Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം മാറ്റാൻ ബെംഗളൂരു നഗരം; വരുന്നത് 9 ഫ്ലൈഓവറുകൾ, ചെലവ് 3100 കോടി രൂപ, ടെൻഡറുകൾ ക്ഷണിച്ചു

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിൽ മേൽപ്പാലങ്ങളുടെ ഫലപ്രാപ്‌തിയെക്കുറിച്ച് ചർച്ചകൾ തുടരുമ്പോഴും, ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) ഒമ്പത് ചെറുതും ഇടത്തരവുമായ മേൽപ്പാലങ്ങൾക്കായി ടെൻഡറുകൾ ക്ഷണിച്ചു രംഗത്ത് വന്നിരിക്കുകയാണ്. 29 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിക്ക് 3100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരു ബിസിനസ് കോറിഡോര്‍, ദൈര്‍ഘ്യം 19.5 കി.മീ, ചെലവ് 3,348 കോടി രൂപ! നിര്‍മാണം എസ്എന്‍സിക്ക്?
ബെംഗളൂരു ബിസിനസ് കോറിഡോര്‍, ദൈര്‍ഘ്യം 19.5 കി.മീ, ചെലവ് 3,348 കോടി രൂപ! നിര്‍മാണം എസ്എന്‍സിക്ക്?

ഏറ്റവും വലിയ നിർദ്ദേശങ്ങളിലൊന്ന് നഗരമധ്യത്തിലെ 7 കിലോമീറ്റർ മേൽപ്പാലമാണ്, ഇതിന് 557.23 കോടി രൂപ ചെലവ് വരും. മിനർവ സർക്കിൾ-ഹഡ്‌സൺ സർക്കിൾ, ബാല ഗംഗാധരനാഥ സ്വാമിജി ഫ്‌ളൈഓവറിനെ ടൗൺ ഹാളുമായി ബന്ധിപ്പിക്കുന്ന ലൂപ്പ് ഫ്ളൈഓവർ, സംഗോളി രായണ്ണ സർക്കിൾ (ആനന്ദ് റാവു ഫ്‌ളൈഓവർ)-കെആർ സർക്കിൾ പാത എന്നിവ ഇതിൽപ്പെടുന്നു.

bengaluru city

ഓൾഡ് മദ്രാസ് റോഡിനെ ഇലക്‌ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന 5.2 കിലോമീറ്റർ മേൽപ്പാലമാണ് മറ്റൊരു പ്രധാന പദ്ധതി; ചെലവ് 852 കോടി രൂപ. സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷൻ, ഇന്ദിരാനഗർ, ഓൾഡ് എയർപോർട്ട് റോഡ്, ഹൊസൂർ റോഡ് വഴി സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയാണിത്. ബി-സ്മൈൽ ഷൂളെ സർക്കിൾ മുതൽ സെന്റ് ജോൺസ് ഹോസ്‌പിറ്റൽ റോഡ് വരെ 5.3 കിലോമീറ്റർ മേൽപ്പാലം നിർദ്ദേശിച്ചു.

ഇത് അനപല്യ, അടുഗോഡി ജംഗ്ഷനുകളിലൂടെ കടന്നുപോകും; ചെലവ് 519 കോടി രൂപയാണ്. വടക്കൻ ബെംഗളൂരുവിൽ ദൊഡ്ഡബല്ലാപ്പൂർ റോഡ് (പോലീസ് സ്‌റ്റേഷൻ ജംഗ്ഷൻ) മുതൽ എൻഎച്ച്-7 (നവയുഗ ഫ്ലൈഓവർ, കൊഗിലു സർക്കിൾ) വരെയുള്ള 1.5 കിലോമീറ്റർ മേൽപ്പാലത്തിന് ടെൻഡർ ക്ഷണിച്ചു. ഓൾഡ് യെലഹങ്ക ടൗൺ വഴിയാണ് പാത; ചെലവ് 103 കോടി രൂപ.

വെസ്‌റ്റ് ഓഫ് കോർഡ് റോഡിലെ പൈപ്പ്ലൈൻ റോഡ്, തുമകുരു റോഡിലെ ആർഎൻഎസ് ശാന്തിനികേതൻ, കൊനനകുണ്ടെ ക്രോസ്, കനകപുര റോഡിലെ അടിയാർ ആനന്ദഭവൻ എന്നിവിടങ്ങളിലും മേൽപ്പാലങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ഭൂരിഭാഗം പദ്ധതികളും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇപിസി മാതൃകയിലാണ്. നഗരവികസന വകുപ്പിന്റെ ശുപാർശകളെ തുടർന്ന് സംസ്ഥാന മന്ത്രിസഭ ഈ നിർദ്ദേശങ്ങൾക്ക് അടുത്തിടെ അംഗീകാരം നൽകി.

അതിനിടെ മെട്രോയുടെ ജോലികളും നഗരത്തിൽ തകൃതിയായി നടക്കുന്നുണ്ട്. ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടം രണ്ട് പുതിയ എലിവേറ്റഡ് ഇടനാഴികളോടെ യാഥാർത്ഥ്യമാകുന്നു. ആകെ 44.65 കിലോമീറ്റർ ദൂരവും 31 സ്‌റ്റേഷനുകളുമുണ്ടാവും റൂട്ടിൽ. ജെപി നഗർ നാലാം ഘട്ടം-കെമ്പാപുര, ഹോസഹള്ളി-കടബഗെരെ പാതകൾ 2029 ഡിസംബറിനും 2031 മെയ് മാസത്തിനും ഇടയിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.

വിശദമായ പദ്ധതി റിപ്പോർട്ട് പ്രകാരം, ജെപി നഗർ നാലാം ഘട്ടം മുതൽ കെമ്പാപുര വരെയുള്ള 32.15 കിലോമീറ്റർ ഒന്നാം ഇടനാഴിയിൽ 22 എലിവേറ്റഡ് സ്‌റ്റേഷനുകളാണുള്ളത്. ഹോസഹള്ളി-കടബഗെരെ പാതയിലെ 12.50 കിലോമീറ്റർ രണ്ടാം ഇടനാഴിയിൽ ഒമ്പത് എലിവേറ്റഡ് സ്‌റ്റേഷനുകളാണുള്ളത്. ഇരു റൂട്ടുകൾക്കുമായി സങ്കടക്കട്ടയിലെ സർക്കാർ സ്ഥലത്ത് ഒരു പൊതു ഡിപ്പോയും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌ അധികൃതർ.

ബെംഗളൂരുവിലെ രണ്ടാമത്തെ സ്‌റ്റേഡിയത്തിനെതിരെ വൻ പ്രതിഷേധം; ബണ്ണാർഘട്ടയെ നശിപ്പിക്കുമെന്ന് ആക്ഷേപം
ബെംഗളൂരുവിലെ രണ്ടാമത്തെ സ്‌റ്റേഡിയത്തിനെതിരെ വൻ പ്രതിഷേധം; ബണ്ണാർഘട്ടയെ നശിപ്പിക്കുമെന്ന് ആക്ഷേപം

കൂടാതെ നഗരത്തിലെ ഏറ്റവും തിരക്കേറിയ ഔട്ടർ റിംഗ് റോഡിലെ (ഒആർആർ) കുരുക്കഴിക്കാനായി നിരവധി നിർണായക പദ്ധതികളാണ് ആസൂത്രണം ചെയ്യൂത്. 17 കിലോമീറ്റർ റോഡ് നവീകരണം, പുതിയ മെട്രോ ലൈനുകൾ, ഹെബ്ബാൾ തുരങ്കം, പുതിയ റിംഗ് എക്‌സ്പ്രസ് വേ എന്നിവയെല്ലാം ഈ പ്രധാന സാങ്കേതിക ഇടനാഴിയിലെ യാത്രകൾ സുഗമമാക്കാൻ ലക്ഷ്യമിടുന്നവയാണ്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി 450 കോടി രൂപയുടെ നവീകരണ പദ്ധതിക്ക് അംഗീകാരം നൽകിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+