ബിജെപി നേതാക്കള്‍ക്കെതിരെ ലാത്തിച്ചാര്‍ച്ച്... ചോര വാര്‍ന്നൊലിച്ച് എംപി, ബംഗാളില്‍ സംഘര്‍ഷം!!
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള സംഘര്‍ഷം കത്തുന്നു. ഇതിനിടെ പോലീസ് ലാത്തിചാര്‍ജില്‍ ബിജെപിയുടെ പ്രമുഖ എംപി അര്ജുന് സിംഗിന് മാരകമായി പരിക്കേറ്റിരിക്കുകയാണ്. ബാരക്പോര്‍ എംപിയാണ് അര്ജുന് സിംഗ്. നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്ന് അര്ജുന് സിംഗ് പറഞ്ഞു. അവര്‍ തന്നെ ആക്രമിക്കുകയും, കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. അവിടെ ജനങ്ങള്‍ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ പോലീസ് കമ്മീഷണര്‍ മനോജ് വര്‍മ എന്റെ തല അടിച്ചു പൊളിച്ചു. അനാവശ്യമായിട്ടാണ് അദ്ദേഹം എനിക്കെതിരെ ലാത്തിച്ചാര്‍ച്ച് നടത്തിയത്. വളരെ മോശമായ സംസാരമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായതെന്നും അര്ജുന് സിംഗ് പറഞ്ഞു.
അതേസമയം തന്റെ വീടും തൃണമൂലിന്റെ ഗുണ്ടകള്‍ തല്ലിത്തകര്‍ത്തെന്ന് അര്ജുന് സിംഗ് പറഞ്ഞു. താന്‍ എംപിയാമെന്ന് പറഞ്ഞിട്ടും, പോലീസ് തനിക്കെതിരെ അക്രമം അഴിച്ചുവിടുകയായിരുന്നു. മമത സര്‍ക്കാര്‍ എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അര്ജുന് സിംഗ് ആരോപിച്ചു. ഇതിനിടെ സംസ്ഥാനത്ത് ബിജെപി തൃണമൂല്‍ പോര് കടുത്തിരിക്കുകയാണ്. ശ്യാംനഗറില്‍ കടുത്ത പ്രശ്നങ്ങളാണ് ഉള്ളത്.
അര്ജുന് സിംഗ് ശ്യാംനഗറില്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ബിജെപിയുടെ ജില്ലി കമ്മിറ്റി ഓഫീസ് തൃണമൂല്‍ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തു എന്ന വാര്‍ത്ത കേട്ടാണ് എംപി മണ്ഡലത്തിലെത്തിയത്. നേതാക്കളുമായെത്തിയ സിംഗ് പാര്‍ട്ടി ഓഫീസ് തിരിച്ചുപിടിക്കുകയും തൃണമൂലിന്റെ പോസ്റ്ററുകള്‍ കീറി എറിയുകയും ചെയ്തു. ഇതിന് പിന്നാലെ അക്രമം രൂക്ഷമായി. അര്ജുന് സിംഗിന്റെ വാഹനം ഇവര്‍ തകര്‍ത്തു. നേരത്തെ ഈ ജില്ലാ കമ്മിറ്റി ഓഫീസ് അര്ജുന് സിംഗ് വിജയിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചെടുത്തതാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications