അടിസ്ഥാന സൗകര്യ വികസനത്തിൽ ബെംഗളൂരു പിന്നിൽ; 30,000 പേർക്ക് ഉള്ളത് ഒരു ശൗചാലയം മാത്രം..!

ബെംഗളൂരു: അടിസ്ഥാന സൗകര്യ വികസനത്തിൽ നഗരത്തിലെ പോരായ്‌മകൾ കൃത്യമായി വരച്ചുകാട്ടി സർവേ പുറത്ത്. ബെംഗളൂരുവിൽ 25,000 മുതൽ 30,000 പേർക്ക് ഒരു പൊതുശൗചാലയം മാത്രമാണുള്ളതെന്നും, നഗരത്തിലെ 142 പൊതുശൗചാലയങ്ങളിൽ നടത്തിയ പരിശോധനയിൽ 26 ശതമാനം പൂർണമായും പ്രവർത്തനരഹിതമാണെന്നും ബെംഗളൂരു പബ്ലിക് ടോയ്‌ലറ്റ് ഓഡിറ്റ് റിപ്പോർട്ട് 2026 വ്യക്തമാക്കി. ബെംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഏപ്രിൽ, മേയ് മാസങ്ങളിൽ ബി പാക് സിവിക് ലീഡേഴ്‌സും വിദ്യാർത്ഥി സന്നദ്ധപ്രവർത്തകരും ചേർന്നാണ് പരിശോധന നടത്തിയത്. ശുചിത്വം, പ്രവർത്തനക്ഷമത, സുരക്ഷ, സൗകര്യങ്ങൾ, ഉപയോക്തൃ അനുഭവം എന്നിവയാണ് വിലയിരുത്തിയത്. പരിശോധിച്ച 142 ശൗചാലയങ്ങളിൽ ആറെണ്ണം മാത്രമാണ് 'വളരെ വൃത്തിയുള്ളത്' എന്ന റേറ്റിംഗ് നേടിയത്.

bengaluru

58 ശതമാനം ശൗചാലയങ്ങളിലും ദുർഗന്ധം അനുഭവപ്പെട്ടു. പ്രവർത്തിക്കുന്ന ശൗചാലയങ്ങളിൽ 40 ശതമാനത്തിൽ മാത്രമാണ് വെള്ളം ലഭ്യമായിരുന്നത്. ഒരിടത്തും സോപ്പ് ഡിസ്പെൻസറുകളോ വേസ്‌റ്റ് ബിന്നുകളോ ഉണ്ടായിരുന്നില്ല. 56 ശതമാനം ശൗചാലയങ്ങളിൽ മാത്രമാണ് മതിയായ വെളിച്ചം അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നത്. ഇത് പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഒമ്പത് ശൗചാലയങ്ങളിൽ മാത്രമാണ് റാംപ് ഉണ്ടായിരുന്നത്, അതിനാൽ 94 ശതമാനത്തോളം ശൗചാലയങ്ങളും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ സൗകര്യമില്ലാത്തവയാണ്. ശൗചാലയ പരിപാലകരിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. 1.4 കോടിയിലധികം ജനസംഖ്യയുള്ള ബെംഗളൂരുവിൽ 800 മുതൽ 900 വരെ പൊതുശൗചാലയങ്ങളാണുള്ളത്. ഇതിൽ 479 എണ്ണം മാത്രമാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ ഔദ്യോഗിക പട്ടികയിലുള്ളത്.

പൊതുശൗചാലയങ്ങൾ ആഡംബരമല്ല, പൊതുജനാരോഗ്യം, സ്ത്രീകളുടെ സുരക്ഷ, മനുഷ്യരുടെ അന്തസ് എന്നിവ ഉറപ്പാക്കാൻ അനിവാര്യമായ അടിസ്ഥാന സൗകര്യമാണെന്ന് ബി പാക് റിപ്പോർട്ടിൽ പറയുന്നു.
ബസ് സ്‌റ്റാൻഡുകൾ, മെട്രോ സ്‌റ്റേഷനുകൾ, മാർക്കറ്റുകൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, നിർമ്മാണ സ്ഥലങ്ങൾ തുടങ്ങി ആളുകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ ആയിരത്തിലധികം പുതിയ പൊതുശൗചാലയങ്ങൾ സ്ഥാപിക്കണമെന്ന് ബി പാക് ശുപാർശ ചെയ്‌തു.

കൂടാതെ 30 ദിവസത്തെ അറ്റകുറ്റപ്പണി ക്യാമ്പയിൻ, പൊതുശൗചാലയ മാനേജ്മെന്റ് സെൽ, അഞ്ചുവർഷത്തെ പരിപാലന കരാറുകൾ, കർശനമായ നിരീക്ഷണം എന്നിവയും നിർദ്ദേശിച്ചു. നഗരത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് അടക്കമുള്ളവർക്ക് ആവശ്യമായ ശുചിമുറി സംവിധാനങ്ങളുടെ അഭാവം പലപ്പോഴായി സന്നദ്ധ സംഘടനകൾ നേരത്തെയും ചൂണ്ടിക്കാട്ടിയതാണ്.

അതേസമയം, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു, നഗരമൊട്ടാകെ കൂടുതൽ വിപുലമായ ഒരു സ്വതന്ത്ര സർവേ നടത്താൻ ബി പാക് മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഇത് പൊതുശൗചാലയങ്ങളിലെ പോരായ്‌മകൾ കണ്ടെത്താനും മെച്ചപ്പെടുത്തലുകൾ നടപ്പാക്കാനും സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+