Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു രാത്രിക്ക് നാല്‍പ്പതിനായിരം രൂപ; വെള്ളപ്പൊക്കത്തിനിടെ നിരക്കുയര്‍ത്തി ബെംഗളൂരുവിലെ ഹോട്ടലുകള്‍

ബെഗളൂരു: ബെംഗളൂരുവില്‍ വെള്ളപ്പൊത്തിനെ തുടര്‍ന്നു സ്ഥിതിഗതികള്‍ രൂക്ഷമാണ്. പലര്‍ക്കും താമസ സ്ഥലം വിട്ട് മറ്റ് സ്ഥലങ്ങള്‍ തേടേണ്ട അവസ്ഥയിലാണ്.

അതേസമയം, ഹോട്ടലുകളിടെ നിരക്ക് കുതിച്ചു യരുന്നതായി റിപ്പോര്‍ട്ട്. പതിനായിരം മുതല്‍ ഇരുപതിനായിരം വരെ നല്‍കിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ യാആണ് ഒറ്റ രാത്രിക്ക് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

flood

യെമാലൂരിലെ തങ്ങളുടെ ആഡംബര ഗേറ്റഡ് കമ്മ്യൂണിറ്റി വെള്ളത്തിലായതിനെത്തുടര്‍ന്ന് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ ഒരു ഹോട്ടലില്‍ ഒരു രാത്രി ചെലവഴിക്കാന്‍ നാലംഗ കുടുംബം 42,000 രൂപ ചെലവഴിച്ചതായി പര്‍പ്പിള്‍ഫ്രണ്ട് ടെക്നോളജീസ് സിഇഒയും സ്ഥാപകയുമായ മീന ഗിരിസബല്ല പറഞ്ഞു.

വൈറ്റ്ഫീല്‍ഡിലെ ചില ഹോട്ടലുകളിലേക്ക് വിളിച്ചപ്പോള്‍ വെള്ളിയാഴ്ച വരെ മുറികളൊല്ലാം ഫുള്‍ ആണെന്നാണ് ലഭിച്ച വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരക്ക് വര്‍ധിച്ചിട്ടും ആളുകള്‍ക്ക് മുറികള്‍ ലഭിക്കുന്നില്ലെന്ന് ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ താമസക്കാരന്‍ പറഞ്ഞു. ''ആദ്യം, വെള്ളപ്പൊക്കം കുറയുന്നതുവരെ ഞങ്ങളുടെ വില്ലയുടെ ഒന്നാം നിലയില്‍ തുടരാമെന്ന് കരുതി, പക്ഷേ പവര്‍ ബാക്ക്-അപ്പ് തീര്‍ന്നു. ആകെയുള്ള ഒരു മാര്‍ഗം പണം എത്ര കൊടുത്താലും ഒരു മുറി എടുക്കുക എന്നതാണ്, താമസക്കാരില്‍ ഒരാള്‍ പറഞ്ഞു.

ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോ​ഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ

വളര്‍ത്തുമൃഗങ്ങളുമായി അതിഥികളെ കയറ്റാന്‍ പല ഹോട്ടലുകളും വിസമ്മതിക്കുന്നു.വെള്ളപ്പൊക്ക ദുരിതം അവസാനിച്ചുകഴിഞ്ഞാലും തങ്ങളുടെ ആഡംബര വീടുകള്‍ വൃത്തിയാക്കാനും പുതുക്കിപ്പണിയാനും സമയമെടുക്കുമെന്ന് അതിഥികള്‍ പ്രതീക്ഷിക്കുന്നതിനാല്‍ സ്റ്റാര്‍ ഹോട്ടലുകളിലെ മുറികള്‍ 10-15 ദിവസത്തേക്ക് ബുക്ക് ചെയ്യുന്നതായി ഹോസ്പിറ്റാലിറ്റി മേഖലയിലെ വൃത്തങ്ങള്‍ പറഞ്ഞു.

മലയാളി പെണ്‍കൊടി...ഓണം സ്‌പെഷ്യല്‍ സെല്‍ഫിയുമായി ആരതി പൊടി

ബം​ഗളൂരുവിൽ കനത്ത മഴയെ തുടർന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. അടിയന്തര സാഹചര്യം നേരിടാൻ 300 കോടി രൂപ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി കർണാടക മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. മറ്റ് പ്രളയബാധിത ജില്ലകൾക്കായി 300 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് കാരണം ഗതാഗതത്തെ ബാധിച്ചു. വെള്ളപ്പൊക്കത്തിൽ മുങ്ങിക്കിടക്കുന്ന റോഡുകളിലൂടെ നിരവധി പേർ ട്രാക്ടറുകൾ ഉപയോഗിച്ചാണ് യാത്ര ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+