Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിയിൽ അടുത്ത നീക്കം; 20 കി.മീക്ക് 3348 കോടിയുടെ ടെൻഡർ ക്ഷണിച്ചു

ബെംഗളൂരു: നഗരവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതി അഥവാ മുൻപ് പെരിഫറൽ റിംഗ് റോഡ് എന്നറിയപ്പെട്ടിരുന്നത്, ഇപ്പോൾ മുന്നോട്ട് കുതിക്കുകയാണ്. മാർച്ച് 30ന്, ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി ഏകദേശം 20 കിലോമീറ്റർ വരുന്ന ആദ്യ പാക്കേജിനായുള്ള സിവിൽ ജോലികൾക്ക് 3348 കോടി രൂപ മതിപ്പ് ചെലവിൽ ടെൻഡറുകൾ ക്ഷണിച്ചതോടെ പദ്ധതി പൊതുമധ്യത്തിലേക്ക് വരികയാണ്.

തുമകുരു റോഡ് മുതൽ ബെല്ലാരി റോഡ് വരെ നീളുന്ന ബിബിസിയുടെ (പിആർആർ-1) ഒന്നാം പാക്കേജിന്റെ നിർമ്മാണത്തിനാണ് ഈ ടെൻഡർ. ഡിസൈൻ, ബിൽഡ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്‌ഫാർ (ഡിബിഒടി) മാതൃകയിലുള്ള ഇതിൽ 10 വർഷത്തെ പ്രവർത്തന, പരിപാലനവും ഉൾപ്പെടുന്നു. ടെൻഡർ രേഖയനുസരിച്ച്, 36 മാസം (മൂന്നു വർഷം) സമയപരിധിയുള്ള ഈ ടെൻഡർ 2026 മെയ് മാസത്തോടെ അന്തിമമാക്കാൻ സാധ്യതയുണ്ട്.

bengaluru business corridor

ബിബിസി പദ്ധതി ഒരു നിർണായക നാഴികക്കല്ല് പിന്നിട്ടതായി ബാംഗ്ലൂർ ബിസിനസ് ഇടനാഴി ലിമിറ്റഡിന്റെ ചെയർമാൻ എൽകെ അതീഖ് എക്‌സിൽ കുറിച്ചു. 'ബിഐഇസി മദവാര (നെലമംഗലക്കടുത്ത്) മുതൽ എയർപോർട്ട്/ബെല്ലാരി റോഡ് വരെയുള്ള പിആആർആർ1-ന്റെ ഒന്നാം പാക്കേജിന് ഞങ്ങൾ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്' എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ നഗരവാസികൾ ഒന്നാകെ ആവേശത്തിലായിരിക്കുകയാണ്.

ഈ പാക്കേജിനായുള്ള ഭൂമി ഏറ്റെടുക്കലിന്റെ 83 ശതമാനം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 27,000 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പെരിഫറൽ റിംഗ് റോഡിന്, ഹുഡ്‌കോ വായ്‌പയിലൂടെയാണ് ബിഡിഎ ഫണ്ട് കണ്ടെത്തുക. ഇതിൽ 21,000 കോടി രൂപ ഭൂമി ഏറ്റെടുക്കലിനും ബാക്കി നിർമ്മാണത്തിനുമാണ്. പദ്ധതി പൂർത്തിയാകുമ്പോൾ, ടോൾ പിരിവ് ഒരു കരാറുകാരൻ വഴി ബിഡിഎ നിർവഹിക്കും.

ഈ പാക്കേജിന്റെ ചെലവ് രൂപകൽപ്പന എന്നിവയിൽ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പദ്ധതിക്ക് വലിയ പരിഷ്‌കാരങ്ങളുണ്ടായി. മദവാരയിലെ നൈസ് റോഡുമായുള്ള സംയോജനം സങ്കീർണ്ണമായതിനാൽ, രണ്ട് വലിയ ലൂപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല പാതയുടെ വീതി 50 മീറ്ററിൽ നിന്ന് 65 മീറ്ററായി വർധിപ്പിച്ചു. മുൻ ഡിസൈനിലില്ലായിരുന്ന മൂന്ന് അധിക സർവ്വീസ് റോഡ് പാതകളും ദൊഡ്ഡബല്ലാപൂർ റോഡിൽ ഒരു ക്ലോവർലീഫ് ഇന്റർചേഞ്ചും പദ്ധതിയോടൊപ്പം കൂടുതലായി ചേർത്തിട്ടുണ്ട്.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 73.4 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഇത് മൂന്ന് പാക്കേജുകളായി തിരിച്ചിരിക്കുന്നു: ഒന്നാം പാക്കേജ് (തുമകുരു റോഡ്-ബെല്ലാരി റോഡ്, 19.8 കിലോമീറ്റർ), രണ്ടാം പാക്കേജ് (ബെല്ലാരി റോഡ്-ഓൾഡ് മദ്രാസ് റോഡ്, 18 കിലോമീറ്റർ), മൂന്നാം പാക്കേജ് (ഓൾഡ് മദ്രാസ് റോഡ്-ഹൊസൂർ റോഡ്, 27.75 കിലോമീറ്റർ). അതിൽ തന്നെയുള്ള ഒന്നാം പാക്കേജിനാണ് ഇപ്പോൾ ജിബിഎ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.

ബിബിസി 2029ൽ പൂർത്തിയാക്കും

ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്ക് സംസ്ഥാന സർക്കാർ 2029 പൂർത്തീകരണ സമയപരിധിയായി നിശ്ചയിച്ച് പുതിയ ഊന്നൽ നൽകിയിരിക്കുകയാണ് ഇപ്പോൾ. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള സമ്മർദ്ദങ്ങൾക്കിടയിലും 2007-ൽ വിജ്ഞാപനം ചെയ്‌തശേഷം മുടങ്ങിയ പദ്ധതിയെക്കുറിച്ച് ഏറെക്കാലമായി ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിനിടയിലാണ് ഇപ്പോൾ വീണ്ടും പദ്ധതിക്ക് ജീവൻ വച്ചത്.

ഈ ഇടനാഴിക്കായി ഏകദേശം 2560 ഏക്കർ ഭൂമിയാണ് ആവശ്യമായി വരുന്നത്. എന്നാൽ നഷ്‌ടപരിഹാരം സംബന്ധിച്ച വിഷയങ്ങളിൽ കർഷകരിൽ നിന്നും ഭൂവുടമകളിൽ നിന്നും ഉയരുന്ന ശക്തമായ എതിർപ്പാണ് പദ്ധതിക്ക് വലിയ തടസമായി മാറിയത്. എന്നാൽ അതിനെയൊക്കെ മറികടക്കാൻ സാധിക്കുമെന്നാണ് അടുത്തിടെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചത്. അങ്ങനെയെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തിയാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+