവയാണെന്നും കമ്മീഷന്‍റെ സുതാര്യതയില്‍ സംശയമുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ 11 പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമനരീതി പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭരണപക്ഷത്തിന് താല്‍പര്യമുള്ളവരെ നിയമിക്കുന്ന രീതി ശരിയല്ല. കോണ്‍ഗ്രസിന് പ്രാധിനിത്യമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതേകുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mamtha

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ്. ഇത് ഭരണഘടനയെ വഞ്ചിക്കലാണ്. ഇത് മോഡല്‍ കോഡ് ഓഫ് കണ്ടകട് അല്ലെന്നും മോദി കോഡ് ഓഫ് മിസ് കണ്ടക്ട ആണെന്നും സുര്‍ജേവാല ആരോപിച്ചു. മോദിയുടെ റാലികള്‍ക്ക് ഫ്രീ പാസ് കൊടുത്ത കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong>വയനാട്ടില്‍ രാഹുലിന് 3 ലക്ഷത്തിലേറെ ഭൂരിപക്ഷം; ബിജെപി അധികാരത്തില്‍ എത്തുന്ന എല്ലാ സാധ്യതകളും തടയും</strong>വയനാട്ടില്‍ രാഹുലിന് 3 ലക്ഷത്തിലേറെ ഭൂരിപക്ഷം; ബിജെപി അധികാരത്തില്‍ എത്തുന്ന എല്ലാ സാധ്യതകളും തടയും

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്ത് എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നാണ് മായാവതിയുടെ വിമര്‍ശനം. അക്രമ സാധ്യത കണക്കിലെടുത്തായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ തന്നെ പ്രചരാണം അവസാനിപ്പിക്കണമായിരുന്നു.

<strong> വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? '1000' കോടിയില്‍ മയങ്ങി പട്നായിക്ക്!! </strong> വന്‍ നീക്കം, ബിജെപിയും ബിജെഡിയും കൈകോര്‍ക്കുന്നു? '1000' കോടിയില്‍ മയങ്ങി പട്നായിക്ക്!!

എന്നാല്‍ ഇന്ന് ബംഗാളില്‍ മോദിക്ക് രണ്ട് റാലികളുണ്ട്. അതുകൊണ്ട് മാത്രമാണ് പ്രചാരണം അവസാനിപ്പിക്കുന്നത് ഇന്നു രാത്രിയിലേക്ക് മാറ്റിയത് ഇത് പക്ഷപാതിത്വമല്ലാതെ മറ്റെന്താണെന്നും മായാവതി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മമതാ ബാനര്‍ജിയെ വളഞ്ഞിച്ച് ആക്രമിക്കുകയാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

English summary
Bengal Move: Congress Slams election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X