Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു-ഹൈദരാബാദ് ബസിന് തീപിടിച്ച് വന്‍ അപകടം; 20-ലേറെ പേര്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് നിരവധി മരണം. ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. 28 യാത്രക്കാരോളം മരിച്ചതായാണ് സൂചന. ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നു. ബസിന്റെ മുന്‍ഭാഗത്താണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എസി ബസ് ആയതിനാല്‍ ജനാലകള്‍ അടച്ചിട്ട ബസില്‍ നിന്ന് പല യാത്രക്കാര്‍ക്കും പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. 12 യാത്രക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ബസ് പൂര്‍ണമായും കത്തിനശിച്ചു.

ആന്ധ്രാപ്രദേശില്‍ കര്‍ണൂല്‍ പട്ടണത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെ ചിന്നതേകുരു ഗ്രാമത്തിലാണ് ഇന്ന് രാവിലെ വന്‍ അപകടമുണ്ടായത്. പിന്നില്‍ നിന്ന് വന്ന ഒരു ഇരുചക്രവാഹനം ബസിന്റെ ഇന്ധന ടാങ്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബസിന് തീപിടിക്കുകയായിരുന്നു. അപകടം നടന്നത് പുലര്‍ച്ചെ ആയിരുന്നതിനാല്‍ നിരവധി യാത്രക്കാരും ഉറക്കത്തിലായിരുന്നു.

bus

യഥാര്‍ത്ഥ മരണസംഖ്യയും മരിച്ചവരുടെ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. 28 യാത്രക്കാരോളം മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷപ്പെട്ട 12 യാത്രക്കാരില്‍ ചിലര്‍ എമര്‍ജന്‍സി വാതില്‍ വഴിയാണ് പുറത്തുകടന്നത്. ചിലര്‍ ബസിന്റെ ഗ്ലാസുകള്‍ പൊട്ടിച്ച് പുറത്തുചാടി. മിക്ക യാത്രക്കാരും നല്ല ഉറക്കത്തിലായിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനും രക്ഷപ്പെടാനും വൈകി. ഇതാണ് മരണസംഖ്യ ഉയര്‍ത്തിയത്.

ബസിലെ ഡ്രൈവര്‍മാര്‍ സുരക്ഷിതമായി പുറത്തിറങ്ങി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടസമയം കനത്ത മഴ പെയ്തിട്ടും തീ ആളിപ്പടരുകയായിരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിച്ചു. മിനിറ്റുകള്‍ക്കുള്ളിലാണ് ബസ് കത്തിനശിച്ചത്.

പരിക്കേറ്റവരെ ചികിത്സയ്ക്കായി കര്‍ണൂല്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ തീ ആളിപ്പടരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസും അഗ്‌നിശമന സേനയും ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കുന്നതിന് മുന്‍പ് തന്നെ ബസ് പൂര്‍ണമായും കത്തിനശിച്ചു.

ബസ് ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അദ്ദേഹം സമൂഹ മാധ്യമമായ എക്സിലൂടെ അനുശോചനം അറിയിച്ചു.
'മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായധനം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി. ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി രാഷ്ട്രപതി എക്‌സില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+