Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം

തിരുവനന്തപുരം: ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡിയില്‍ ലയിക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കത്തിനെതിരെ എല്‍ജെഡി സംസ്ഥാന ഘടകത്തില്‍ നേരത്തെ തന്നെ കടുത്ത ഭിന്നത രൂപപ്പെട്ടിരുന്നു. ദേശീയ അധ്യക്ഷന്‍ ശരത് യാദവിന്‍റെ ആര്‍ജെഡി ബന്ധത്തെ തുടര്‍ന്ന് എല്‍ജെഡി കേരള ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം ഏതാണ്ട് അവസാനിപ്പിച്ച നിലയിലാണ്.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ ലോക് താന്ത്രിക് ജനതാ ദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുന്നത്. ഇരു ജനതാദളുകളും ഒന്നിക്കണമെന്ന ഇടത് മുന്നണി നേതൃത്വത്തിന്‍റെ, പ്രത്യേകിച്ച് സിപിഎമ്മിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് വിശദ വിവരങ്ങള്‍ ഇങ്ങനെ.

ശക്തമായ എതിര്‍പ്പ്

ശക്തമായ എതിര്‍പ്പ്

ആര്‍ജെഡിയില്‍ ലയിക്കാനുള്ള ശരത് യാദവിന്‍റെ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് കേരള ഘടത്തിലെ പലനേതാക്കള്‍ക്കും ഉള്ളതും. കേരളത്തില്‍ യാതൊരു സ്വാധീനവും ഇല്ലാത്ത ഒരു പാര്‍ട്ടിയില്‍ ലയിക്കുന്നതിനേക്കാള്‍ ഗുണകരമാവുക ജെഡിഎസിലേക്ക് തന്നെ മടങ്ങിപ്പോവുന്നതാണെന്നതാണ് പാര്‍ട്ടിയിലെ പൊതുവികാരം.

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ജനതാദള്‍ എസ് നേതാവും മന്ത്രിയുമായ കെ കൃഷ്ണന്‍ കുട്ടിയും, ലോക്താന്ത്രിക് ജനതാ ദള്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ് കുമാറും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 24 ന് നടക്കുന്ന ചര്‍ച്ചയില്‍ ലയനം സബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും.

2009 വരെ

2009 വരെ

2009 വരെ ദേവഗൗഡ നയിക്കുന്ന ജനതാ ദള്‍ എസിന്‍റെ ഭാഗമായിരുന്നു വീരേന്ദ്രകുമാര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് സിപിഎം ഏറ്റെടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അതേ വര്‍ഷമാണ് വിരേന്ദ്ര കുമാര്‍ വിഭാഗം ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ എന്ത്.

മാത്യൂ ടി തോമസ് വിഭാഗം

മാത്യൂ ടി തോമസ് വിഭാഗം

വീരേന്ദ്ര കുമാര്‍ ഇടതുമുന്നണി വിട്ടെങ്കിലും മാത്യൂ ടി തോമസിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഇടത്പക്ഷത്ത് തന്നെ നിലയുറപ്പിച്ചു. സോഷ്യലിസ്റ്റ് ജനതാ ദള്‍ ഡെമോക്രാറ്റിക് (എസ്ജെഡി) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചായിരുന്നു വീരേന്ദ്ര കുമാര്‍ യുഡിഎഫില്‍ എത്തിയത്.

2016 ല്‍ ജെഡിയുവില്‍

2016 ല്‍ ജെഡിയുവില്‍

പിന്നീട് 2016 ല്‍ നീതീഷ് കുമാറിന്‍റെ ജെഡിയുവില്‍ ലയിച്ച വിരേന്ദ്രകുമാര്‍ വിഭാഗം ഐക്യ ജനതാ ദളിന്‍റെ അമ്പ് അടയാളത്തിലായിരുന്നു ആ വര്‍ഷം നടന്ന നിയമസഭാതിര‍ഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ല. അതേസമയം ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ച മാത്യൂ ടി തോമസ് വിഭാഗത്തില്‍ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം ഉണ്ടാക്കുകയും ചെയ്തു.

ലോക് താന്ത്രിക് ജനതാ ദള്‍

ലോക് താന്ത്രിക് ജനതാ ദള്‍

പിന്നീട് നീതീഷ് കുമാര്‍ വീണ്ടും ബിജെപി പാളയത്തിലേക്ക് പോയതോടെ കേരളത്തിലെ ഘടകം ജെഡിയു ശരത് യാദവ് വിഭാഗമായി. ശരത് യാദവ് വിഭാമാണ് പിന്നീട് ഇപ്പോള്‍ കാണുന്ന ലോക് താന്ത്രിക് ജനതാ ദള്‍ ആയി മാറിയത്

ശരത് യാദവിന്‍റെ താല്‍പര്യം

ശരത് യാദവിന്‍റെ താല്‍പര്യം

ലോക്സഭാ തിരഞ്ഞെടുപ്പോടെ ശരത് യാദവിന്‍റെ താല്‍പര്യം ആര്‍ജെഡിയോടായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ മഥേരുരില്‍ നിന്ന് ശരത് യാദവ് ആര്‍ജെഡി ചിഹ്നത്തിലാണ് മത്സരിച്ചത്. അതിനാല്‍ തന്നെ എല്‍ജെഡി ആര്‍ജെഡിയില്‍ ലയിക്കാന്‍ പോകുന്നുവെന്ന സൂചനകളും ശക്തമായിരുന്നു.

എതിര്‍പ്പുകള്‍

എതിര്‍പ്പുകള്‍

ഇടത് മുന്നണിയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിനെതിരെ കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതസമയം, ഇപ്പോള്‍ ജനതാദളിലേക്ക് മടങ്ങിപ്പോവാനുള്ള തീരുമാനത്തിന് പിന്നിലും മനയത്ത് ചന്ദ്രന്‍ അടക്കമുള്ള നേതാക്കളാണ് പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

ആര്‍ജെഡി ലയനം പ്രതിസന്ധിയുണ്ടാക്കും

ആര്‍ജെഡി ലയനം പ്രതിസന്ധിയുണ്ടാക്കും

മാതൃപാര്‍ട്ടിയായ ജനതാദള്‍ എസിലേക്ക് മടങ്ങിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിലുള്ള ആര്‍ജെഡിയുമായി ലയിക്കാനുള്ള നീക്കം പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മാത്യൂ ടി തോമസ് വിഭാഗത്തിന് എതിര്‍പ്പ്

മാത്യൂ ടി തോമസ് വിഭാഗത്തിന് എതിര്‍പ്പ്

ജെഡിഎസ് ദേശീയ നേതൃത്വത്തിന്‍റെ അറിവോടെ നടക്കുന്ന ലയനചര്‍ച്ചയില്‍ മാത്യു ടി തോമസ് വിഭാഗത്തെ കെ കൃഷ്ണന്‍ കുട്ടി സഹകരിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. എല്‍ജെഡി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നതില്‍ മാത്യൂ ടി തോമസ് വിഭാഗം നേരത്തെ വലിയ എതിര്‍പ്പായിരുന്നു പ്രകടിപ്പിച്ചിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+