Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ബിസിനസ് കോറിഡോർ-നൈസ് ലിങ്ക് റോഡ്; 1000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ

ബെംഗളൂരു: നഗരവാസികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോറിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നീങ്ങുകയാണ്. എന്നാൽ ബിബിസി എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ ഭാഗമായി മടവാരയിലെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ 3 കിലോമീറ്റർ ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുമ്പോൾ ഏകദേശം 1000 കുടുംബങ്ങളുടെ ഭാവി തുലാസിലാണ്.

ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേഗതയേറുന്നു; ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി
ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേഗതയേറുന്നു; ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി

വർഷങ്ങളായി പണം സ്വരുക്കൂട്ടി വാങ്ങിയ വീടുകളും ഭൂമിയും ഒക്കെ പദ്ധതിയുടെ പേരിൽ നഷ്‌ടമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നിർദ്ദിഷ്‌ട നൈസ് റോഡ്-തുമകൂരു ബെംഗളൂരു ബിസിനസ് കോറിഡോർ ലിങ്ക് പദ്ധതി നൈസ് റോഡിനെയും ബിബിസി ഒന്നാംഘട്ടത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന അധിക റോഡാണ്. നിലവിൽ മദനായകനഹള്ളിക്ക് സമീപം നൈസ് റോഡും തുമകൂരു റോഡും തമ്മിൽ ചേരുന്നുണ്ട്.

bengaluru

എന്നിട്ടും പുതിയ റോഡ് നിർമ്മിക്കാൻ അധികൃതർ ശ്രമിക്കുകയാണെന്നും, ജനങ്ങളുടെ വ്യാപക പ്രതിഷേധം അവഗണിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. പിആർആർ ഒന്നാംഘട്ട പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം 2007-ലാണ് പുറത്തിറക്കിയത്. എന്നാൽ പുതിയ ലിങ്ക് റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം 2022-ലാണ് വന്നത്.

ഈ വർഷം ജൂണിൽ അന്തിമ വിജ്ഞാപനവും പുറപ്പെടുവിച്ചു. ഇതിന് രണ്ടുമാസം മുമ്പ് തന്നെ, മാർച്ചിൽ, ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയുടെ ആദ്യഘട്ടത്തിന് ടെൻഡർ ക്ഷണിച്ചിരുന്നു. ബനശങ്കരി എൻക്ലേവ്, ബ്രിന്ദാവന ലേഔട്ട്, ശിവതേജ നഗർ, ആർസി ലേഔട്ട്, അഞ്ജനാദ്രി ലേഔട്ട് എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും ഏകദേശം 200 പേർ ഇന്നലെ ബിഡിഎ ആസ്ഥാനത്ത് പരാതി നൽകി.

ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പിൻവലിച്ച് വീടുകൾ സംരക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഈ വിഷയം അടുത്ത ബിഡിഎ ബോർഡ് യോഗത്തിൽ പരിഗണിക്കുമെന്ന് ബിഡിഎ കമ്മിഷണർ പി. മണിവണ്ണൻ അറിയിച്ചു. ഇതുവരെ കരാർ നൽകിയിട്ടില്ല. കരാർ നൽകുന്നതിന് മുമ്പ് വിഷയം പരിശോധിക്കും. അതുവരെ നിലവിലെ സ്ഥിതി തുടരും. അന്തിമ തീരുമാനം ബോർഡാണ് എടുക്കുകയെന്നും മണിവണ്ണനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു.

അതേസമയം, ഹൊസൂർ റോഡിന് സമീപം നൈസ് റോഡിനെയും പിആർആർ-1നെയും ബന്ധിപ്പിക്കുന്ന സമാന പദ്ധതി ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നേരത്തെ ഉപേക്ഷിച്ചിരുന്നു. ഭൂമി ഏറ്റെടുക്കലിന് പകരമായി ബിഡിഎ പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വളരെ കുറവാണെന്നും ഭൂമി ഏറ്റെടുക്കൽ നടപടിയിൽ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും ഭൂവുടമകൾ ആരോപിച്ചു.

ബിദാദി ടൗൺഷിപ്പ് പദ്ധതിയിൽ നിന്ന് ശിവകുമാർ പിന്നോട്ടോ? പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ചു
ബിദാദി ടൗൺഷിപ്പ് പദ്ധതിയിൽ നിന്ന് ശിവകുമാർ പിന്നോട്ടോ? പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ചു

ഇതോടെ ലിങ്ക് റോഡിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. നിലവിലെ സാഹചര്യത്തിൽ ബെംഗളൂരു ബിസിനസ് കോറിഡോറിനെയും നൈസ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡിന്റെ ആവശ്യം തന്നെയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്വകാര്യ റോഡായ നൈസ് റോഡിനെ എന്തിനാണ് സർക്കാർ പദ്ധതിയായ ബിബിസിയിലേക്ക് കൂട്ടിച്ചേർക്കുന്നതെന്നും അവർ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+