Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ഉദ്‌ഘാടനം വൈകും; ഈ വർഷം തുറക്കില്ല, കാരണം തമിഴ്‌നാട്ടിലെ സ്ട്രെച്ച്!

ബെംഗളൂരു: ഏറെക്കാലമായി ആളുകൾ കാത്തിരിക്കുന്ന ബെംഗളൂരുവിനെയും ചെന്നൈയെയും തമ്മിൽ അതിവേഗം ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ പദ്ധതിക്ക് വൻ തിരിച്ചടി. ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം വെട്ടിച്ചുറയ്ക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന 262 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻഫീൽഡ് പാതയ്ക്ക് തമിഴ്‌നാട്ടിലെ ഒരു നിർദ്ദിഷ്‌ട സ്ട്രെച്ചിലെ നിയമപരമായ തർക്കങ്ങളാണ് വലിയ തടസമായിരിക്കുന്നത്.

ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടോൾ പിരിവിൽ വൻമാറ്റം; ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ
ബെംഗളൂരു-മൈസൂരു ഹൈവേയിൽ ടോൾ പിരിവിൽ വൻമാറ്റം; ഇനി സഞ്ചരിച്ച ദൂരത്തിന് മാത്രം ടോൾ

തമിഴ്‌നാട് പരിധിയിൽ വരുന്ന 25.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങളാണ് നിലവിൽ ഈ വികസന പദ്ധതിയെ നിർത്തിവെപ്പിച്ചിരിക്കുന്നത്. അരക്കോണം-കാഞ്ചീപുരം ഭാഗത്തെ പാത നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തർക്കങ്ങൾ ഉടലെടുത്തിട്ടുള്ളത്. ഡിപി ജെയിൻ ആൻഡ് കമ്പനി ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ ഭാഗത്തെ നിർമ്മാണ ചുമതല അനുവദിച്ചിരുന്നത്.

bengaluru chennai expressway

ഇവിടെ പണികൾ തടസപ്പെട്ടതോടെ 2026 പകുതിയോടെ പാത പൂർണ്ണമായും ജനങ്ങൾക്ക് തുറന്നുകൊടുക്കുക എന്ന ലക്ഷ്യം സാധ്യമാകാതെ വരും. ഇതോടെ ഈ ഗ്രീൻഫീൽഡ് റോഡ് പദ്ധതിയുടെ നിർമ്മാണ കാലാവധി വീണ്ടും നീണ്ടുപോകുമെന്ന് ഉറപ്പായി. പദ്ധതി വൈകിയ സാഹചര്യത്തിൽ, ബെംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ഈ പുതിയ പാത 2027 ഓടെ മാത്രമേ പൂർണ്ണമായി പ്രവർത്തനസജ്ജമാകൂ
എന്നാണ് കരുതുന്നത്.

കർണാടക (71.7 കിലോമീറ്റർ), ആന്ധ്രാപ്രദേശ് (85.2 കിലോമീറ്റർ), തമിഴ്‌നാട് (106 കിലോമീറ്റർ) എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് 262.9 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത കടന്നുപോകുന്നത്. ഇതിൽ തമിഴ്‌നാട് അതിർത്തിയിൽ നേരിട്ട കടുത്ത പ്രതിസന്ധികൾ മാത്രമാണ് മുഴുവൻ പദ്ധതിയുടെയും പൂർത്തീകരണത്തിന് ഇപ്പോൾ വലിയ തടസമായി മാറിയിരിക്കുന്നത്.

പദ്ധതിയുടെ ഭൂരിഭാഗം പണികളും ഇതിനകം തൃപ്‌തികരമായി തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്. ആകെ വിഭാവനം ചെയ്‌തതിൽ 230 കിലോമീറ്ററിലധികം ദൂരത്തെ നിർമ്മാണം ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇതിൽ കർണാടകയിലെ 71.7 കിലോമീറ്റർ പൂർണമായും തീർത്തു. ആന്ധ്രാപ്രദേശിൽ ലക്ഷ്യമിട്ട 85.2 കിലോമീറ്ററിൽ 78.5 കിലോമീറ്ററും, തമിഴ്‌നാട്ടിലെ 106 കിലോമീറ്ററിൽ 80 കിലോമീറ്ററിലധികവും ജോലികൾ കഴിഞ്ഞിട്ടുണ്ട്.

നിർമ്മാണം ഊർജ്ജിതമാക്കാനായി മുഴുവൻ ഹൈവേ പ്രൊജക്റ്റിനെയും മൂന്ന് ഘട്ടങ്ങളിലായി പത്ത് വ്യത്യസ്‌ത പാക്കേജുകളായാണ് വേർതിരിച്ചിരുന്നത്. ഇതിൽ കർണാടകത്തിലും ആന്ധ്രാപ്രദേശിലും മൂന്ന് വീതം പാക്കേജുകളാണുള്ളത്. തമിഴ്‌നാട്ടിൽ ആകെ നാല് പാക്കേജുകളാണുള്ളത്. എൻഎച്ച്എഐയുടെ കീഴിലുള്ള ഈ പാക്കേജുകളിൽ തമിഴ്‌നാട്ടിൽ പെടുന്ന ഒരു നിശ്ചിത പാക്കേജ് മാത്രമാണ് ഇപ്പോൾ കനത്ത നിയമയുദ്ധത്തിലേക്ക് വഴിമാറിയിരിക്കുന്നത്.

'ഒരു പാക്കേജുമായി (അരക്കോണം-കാഞ്ചീപുരം) ബന്ധപ്പെട്ട തർക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ, പദ്ധതി എപ്പോൾ പൂർത്തിയാക്കാനാകും എന്ന് പറയാൻ സാധിക്കില്ല. എങ്കിലും ആന്ധ്രയിലുള്ള ഒരു പാക്കേജിലെയും ചെന്നൈയിലുള്ള മറ്റൊരു പാക്കേജിലെയും നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അതായത് 2026 ഒക്ടോബറോടെ തന്നെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്' പദ്ധതിയുടെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ അറിയിച്ചു.

കോടതിയിലെ കേസുകൾക്ക് ആധാരമായ അരക്കോണം-കാഞ്ചീപുരം പാക്കേജിലെ നിർമ്മാണം 2025 മെയ് മാസത്തോടെ പാതിവഴിയിൽ പൂർണമായും നിർത്തിവെക്കേണ്ടി വന്നതാണ് ഇതിന് കാരണം. പണികൾ പുനരാരംഭിക്കാൻ കരാറുകാർ തയ്യാറാകാതിരുന്നതോടെ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2025 നവംബറിൽ ഇവർക്ക് നോട്ടീസ് നൽകി. കരാർ റദ്ദാക്കുന്ന തരത്തിലുള്ള ടെർമിനേഷൻ നോട്ടീസിനെതിരെ ഡിപി ജെയിൻ കമ്പനി ഉടൻ തന്നെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കരാർ പൂർണമായി റദ്ദാക്കുന്നതിന് പകരം പദ്ധതിയുടെ നിർമ്മാണ ചുമതല മറ്റേതെങ്കിലും താൽപര്യമുള്ള ഗ്രൂപ്പിന് കൈമാറാൻ അനുവദിക്കണമെന്നാണ് കരാർ സ്ഥാപനം ഹൈക്കോടതിയിൽ അഭ്യർത്ഥിച്ചിട്ടുള്ളത്. കരാർ പാതിവഴിയിൽ റദ്ദാക്കപ്പെട്ടാൽ അത് വലിയ തോതിലുള്ള സാമ്പത്തിക തിരിച്ചടികൾക്കും, കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുന്നതിനും കാരണമാകും. ഇതോടൊപ്പം ഇതിനകം പണികൾക്കായി ചെലവഴിച്ച വൻ തുകയുടെ നഷ്‌ടവും വായ്‌പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യവും ഉണ്ടായേക്കുമെന്ന് കമ്പനി വാദിക്കുന്നു.

നിർമ്മാണത്തിന് ആവശ്യമായി വരുന്ന ഫ്ലൈ ആഷിന് അടിക്കടിയുണ്ടായ വിലക്കയറ്റമാണ് നിർമ്മാണ വൈകലിന് കാരണമായതെന്ന് കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എങ്കിലും, അതോറിറ്റിയുമായുള്ള ഔദ്യോഗിക കരാറുകളിൽ ഫ്ലൈ ആഷ് പോലെയുള്ള വസ്‌തുക്കളുടെ വില വ്യതിയാനങ്ങൾ ഉൾപ്പെടുന്നില്ല എന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രധാന വാദം. നിർമ്മാണ സാമഗ്രികൾ വിപണിയിൽ നിന്നും നിയമാനുസൃതമായി സംഘടിപ്പിക്കേണ്ടത് മുഴുവനായും കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരു മെട്രോ റെഡ് ലൈനിൽ നിർണായക മാറ്റം; വെറ്ററിനറി കോളേജ് സ്റ്റേഷൻ ഒഴിവാക്കി
ബെംഗളൂരു മെട്രോ റെഡ് ലൈനിൽ നിർണായക മാറ്റം; വെറ്ററിനറി കോളേജ് സ്റ്റേഷൻ ഒഴിവാക്കി

തർക്കത്തിൽ ആദ്യഘട്ടത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാഷണൽ ഹൈവേ അതോറിറ്റിക്ക് അനുകൂലമായ വിധിയാണ് പ്രഖ്യാപിച്ചത്. എന്നാൽ ഈ വിധിക്കെതിരെ ഡിപി ജെയിൻ കമ്പനി തമിഴ്‌നാട് ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിൽ മറ്റൊരു അപ്പീൽ ഹർജി ഫയൽ ചെയ്‌തു. നിലവിൽ ഈ കേസിൽ അന്തിമ തീരുമാനം വരാത്തതിനാലാണ് പ്രസ്‌തുത ഹൈവേ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചത്. ഇത് ഇനിയും എത്ര നാൾ തുടരുമെന്നാണ് ഉയരുന്ന ചോദ്യം. എങ്കിലും വൈകാതെ തന്നെ പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതരും യാത്രക്കാരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+