Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു അതിവേഗം വളരുന്നു; 13 എലവേറ്റഡ് കോറിഡോറുകൾ പരിഗണനയിൽ, ആകെ 126.44 കി.മീ ദൂരം

ബെംഗളൂരു: നഗരത്തിലെ ജനങ്ങളുടെ എക്കാലത്തെയും വലിയ ആവശ്യങ്ങളിൽ ഒന്നാണ് ഗതാഗത സൗകര്യങ്ങളുടെ അഭാവം നികത്തുക എന്നത്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും വലിയ മെട്രോ നഗരമായ ബെംഗളൂരുവിനെ സംബന്ധിച്ച് ഇക്കാലമത്രയും നിലനിന്നിരുന്ന ഒരു അപവാദവും ട്രാഫിക് ബ്ലോക്കും റോഡുകളുടെ ശോച്യാവസ്ഥയും ഒക്കെ ആയിരുന്നു.

ഇപ്പോഴിതാ അതിന് പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് അധികൃതർ. ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്‌മൈൽ) നഗരത്തിലെ 13 എലിവേറ്റഡ് കോറിഡോറുകളുടെ വിശദമായ പദ്ധതി റിപ്പോർട്ടുകൾ അന്തിമമാക്കിയിരിക്കുകയാണ്. അതിൽ തന്നെ അഞ്ചെണ്ണത്തിന്റെ ഡിപിആർ കൃത്യതാപരിശോധനക്കായി സ്ഥാപനങ്ങളിൽ നിന്ന് ടെൻഡറുകൾ ക്ഷണിച്ചിരിക്കുകയാണ്.

bengalurucorridorsnew

ശേഷിക്കുന്നവയുടെ മറ്റ് നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. വരും ദിനങ്ങളിൽ പരിശോധനയ്ക്ക് വരുന്ന പ്രധാന കോറിഡോറുകൾ ഇവയാണ്: ആർകെ ഹെഗ്‌ഡെ നഗർ വഴി നാഗവാര ജംഗ്ഷൻ-ബാഗലൂർ മെയിൻ റോഡ് (17.94 കി.മീ.); ഉൾസൂർ തടാകത്തിലെ മദർ തെരേസ സർക്കിൾ - ബാഗലൂർ വില്ലേജ് (പുതിയ എയർപോർട്ട് റോഡ്, അസായി റോഡ് വഴി) (27.19 കി.മീ.).

മറ്റുള്ളവയിൽ: സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷൻ, ഇന്ദിരാനഗർ വഴി ഓൾഡ് മദ്രാസ് റോഡ്-ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ (10.81 കി.മീ.); സിർസി സർക്കിൾ-മൈസൂർ റോഡിലെ നയണ്ടഹള്ളി (5.22 കി.മീ.); ബിഡബ്ള്യുഎസ്എസ്ബി പൈപ്പ്ലൈൻ റോഡ് വഴി മാറെനഹള്ളി മെയിൻ റോഡ് (രാഗി ഗുഡ്ഡ ജംഗ്ഷൻ)-കനകപുര മെയിൻ റോഡ് (18.47 കി.മീ.) എന്നിവ ഉൾപ്പെടുന്നു.

നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ 18,204 കോടി രൂപ ചെലവിൽ 13 മേൽപ്പാലങ്ങളാണ് ബി സ്‌മൈൽ നിർമ്മിക്കുവാൻ ഒരുങ്ങുന്നത്. 126.44 കിലോമീറ്റർ നീളമുള്ള ഈ പദ്ധതികളിൽ, വിവിധ ഇടങ്ങളിലെ റോഡുകളുടെ ദൈർഘ്യമനുസരിച്ച് ടോൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും സൂചന ലഭിക്കുന്നുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് മാത്രമേ അറിയാൻ കഴിയുകയുള്ളൂ.

ബെംഗളൂരു നഗരത്തിൽ അടുത്തകാലത്തായി സമാനതകൾ ഇല്ലാത്ത രീതിയിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. വിവിധ റൂട്ടുകളിൽ തിരക്ക് നിയന്ത്രിക്കാനായി ഇടനാഴികൾ, പാതകളുടെ വീതി കൂട്ടൽ, പുതിയ റോഡുകൾ നിർമ്മിക്കൽ, സിഗ്നൽ ഒഴിവാക്കൽ, എലിവേറ്റഡ് ഹൈവേകൾ എന്നിവയാണ് പ്രധാനമായും നടപ്പാക്കി വരുന്നത്.

ബെംഗളൂരുവിൽ വരുന്ന പ്രധാന എലിവേറ്റഡ് കോറിഡോറുകൾ

നാഗവാര ജംഗ്ഷൻ മുതൽ ബാഗലൂർ മെയിൻ റോഡ് വരെ 17.9 കിലോമീറ്റർ ദൂരമുള്ള ആറുവരി എലിവേറ്റഡ് ഇടനാഴിയാണ് ഇതിലൊന്ന്. ആർകെ ഹെഗ്‌ഡെ നഗർ, സമ്പീഗെഹള്ളി, തിരുമേനഹള്ളി, ബെല്ലാഹള്ളി എന്നീ പ്രദേശങ്ങളിലൂടെ സത്‌നൂർ മുതൽ ചോക്കനഹള്ളി വരെ നീളുന്ന ഈ പാതയുടെ വിശദമായ പദ്ധതി രേഖ ഇൻഫ്രാ സപ്പോർട്ട് എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കി കഴിഞ്ഞു.

തിരക്കേറിയ വടക്കുകിഴക്കൻ ഇടനാഴിയെ ലക്ഷ്യമിട്ട് മറ്റൊരു പ്രധാന നിർദ്ദേശവും നിലവിലുണ്ട്. ഉൽസൂർ തടാകത്തിന് സമീപമുള്ള മദർ തെരേസ സർക്കിൾ മുതൽ പുതിയ വിമാനത്താവളം റോഡിലെ ബാഗലൂർ ഗ്രാമം വരെ 27.1 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് റോഡാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്‌തിരിക്കുന്നത്‌.

നഗരത്തിന്റെ കിഴക്കൻ, തെക്കൻ ഇടനാഴികളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ബി-സ്മൈൽ ഒരു 10.8 കിലോമീറ്റർ എലിവേറ്റഡ് ഇടനാഴി എന്ന ആശയാകാം മുന്നോട്ട് വെച്ചു. ഓൾഡ് മദ്രാസ് റോഡ് മുതൽ ഇലക്ട്രോണിക് സിറ്റി ഫ്ലൈ ഓവർ വരെ നീളുന്ന ഈ പാത സ്വാമി വിവേകാനന്ദ മെട്രോ സ്‌റ്റേഷൻ, ഇന്ദിരാനഗർ, ഓൾഡ് എയർപോർട്ട് റോഡ്, ഹൊസൂർ റോഡ് (സിൽക്ക് ബോർഡ് ജംഗ്ഷൻ ഉൾപ്പെടെ) എന്നിവയിലൂടെ കടന്നുപോകും.

പടിഞ്ഞാറൻ, തെക്കൻ ബെംഗളൂരു മേഖലകളിലെ പ്രധാന പാതകളിലെ തിരക്ക് കുറയ്ക്കാൻ രണ്ട് അധിക ഇടനാഴികളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മൈസൂരു റോഡിലെ സിർസി സർക്കിൾ മുതൽ നായണ്ടഹള്ളി വരെ 5.2 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ഇടനാഴി മൈസൂരു സാറ്റലൈറ്റ് ബസ് സ്‌റ്റേഷൻ വരെ നീളുന്നു. മറ്റൊന്ന് ആവട്ടെ മാരേനഹള്ളി മെയിൻ റോഡിൽ നിന്ന് തുടങ്ങുന്ന 18.4 കിലോമീറ്റർ ഇടനാഴിയായും പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+