Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ഇന്റർമീഡിയറ്റ് റോഡിന് പുതുജീവൻ; 2007ലെ യഥാർത്ഥ അലൈൻമെന്റ് അനുസരിച്ച് മുന്നോട്ട്

ബെംഗളൂരു: നഗരത്തിന്റെ വികസനത്തിന് നിർണായകമായേക്കാവുന്ന, ഏറെക്കാലമായി മുടങ്ങിക്കിടന്ന ഇന്റർമീഡിയറ്റ് റിംഗ് റോഡ് (ഐആർആർ) പദ്ധതിക്ക് സംസ്ഥാന സർക്കാർ വീണ്ടും പുതുജീവൻ നൽകി. നഗരവികസന വകുപ്പ് (യുഡിഡി) റോഡിന്റെ അലൈൻമെന്റ് അന്തിമമാക്കിയത് 2007-ലെ യഥാർത്ഥ പദ്ധതിയെ അടിസ്ഥാനമാക്കിയാണ്; നെലമംഗല, അനേക്കൽ-ഹോസ്കോട്ടെ ഭാഗങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പുനഃപരിശോധിച്ച ഈ പാതയോരത്ത് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്കോ കെട്ടിട പ്ലാനുകൾക്കോ അനുമതി ലഭിക്കില്ല. പുതിയ അലൈൻമെന്റ്, 2006 ഒക്ടോബറിൽ ബാംഗ്ലൂർ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (ബിഎംആർഡിഎ) അംഗീകരിച്ച ഐആർആർ നിർദേശത്തെയും, 2007 ജനുവരിയിലെ പ്രാഥമിക വിജ്ഞാപനത്തെയും പിന്തുടരുന്നു.

bengaluru intermediate ring road

തട്ടേക്കരെ, ഹാരോഹള്ളി, ബിദാഡി, താവരേക്കരെ, നെലമംഗല, ദേവനഹള്ളി, ഹോസ്കോട്ടെ, ദൊമ്മാസാന്ദ്ര, അനേക്കൽ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 210 കിലോമീറ്റർ ചുറ്റോരം പാതയാണിത്. യഥാർത്ഥ പാതയുടെ ഭൂരിഭാഗവും നിലനിർത്തിയിട്ടുണ്ട്. എന്നാൽ, അനേക്കൽ-ഹോസ്കോട്ടെ ഭാഗം ഐആർആറിൽ നിന്ന് ഒഴിവാക്കി സാറ്റലൈറ്റ് ടൗൺ റിംഗ് റോഡുമായി (എസ്‌ടിആർആർ) സംയോജിപ്പിച്ചു. വികസനം നടന്ന നെലമംഗല മേഖലയിലും നേരിയ മാറ്റങ്ങളുണ്ട്.

നിയമപരവും ഭരണപരവുമായ തടസങ്ങൾക്കൊടുവിലാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്. നേരത്തെ 2022 ഓഗസ്‌റ്റിൽ കർണാടക ഹൈക്കോടതി പദ്ധതി റദ്ദാക്കാൻ സർക്കാരിന് അനുമതി നൽകിയിരുന്നു. തുടർന്ന് 2023 ജനുവരിയിൽ, പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി), കർണാടക റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ), ജില്ലാ റോഡുകൾ, ദേശീയപാതകൾ എന്നിവയെ ഐആർആറായി കണ്ട് 2007-ലെ പദ്ധതി സർക്കാർ ഉപേക്ഷിച്ചു.

2023 മാർച്ചിൽ പുതിയ വിജ്ഞാപനം പുറത്തിറങ്ങുകയും ചെയ്‌തിരുന്നു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. മേഖലയിലെ അതിവേഗ വികസനത്തിന് മതിയായ റോഡ് ശൃംഖലയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള റോഡുകളുടെ വീതി 9 മീറ്റർ മുതൽ 30 മീറ്റർ വരെയാണെന്നും, യഥാർത്ഥ ഐആർആർ രൂപരേഖ 90 മീറ്റർ ഏകീകൃത വീതിയുള്ള കോറിഡോറാണ് വിഭാവനം ചെയ്‌തിരുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഇതിനെത്തുടർന്ന്, 2006-ലെ പ്രാഥമിക വിജ്ഞാപനത്തിൻ്റെ അടിസ്ഥാനത്തിൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 20 കിലോമീറ്റർ വീതമുള്ള ഘട്ടങ്ങളിലായി മുഴുവൻ റോഡും നിർമ്മിക്കാനാണ് ലക്ഷ്യം. ഞങ്ങൾ ഇപ്പോൾ സാധ്യതാ പഠനം തയ്യാറാക്കുകയാണ് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഐആർആറിന്റെ പ്രത്യേകതകൾ

ഈ പാത വാഹനങ്ങൾക്കപ്പുറം സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകും. നെലമംഗല, ദേവനഹള്ളി, ആനേക്കൽ ഉൾപ്പെടെയുള്ള നഗരങ്ങളെ ഇത് ഒറ്റ സാമ്പത്തിക മേഖലയാക്കും. ബിദാദിയിൽ നിന്ന് ഹൊസ്കോട്ടിലെ ടെക് ഇടനാഴികളിലേക്ക് നഗരത്തിരക്കില്ലാതെ എളുപ്പത്തിൽ യാത്ര സാധ്യമാകും. ഈ ബന്ധം തിരക്കേറിയ നഗരകേന്ദ്രങ്ങളിൽ നിന്ന് വ്യവസായങ്ങളെ ആകർഷിക്കും. എളുപ്പത്തിൽ എത്തിച്ചേരുന്ന ഈ പന്ത്രണ്ട് നഗരങ്ങൾ, ഓഫീസ്, സ്‌കൂൾ, ആശുപത്രി സൗകര്യങ്ങളോടെ സമ്പൂർണ മിനി നഗരങ്ങളായി വളരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+