ബെംഗളൂരു വിമാനത്താവളത്തിനെതിരെ യാത്രക്കാർ; ടെർമിനൽ ഒന്നിലെ പിക്കപ്പ് നിയമം മാറ്റണമെന്ന് ആവശ്യം
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലെ (ടി1) പുതിയ പിക്ക് അപ്പ് നിയമങ്ങൾക്കെതിരെ യാത്രക്കാരും ക്യാബ് ഡ്രൈവർമാരും ശക്തമായ പ്രതിഷേധത്തിൽ. ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനോട് ഈ നിയമങ്ങൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഹൊസ റോഡ് നിവാസിയായ ഹരീഷ് അംജൂരി ഒരു നിവേദനം സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ ക്യാബ് ഡ്രൈവർമാർ അധികാരികളുമായി ചർച്ച തുടരുകയാണ്.
പുതിയ നിയമങ്ങൾക്ക് മതിയായ കൂടിയാലോചന ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. നിരവധി യാത്രക്കാർ സമാന അഭിപ്രായം പങ്കുവെക്കുന്നുണ്ട്. നിരവധി യാത്രക്കാരൻ പുതിയ പരിഷ്‌കാരത്തിൽ പെട്ട് വലയുന്നത്. പുറത്തേക്ക് പോവാനുള്ള വാഹനം തപ്പി ഏറെനേരം നടക്കേണ്ടി വരുന്നത് ഗതികേടാണ് എന്നാണ് പലരുടെയും വിമർശനം.

പല യാത്രക്കാരും സമാന ആശങ്കകൾ പങ്കുവെച്ചിട്ടുണ്ട്.'പ്രായമായ യാത്രക്കാർ ലഗേജുകളുമായി ബുദ്ധിമുട്ടുന്നതും, കുട്ടികൾക്ക് ദീർഘദൂരം നടക്കാൻ പ്രയാസപ്പെടുന്നതും, ഗർഭിണികൾക്ക് ക്ഷീണിച്ച യാത്രയ്ക്ക് ശേഷം അനാവശ്യമായി കൂടുതൽ ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതും ഹൃദയഭേദകമാണ്' എന്നാണ് അംജൂരി നിവേദനത്തിൽ പറയുന്നത്.
'ഈ നിയമങ്ങൾ പുനഃപരിശോധിച്ച്, എല്ലാ യാത്രക്കാർക്കും സൗകര്യപ്രദവും എളുപ്പത്തിൽ പ്രവേശിക്കാവുന്നതുമായ മുൻ പിക്ക് അപ്പ് പോയിന്റ് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്... ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവള അധികാരികളോട്, പഴയ പിക്ക് അപ്പ് സ്ഥലങ്ങൾ വീണ്ടും തുറക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അവ അറൈവൽ ഗേറ്റുകൾക്ക് അടുത്തും, വിമാനത്താവളം ഉപയോഗിക്കുന്ന എല്ലാ വ്യക്തികൾക്കും സൗകര്യപ്രദവുമായിരുന്നു' നിവേദനത്തിൽ വ്യക്തമാക്കുന്നു.
പി4-ലെ ക്രമീകരണങ്ങൾ കാര്യക്ഷമമല്ലെന്ന് പല യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.യൂബർ ബ്ലാക്ക് പോലുള്ള പ്രീമിയം സേവനങ്ങൾ ടെർമിനലിന് അടുത്തായി ലഭ്യമാകുമ്പോൾ, ബസ്സുകളും മറ്റ് ടാക്‌സി അഗ്രഗേറ്ററുകളും കൂടുതൽ ദൂരത്താണ് എന്ന ആക്ഷേപവുമുണ്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
'ഇതിൽ വിമാനത്താവളത്തിന് നേരിട്ട് പങ്കുണ്ടാവില്ലായിരിക്കാം, കാരണം അഗ്രഗേറ്ററുകൾ എത്ര പണം നൽകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും സ്ഥലം തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, ഇത് ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം കാര്യമായി വർധിപ്പിക്കും. വിമാനത്താവളത്തിൽ നിന്ന് ക്യാബ് ബുക്ക് ചെയ്യുന്നത് സാധാരണ നിരക്കിനേക്കാൾ 50% വരെ അധിക ചിലവാണെന്നും' ഒരു യാത്രക്കാരി ചൂണ്ടിക്കാട്ടി.
പുതിയ നിയമങ്ങൾ ഡിസംബർ 11-ന് ടി2-ലും ഡിസംബർ 13-ന് ടി1-ലും നടപ്പിലാക്കിയതുമുതൽ വിമാനത്താവള അധികൃതർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പുതിയ പിക്ക് അപ്പ് സംവിധാനം ലോകത്തിലെ മുൻനിര വിമാനത്താവളങ്ങൾ പിന്തുടരുന്ന രീതിക്ക് അനുസൃതമാണെന്ന് ബിഐഎഎൽ വിശദീകരിച്ചു.
പുതിയ സംവിധാനം സ്ഥിരത കൈവരിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ അടുത്ത 30 ദിവസത്തേക്ക് അതിന്റെ പുരോഗതി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുമെന്ന് ബിഐഎഎൽ വക്താവ് കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ നിയമങ്ങൾ മാറ്റുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications