Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ

ബെംഗളൂരു: രാജ്യത്തെ സാങ്കേതിക നഗരമെന്നാണ് ബെംഗളൂരുവിനെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങളിൽ ചിലതിന്റെ അഭാവം ഇപ്പോഴും പ്രകടമാണ്. കഴിഞ്ഞ കാലങ്ങൾക്ക് ഇടയിൽ കാര്യമായ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പുതിയവ കൂട്ടിച്ചേർക്കുകയും ഒക്കെ ചെയ്‌തിട്ടും ഇപ്പോഴും ഗതാഗത കുരുക്ക് എന്ന പ്രശ്‌നം പരിഹാരമില്ലാതെ തുടരുകയാണ്.

ഇപ്പോഴിതാ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണത്തിനായുള്ള ടെൻഡറുകൾ ക്ഷണിച്ചത് അടുത്തിടെയാണ്. അടിസ്ഥാന സൗകര്യ വികസനം അതിവേഗം നടക്കുന്ന സാഹചര്യത്തിൽ റോഡുകളിലെ തിരക്കൊഴിവാക്കുന്നതിൽ ഈ പുതിയ പാത നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

bengaluru business corridor

ആദ്യഘട്ടത്തിന്റെ വിവരങ്ങൾ

തുമകുരു റോഡിലെ ബിഐഇസിക്ക് സമീപമുള്ള മാടവാറ മുതൽ വിമാനത്താവളത്തിനടുത്തുള്ള ബല്ലാരി റോഡ് വരെയുള്ള 19.8 കിലോമീറ്റർ എട്ടുവരിപ്പാതയുടെ നിർമ്മാണം ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നു. ഈ പാക്കേജിന്റെ ഏകദേശ ചെലവ് 3348.05 കോടി രൂപയായി കണക്കാക്കുന്നു. ബെംഗളൂരുവിലുടനീളം യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും യാത്രാ സമയം ഗണ്യമായി കുറയ്ക്കാനുമുള്ള വലിയൊരു ശ്രമത്തിന്റെ ഭാഗമാണ് ഈ ഇടനാഴിയെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരു മിറർ റിപ്പോർട്ട് പ്രകാരം, ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്‌ഫർ (ഡിബിഎഫ്ഒടി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ബിഡിഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വ്യവസ്ഥകൾക്ക് കീഴിൽ, തിരഞ്ഞെടുക്കപ്പെട്ട കരാറുകാർക്ക് റോഡിന്റെ നിർമ്മാണത്തിനു പുറമെ, പൂർത്തീകരണത്തിന് ശേഷം 10 വർഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പും പരിപാലനവും കൂടി ചുമതലയുണ്ടാകും.

ബിബിസി എപ്പോൾ പൂർത്തിയാവും?

പ്രവൃത്തികൾ പൂർത്തിയാക്കാൻ 36 മാസമാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. താത്പര്യമുള്ള ബിഡർമാർക്ക് ഏപ്രിൽ 15 വരെ സംശയ നിവാരണത്തിന് അവസരമുണ്ട്. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 4 ആണ്. സാങ്കേതിക ബിഡുകൾ മെയ് 6-നും സാമ്പത്തിക ബിഡുകൾ മെയ് 11-നും തുറക്കും.

കോറിഡോറിന്റെ ആദ്യഘട്ടത്തിന് മൊത്തം 73.4 കിലോമീറ്റർ ദൈർഘ്യമുണ്ടെന്നും ഇത് മൂന്ന് പാക്കേജുകളായി തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിൽ പാക്കേജ് 1 (തുമകുരു റോഡ് മുതൽ ബല്ലാരി റോഡ് വരെ) ഇപ്പോൾ ടെൻഡർ ക്ഷണിച്ചു. പാക്കേജ് 2-ൽ ബല്ലാരി റോഡ് മുതൽ ഓൾഡ് മദ്രാസ് റോഡ് വരെയുള്ള 18 കിലോമീറ്ററും, പാക്കേജ് 3-ൽ ഓൾഡ് മദ്രാസ് റോഡ് മുതൽ ഹൊസൂർ റോഡ് വരെയുള്ള 27.75 കിലോമീറ്ററും ഉൾപ്പെടുന്നു.

പദ്ധതിയുടെ മറ്റ് വിശദാംശങ്ങൾ

പദ്ധതിക്ക് ഏകദേശം 2557 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്, അതിൽ തന്നെ ഇതിനോടകം 2810 ഏക്കറിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതായാണ് വിവരം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. പദ്ധതിയുടെ നടപ്പാക്കൽ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി മാത്രമേ ഉണ്ടാവൂ എന്നതാണ് നിലവിലെ സ്ഥിതി. എങ്കിലും എത്രയും വേഗത്തിൽ തടസങ്ങൾ മറികടന്ന് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+