Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു നഗരത്തിന് മുകളിലൂടെ ഇനി പറന്നുപോവാം; നൂതനമായ എയർ ടാക്‌സി സംവിധാനം വരുന്നു..!

കൊച്ചി: ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ബെംഗളൂരു നഗരം എന്നും ധാരാളം പഴികേട്ടിട്ടുണ്ട്. റോഡ് ഗതാഗതം പലപ്പോഴും പലരുടെയും പേടി സ്വപ്‌നം കൂടിയായിരുന്നു. എന്നാൽ ഇപ്പോൾ മെട്രോ ഉൾപ്പെടെയുള്ളവയുടെ വരവോടെ ഇത്തരം സാഹചര്യങ്ങൾ ഒക്കെ മാറിയിരുന്നു. പക്ഷേ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇപ്പോൾ അത്യാധുനിക യാത്ര സൗകര്യം ഒരുക്കാൻ ബെംഗളൂരു നഗരം അണിയറയിൽ ഒരുങ്ങുകയാണ്.

അഡ്വാൻസ്ഡ് എയർ മൊബിലിറ്റി മേഖലയിൽ ഒരു സുപ്രധാന ചുവടുവെപ്പായി, ബംഗളൂരു ആസ്ഥാനമായ സർള ഏവിയേഷൻ തങ്ങളുടെ ഇലക്ട്രിക് എയർ-ടാക്‌സി ഡെമോൺസ്ട്രേറ്ററിന്റെ ഗ്രൗണ്ട് ടെസ്റ്റിംഗ് ആരംഭിച്ചതോടെയാണ് ഈ സാധ്യത തെളിയുന്നത്. കഴിഞ്ഞ ദിവസമാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. വെർട്ടിക്കൽ ഫ്ളയിങ് സാങ്കേതികവിദ്യയിൽ രാജ്യത്തെ ഏറ്റവും നൂതനമായ സ്വകാര്യ സംരംഭമാണിത്.

bengaluruairtaxis

ബംഗളൂരു ഫെസിലിറ്റിയിലാണ് SYLLA SYL-X1 എന്ന 7.5 മീറ്റർ ചിറകുവിസ്‌താരമുള്ള eVTOL ഡെമോൺസ്ട്രേറ്ററിന്റെ പരീക്ഷണ പറക്കൽ നടന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ eVTOL ഡെമോൺസ്ട്രേറ്ററാണിത്. ബെംഗളൂരു നഗരവാസികളെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ നീക്കങ്ങളിൽ ഒന്നായാണ് ഇത് വിലയിരുത്തുന്നത്.

"സർള ഏവിയേഷൻ അതിന്റെ പകുതി വലുപ്പമുള്ള (7.5 മീറ്റർ ചിറകുവിസ്‌താരം) eVTOL ഡെമോൺസ്ട്രേറ്ററായ SYLLA SYL-X1-ന്റെ ഗ്രൗണ്ട് ടെസ്റ്റിംഗ് കമ്പനിയുടെ ബംഗളൂരുവിലെ ടെസ്‌റ്റ് ഫെസിലിറ്റിയിൽ ആരംഭിച്ചിരിക്കുന്നു' എന്നായിരുന്നു കമ്പനി അറിയിച്ചത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവന്നേക്കും.

ഒൻപത് മാസത്തിനുള്ളിൽ കുറഞ്ഞ ചെലവിൽ വികസിപ്പിച്ച ഈ പ്രോഗ്രാം, ഘടനാപരമായ പ്രകടനം, പ്രൊപ്പൽഷൻ സംയോജനം, സിസ്‌റ്റം സുരക്ഷ എന്നിവ പരിശോധിക്കാനാണ്. സർട്ടിഫിക്കേഷൻ ആവശ്യകതകൾ മനസിൽ കണ്ടുകൊണ്ടാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബെംഗളൂരു നഗരത്തിലെ സ്ഥിതിഗതികൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇതിനെ തയ്യാറാക്കി എടുക്കുന്നത്.

നേരത്തെ 2024-ലെ പ്രീ-സീഡ്, സീഡ് റൗണ്ടുകളിലൂടെ കമ്പനി 13 മില്യൺ ഡോളർ (ഏകദേശം 116 കോടി രൂപ) സമാഹരിച്ചിരുന്നു. കൂടാതെ, 2025 ജനുവരിയിൽ ആക്‌സൽ, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് എന്നിവരുടെ നേതൃത്വത്തിൽ ഒരു സീരീസ് എ റൗണ്ടും പൂർത്തിയാക്കി. ഇതോടെയാണ് കമ്പനി മാധ്യമ ശ്രദ്ധയിൽ വന്നത്.

ഈ ജനുവരിയിൽ 'ഷൂന്യ' എന്ന പ്രോട്ടോടൈപ്പ് എയർ ടാക്‌സി ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അനാച്ഛാദനം ചെയ്‌ത സർള ഏവിയേഷൻ, 2028-ഓടെ ബംഗളൂരുവിൽ eVTOL വിമാനങ്ങൾ പുറത്തിറക്കാൻ ലക്ഷ്യമിടുന്നു. അങ്ങനെയെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ എയർ ടാക്‌സി സംവിധാനം പ്രവർത്തിക്കുന്ന മുൻനിര നഗരങ്ങളുടെ പട്ടികയിലേക്ക് ബെംഗളൂരുവും വന്നുചേരും.

2023 ഒക്ടോബറിൽ അഡ്രിയാൻ ഷ്‌മിഡ്റ്റ്, രാകേഷ് ഗാവോങ്കർ, ശിവം ചൗഹാൻ എന്നിവർ ചേർന്ന് സ്ഥാപിച്ച ഈ കമ്പനി, ഫ്ലിപ്‌കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് എന്നിവരുൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരോടൊപ്പം ആക്‌സലിന്റെ പിന്തുണയോടെയാണ് ആരംഭിച്ചത്. ഈ വർഷം ഓഗസ്‌റ്റിൽ മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസലിനെ അവർ ഉപദേശകനായും നിയമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+