ബെംഗളൂരു ഹെബ്ബാൾ ഫ്ലൈഓവർ പഴയത് പോലെയല്ല; യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 2 മിനിറ്റായി, ട്രാഫിക് ബ്ലോക്കുമില്ല!
ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. എങ്കിലും അടുത്തകാലത്തായി ബെംഗളൂരുവിൽ ഇതിന് വലിയ തോതിൽ ഇടിവുണ്ടായിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ചില പദ്ധതികളും നിയന്ത്രണങ്ങളും ഒക്കെയായിരുന്നു ഇതിന്റെ കാരണം. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമായിരുന്നു ഹെബ്ബാൾ ഫ്ലൈഓവർ.
നിലവിൽ നവീകരണത്തിന് ശേഷം ഹെബ്ബാൽ മേൽപ്പാലത്തിലെ ഗതാഗതം ഗണ്യമായി വേഗത്തിലായതിനാൽ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസത്തിന്റെ നാളുകളാണ്. ഒരുകാലത്ത് ഗതാഗത കുരുക്കിനും കാലതാമസത്തിനും കുപ്രസിദ്ധമായിരുന്ന പ്രധാന കാരിയേജ്‌വേ ഇപ്പോൾ സുഗമവും സുരക്ഷിതവുമായ സഞ്ചാരം അനുവദിക്കുന്ന ഇടമായി മാറി എന്നത് ചെറിയൊരു കാര്യമല്ല ഒരിക്കലും.

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കുതിക്കുന്ന യാത്രക്കാരുടെ സമ്മർദ്ദം കുറയ്ക്കുന്നതാണ് ഇവിടുത്തെ പരിഷ്‌കാരങ്ങൾ. നവീകരണം ബെംഗളൂരുവിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാവുന്ന ഇടങ്ങളിൽ ഒന്നിനെ അതിവേഗം സഞ്ചരിക്കുന്ന ഇടനാഴിയാക്കി മാറ്റിയതായി പോലീസ് തന്നെ പറയുന്നു. ഇപ്പോൾ അതുവഴിയെ സഞ്ചരിക്കുന്നവർക്ക് മനസിലാവും ഈ പറഞ്ഞതിൽ എത്രത്തോളം യാഥാർഥ്യമുണ്ടെന്ന്.
റോഡ് ബലപ്പെടുത്തുന്നതിനായി മില്ലിംഗ്, സ്‌റ്റോൺ മെട്രിക്‌സ് അസ്‌ഫാൽറ്റിങ്ങ് എന്നിവ നടത്തിയതായി ബിഎൻസിസി കമ്മീഷണർ പൊമ്മല സുനിൽ കുമാർ പറയുന്നു. മുമ്പത്തെ ബിറ്റുമിനസ് പാളി പെട്ടെന്ന് ഇളകിപോവുകയും ആവർത്തിച്ചുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. എന്നാൽ പുതിയ ഉപരിതലം ഗ്രിപ്പ്, ഈട്, റൈഡിംഗ് സുഖം എന്നിവ മെച്ചപ്പെടുത്തുന്നു, ദ്രുതഗതിയിലുള്ള തകർച്ച ഇല്ലാതെ ഫ്ലൈഓവറിന് കനത്ത ദൈനംദിന ട്രാഫിക്കിനെ നേരിടാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.
നേരത്തെ, മേൽപ്പാലം ചെറിയ കുഴികൾ, താറിലെ കേടുപാടുകൾ, അലിഗേറ്റർ വിള്ളലുകൾ, എക്‌സ്‌പാൻഷൻ ജോയിന്റുകൾക്ക് സമീപം പെട്ടെന്നുള്ള ബമ്പുകൾ എന്നിവയാൽ നിറഞ്ഞിരുന്നു. ഇവ വാഹനമോടിക്കുന്നത് അപകടകരവും അസുഖകരവുമാക്കി. എന്നാൽ അടുത്തിടെ കേടായ ടാർ പാളി നീക്കം ചെയ്യുകയും പകരം പുതിയ സ്‌റ്റോൺ മെട്രിക്‌സ് അസ്‌ഫാൽറ്റ് സ്ഥാപിക്കുകയും ചെയ്‌തതോടെ അത്ഭുതം സംഭവിച്ചു.
ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ഇവിടെ വാഹനങ്ങളുടെ പെട്ടെന്നുള്ള കടന്നുപോവലാണ്. അറ്റകുറ്റപ്പണികൾക്ക് ശേഷം ഒരു ആംബുലൻസ് പോലും ഫ്ലൈ ഓവറിൽ മെല്ലെ നീങ്ങുന്ന ഗതാഗതത്തിൽ കുടുങ്ങിയിട്ടില്ലെന്ന് ഹെബ്ബാൾ ട്രാഫിക് പോലീസ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ, നീണ്ട ട്രാഫിക് ജാമുകൾ പലപ്പോഴും മെഡിക്കൽ അത്യാഹിതങ്ങൾ പോലും വൈകിപ്പിച്ചു.
സുഗമമായ റോഡും വേഗത്തിലുള്ള ഒഴുക്കും ഇപ്പോൾ അടിയന്തര വാഹനങ്ങൾക്ക് വേഗത്തിലും സുരക്ഷിതമായും കടന്നുപോകാൻ സഹായിക്കുന്നു. പുനർനിർമിക്കുന്നതിന് മുമ്പ്, കുഴികളും ഉപരിതല തകരാറും കാരണം വാഹനങ്ങൾ 20-25 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. നവീകരണത്തിന് ശേഷം ശരാശരി വേഗത മണിക്കൂറിൽ 40-50 കിലോമീറ്ററായി ഉയർന്നു.
നിലവിലെ സാഹചര്യത്തിൽ ഈ നവീകരണം എയർപോർട്ട് യാത്രക്കാരുടെ യാത്രാ സമയം ഗണ്യമായി കുറച്ചതായി ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നു. പ്രത്യേകിച്ചും തിരക്കേറിയ സമയങ്ങളിൽ ഹെബ്ബാൾ ജംഗ്ഷൻ നീണ്ട ക്യൂകൾക്കും തടസങ്ങൾക്കും വഴിയൊരുക്കിയിരുന്നു. അവിടെയാണ് നവീകരണം കാര്യമായ മാറ്റം കൊണ്ട് വന്നിരിക്കുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications