ബെംഗളൂരു നഗരം കാത്തിരിക്കുന്നു; കവലകളിൽ സുരക്ഷ ഒരുക്കാൻ 100 കോടിയുടെ പദ്ധതി, വെല്ലുവിളി ഏറെ
ബെംഗളൂരു: നഗരത്തിലെ ട്രാഫിക് ജംഗ്ഷനുകൾ നഗരത്തിന്റെ അതിവേഗ വളർച്ചയും നിലവിലുള്ള ആസൂത്രണത്തിലെ പാളിച്ചകളും തമ്മിൽ കൂട്ടിമുട്ടുന്ന ഇടങ്ങളാണെന്ന് വെറുതെ പറയുന്നതല്ല. അനന്തമായ സിഗ്നൽ കാത്തിരിപ്പ്, ആശയക്കുഴപ്പമുണ്ടാക്കുന്ന പാതകളുടെ കൂടിച്ചേരലുകൾ, പാതകൾക്കിടയിൽ കുടുങ്ങുന്ന കാൽനടയാത്രക്കാർ എന്നിവയെല്ലാം ഈ മഹാനഗരത്തിലെ പാളിച്ചകൾ എടുത്തു കാണിക്കുന്ന സംഗതികളാണ്.
നഗരത്തിലെ വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുമ്പോൾ റോഡു വിസ്‌തീർണ്ണം പരിമിതമായി തുടരുന്നത് ഗതാഗതക്കുരുക്ക്, ഇന്ധനനഷ്‌ടം, അപകടസാധ്യത എന്നിവ വർധിപ്പിക്കുന്നു. അവ മെച്ചപ്പെടുത്തുന്നത് സുരക്ഷക്കും ഉൽപ്പാദനക്ഷമതക്കും ജീവിതനിലവാരത്തിനും അത്യാവശ്യമാണ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ പ്രധാന ശ്രദ്ധാകേന്ദ്രമാണ് ഇപ്പോൾ ഈ ജംഗ്‌ഷനുകൾ.

ഈ മാസം ആദ്യം, ജിബിഎ ചീഫ് കമ്മീഷണർ മഹേശ്വർ റാവു, "സുരക്ഷാ 75 ജംഗ്ഷനുകൾ" എന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. 2023-ൽ മുൻ ബിബിഎംപി ആരംഭിച്ച റോഡ് സുരക്ഷാ, ജംഗ്ഷൻ നവീകരണ സംരംഭമാണിത്. 2023-24 കർണാടക ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചത്.
75 പ്രധാന ട്രാഫിക് കവലകളെ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷിതവും കാര്യക്ഷമവും എളുപ്പത്തിൽ കടന്നുപോകാൻ സാധിക്കുന്നതുമാക്കി മാറ്റാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട റോഡ് സൗകര്യങ്ങൾ, സുരക്ഷിതമായ കാൽനട ക്രോസിംഗുകൾ, ട്രാഫിക് നിയന്ത്രണ നടപടികൾ, മികച്ച നടപ്പാതകൾ, ദിശാസൂചക ബോർഡുകൾ, ഗതാഗതക്കുരുക്ക് കുറയ്ക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ.
ഏകദേശം 100 കോടി രൂപയാണ് ഇതിനായി നഗര ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഈ തുക വർധിക്കാൻ സാധ്യതയുണ്ടെങ്കിലും, തുടക്കത്തിൽ സാവധാനം പുരോഗമിച്ച പദ്ധതി, ജംഗ്ഷനുകളുടെ രൂപരേഖയും മറ്റ് ഘടനകളും അന്തിമമായി തീരുമാനിക്കുന്ന പ്രക്രിയയിൽ തടസപ്പെട്ട് കിടക്കുകയാണ്. ഇത് വീണ്ടും കൊണ്ട് വരണം എന്ന ആവിശ്യം വിവിധ മേഖലകളിൽ നിന്ന് ശക്തമായി തന്നെ ഉയരുന്നുണ്ട്.
ഒക്ടോബറിൽ ജിബിഎ പങ്കുവെച്ച റിപ്പോർട്ട് പ്രകാരം, ജോലികൾ നടക്കുന്ന 28 ജംഗ്ഷനുകളിൽ, അരേകെരെ, സാരക്കി, കുട്ലു ഗേറ്റ്, ഹോഗസന്ദ്ര മെട്രോ സ്റ്റേഷൻ, മണിപ്പാൽ കൗണ്ടി (ഹൊസൂർ റോഡ്), ബൊമ്മനഹള്ളിയിലെ ഗരേബവിപാളയ അമ്പലം, ടിൻ ഫാക്‌ടറി, ബെന്നിഗണഹള്ളി, കെആർ പുരം, ബല്ലാരി-പാലനഹള്ളി റോഡ് എന്നിവിടങ്ങളിലെ ജോലികൾ 90-95 ശതമാനം പൂർത്തിയായി.
ഹൊരാമാവ് പാലം ജംഗ്ഷനിലെ ജോലികൾ മാത്രമാണ് 100% പൂർത്തിയായതെന്നും ജിബിഎ ഡാറ്റ വെളിപ്പെടുത്തുന്നു. ഇവിടുത്തെ യാഥാർത്ഥ്യം ഈ കണക്കുകൾക്ക് വിരുദ്ധമായിരുന്നു. അരേകെരെ, ടിൻ ഫാക്‌ടറി, യെലഹങ്ക, കെആർ പുരം ജംഗ്ഷനുകളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും കണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിക്ക കവലകളും മോശം അവസ്ഥയിൽ തന്നെ തുടരുകയാണെന്നും ആരോപണം ശക്തമാണ്.
അതിനിടെ പുതിയ സിറ്റി കോർപ്പറേഷൻ കമ്മീഷണർമാർക്ക് വീണ്ടും ഒരു ഫീൽഡ് പഠനം നടത്തി പുതിയ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഒരു മുതിർന്ന ജിബിഎ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്ത് തന്നെ ആയിരുന്നാലും നിലവിൽ പദ്ധതി കാര്യക്ഷമമല്ലെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications