Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ബിസിനസ് കോറിഡോർ സാക്ഷാത്കാരത്തിലേക്ക്; ഒന്നാം പാക്കേജിൽ കമ്പനിക്ക് അംഗീകാരം..!

ബെംഗളൂരു: നഗരം കാത്തിരിക്കുന്ന ഏറ്റവും വലിയ റോഡ് അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായ ബെംഗളൂരു ബിസിനസ് കൊറിഡോർ അഥവാ പെരിഫറൽ റിംഗ് റോഡ് പദ്ധതിയുടെ ശുഭവാർത്ത വന്നിരിക്കുകയാണ്. പദ്ധതിയുടെ ആദ്യ പാക്കേജിന്റെ നിർമാണത്തിനായി ബെംഗളൂരു ആസ്ഥാനമായ ശങ്കരനാരായണ കൺസ്ട്രക്ഷൻസിന് ഔദ്യോഗികമായി അംഗീകാര പത്രം ലഭിച്ചു. ഇതോടെ വർഷങ്ങളായി പ്രഖ്യാപനങ്ങളിലും ഭൂമിയേറ്റെടുപ്പ് നടപടികളിലും കുടുങ്ങിക്കിടന്ന പദ്ധതി യഥാർഥ നിർമ്മാണഘട്ടത്തിലേക്ക് കടക്കുകയാണ്.

ബെംഗളൂരുവിലെ മഗ്രാത്ത് റോഡിൽ വമ്പൻ മേക്ക് ഓവർ: മഴയും ട്രാഫിക്കും ഇനി വെല്ലുവിളിയല്ല
ബെംഗളൂരുവിലെ മഗ്രാത്ത് റോഡിൽ വമ്പൻ മേക്ക് ഓവർ: മഴയും ട്രാഫിക്കും ഇനി വെല്ലുവിളിയല്ല

പാക്കേജ്-1 പദ്ധതിയുടെ ഏറ്റവും നിർണായക ഭാഗങ്ങളിലൊന്നാണ്. ഏകദേശം 19.8 മുതൽ 21 കിലോമീറ്റർ വരെ നീളുന്ന ഈ ഭാഗം തുംകൂർ റോഡിലെ മടവാര പ്രദേശത്തുനിന്ന് ബല്ലാരി റോഡിലേക്കാണ് ബന്ധിപ്പിക്കുന്നത്. ഏകദേശം 3348 കോടി ചെലവിൽ നടപ്പാക്കുന്ന ഈ പാക്കേജിനായി എസ്എൻസി സമർപ്പിച്ച ബിഡ് 3,513 കോടിയായിരുന്നു. കണക്കാക്കിയ ചെലവിനെക്കാൾ ഏകദേശം അഞ്ച് ശതമാനം കൂടുതലായിരുന്നെങ്കിലും ഏറ്റവും കുറഞ്ഞ ബിഡ്ഡറായി അവർ തിരഞ്ഞെടുക്കപ്പെട്ടു.

bengaluru business corridor

ഈ ഭാഗം കേവലം ഒരു സാധാരണ റോഡ് നിർമാണം മാത്രമല്ല. 12-ലെയിൻ കൊറിഡോർ, പ്രത്യേക സൈക്കിൾ ട്രാക്ക്, 3 മീറ്റർ വീതിയുള്ള നടപ്പാത, യൂട്ടിലിറ്റി കൊറിഡോർ എന്നിവയും ഇതിന്റെ ഭാഗമായിരിക്കും. കൂടാതെ മൂന്ന് വലിയ ക്ലോവർലീഫ് ഇന്റർചേഞ്ചുകൾ, ഒരു ഗ്രേഡ് സെപ്പറേറ്റർ, രണ്ട് റെയിൽവേ ഓവർബ്രിഡ്‌ജുകൾ, ഏകദേശം 7.5 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് സെക്ഷനുകളും നിർമിക്കും.

അംഗീകാരം ലഭിച്ചതിന് ശേഷം കരാറുകാരന് യന്ത്രസാമഗ്രികളും തൊഴിലാളികളെയും സജ്ജമാക്കാൻ ഏകദേശം മൂന്ന് മാസം വരെ സമയം വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഏറ്റെടുത്ത ഭൂമികൾ ഘട്ടംഘട്ടമായി കൈമാറി നിർമ്മാണം ആരംഭിക്കും. നിലവിൽ പാക്കേജ്-1-നായി ആവശ്യമായ ഭൂമിയുടെ 80 മുതൽ 83 ശതമാനം വരെ ഏറ്റെടുത്തുകഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൊത്തം 73.4 കിലോമീറ്റർ നീളമുള്ള ബെംഗളൂരു ബിസിനസ് കൊറിഡോർ പദ്ധതി മൂന്ന് പാക്കേജുകളായാണ് വിഭജിച്ചിരിക്കുന്നത്. പാക്കേജ്-1 തുംകൂർ റോഡിനെയും ബല്ലാരി റോഡിനെയും ബന്ധിപ്പിക്കുമ്പോൾ, പാക്കേജ്-2 ബല്ലാരി റോഡിൽ നിന്ന് ഓൾഡ് മദ്രാസ് റോഡിലേക്കും പാക്കേജ്-3 ഓൾഡ് മദ്രാസ് റോഡിൽ നിന്ന് ഹൊസൂർ റോഡിലേക്കുമാണ് നീളുന്നത്. പാക്കേജ്-2-ന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ആദ്യമായി 2007-ലാണ് പിആർആർ എന്ന പേരിൽ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ ഭൂമിയേറ്റെടുപ്പ് തർക്കങ്ങൾ, നിയമനടപടികൾ, ചെലവിലെ കുത്തനെ വർധന എന്നിവ കാരണം പദ്ധതി പലതവണ നീണ്ടുപോയി. തുടക്കത്തിൽ ഏകദേശം 3,000 കോടി മാത്രമായിരുന്ന പദ്ധതി ചെലവ് ഇന്ന് 27,000 കോടിയിൽ എത്തി നിൽക്കുകയാണ്. എന്നിരുന്നാലും അടുത്തകാലത്ത് സർക്കാർ നൽകിയ ശക്തമായ പിന്തുണയും പരിസ്ഥിതി അനുമതി ലഭിച്ചതും പദ്ധതിക്ക് പുതുജീവൻ നൽകിയിരിക്കുകയാണ്.

ബെംഗളൂരു സബർബൻ പദ്ധതിക്ക് വീണ്ടും ഉണർവ്; സോളദേവനഹള്ളിയിൽ അത്യാധുനിക ഡിപ്പോ വരുന്നു, ചിലവ് 200 കോടി!
ബെംഗളൂരു സബർബൻ പദ്ധതിക്ക് വീണ്ടും ഉണർവ്; സോളദേവനഹള്ളിയിൽ അത്യാധുനിക ഡിപ്പോ വരുന്നു, ചിലവ് 200 കോടി!

പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് വിമാനത്താവള മേഖലയിലേക്കും വടക്കൻ, കിഴക്കൻ ബെംഗളൂരു മേഖലകളിലേക്കുമുള്ള യാത്രാസമയം കുറയുകയും ചരക്ക് ഗതാഗതം കൂടുതൽ സുഗമമാകുകയും ചെയ്യും. ഐടി പാർക്കുകൾ, വ്യവസായ മേഖലകൾ, പുതിയ റെസിഡൻഷ്യൽ ടൗൺഷിപ്പുകൾ എന്നിവയ്ക്ക് മികച്ച കണക്റ്റിവിറ്റി ലഭിക്കുന്നതിനാൽ ബെംഗളൂരുവിന്റെ ഭാവി വികസനത്തിൽ ഈ ഇടനാഴി നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+