വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്‌റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും!
ബെംഗളൂരു: നഗരത്തിന്റെ മുഖമാണ് മെട്രോ. ഇപ്പോഴിതാ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) സർവീസ് ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലുള്ള മഹാത്മാഗാന്ധി (എംജി) റോഡ് മെട്രോ സ്‌റ്റേഷനിൽ ഒരു 'വലിയ വാണിജ്യ, എക്‌സ്‌പീരിയൻസ് ഡെസ്‌റ്റിനേഷൻ' വികസിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിനുള്ള അപേക്ഷാ രേഖകൾ ക്ഷണിച്ചിരിക്കുകയാണ്.
6673 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഈ സ്ഥലം മെട്രോ സ്‌റ്റേഷന്റെ ഗ്രൗണ്ട് നിലയിൽ, നഗരത്തിലെ പ്രധാന സിബിഡി പ്രദേശങ്ങളിലൊന്നിലാണ്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനും, നോൺ-ഫെയർ വരുമാനം വർധിപ്പിക്കുന്നതിനുമായി മെട്രോ സ്‌റ്റേഷനുകളിലുടനീളം കൂടുതൽ പദ്ധതികൾ വികസിപ്പിക്കാനുള്ള ബിഎംആർസിഎല്ലിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണിത്.

എംജി റോഡ് സ്‌റ്റേഷൻ തിരഞ്ഞെടുത്തതിന് കാരണമുണ്ട്
നഗരത്തിന്റെ ഹൃദയഭാഗത്ത് തന്ത്രപരമായി സ്ഥിതി ചെയ്യുന്ന എംജി റോഡ് മെട്രോ സ്‌റ്റേഷൻ ഒരു പ്രധാന ട്രാൻസിറ്റ് ഹബ്ബായി മാറാൻ തയ്യാറെടുക്കുകയാണ്. പിങ്ക് ലൈൻ ഉടൻ തുറക്കുന്നതോടെ, സ്‌റ്റേഷൻ ഒരു ഇന്റർചേഞ്ചായി പ്രവർത്തിക്കും, ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയറിരുത്തൽ. ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് എംജി റോഡിനെ ആദ്യം തിരഞ്ഞെടുത്തത്.
മെട്രോ കോറിഡോറുകളിലുടനീളമുള്ള ഈ സംയോജനം നഗരവ്യാപകമായ ഒരു യാത്രാസമൂഹത്തെ ആകർഷിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒരു സുപ്രധാന വാണിജ്യ കേന്ദ്രം മെട്രോയോട് ചേർന്ന് വികസിപ്പിക്കുമ്പോൾ അത് രണ്ട് തരത്തിലും ഗുണമാവും. യാത്രക്കാരുടെ എണ്ണത്തിലും വർധന ഉണ്ടാവും വരുമാനത്തിലും ഉയർച്ച ഉണ്ടാവും.
നടപടിക്രമങ്ങൾ എവിടെ വരെ എത്തി?
ടെണ്ടർ രേഖകൾ പ്രകാരം, ഉയർന്ന നിലവാരമുള്ള, യാത്രക്കാർക്ക് സഹായകമാകുന്ന, ഒരു ഡെസ്‌റ്റിനേഷൻ ലക്ഷ്യമാക്കിയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കാണ് ഊന്നൽ. മെട്രോ സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനും നഗരത്തിലെ പ്രധാന കേന്ദ്രമാക്കി മാറ്റാനും ഇത് സഹായിക്കും.
തിരക്കേറിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകളേക്കാൾ, ചിട്ടപ്പെടുത്തിയതും അനുഭവ സമ്പത്തിലധിഷ്ഠിതമായതുമായ സ്ഥാപനങ്ങൾക്കാണ് ബിഎംആർസിഎൽ മുൻഗണന നൽകുന്നത്. ഈ ലക്ഷ്യങ്ങളുമായി യോജിക്കുന്ന യോഗ്യരായ കമ്പനികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇവ വന്ന ശേഷം ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ബെംഗളൂരു മെട്രോയെ സംബന്ധിച്ച് ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാരാണ് ആശ്രയിക്കുന്നത്. നഗരത്തിലെ ഗതാഗത കുരുക്കിനെ വലിയൊരു അളവിൽ കുറയ്ക്കാൻ സഹായിക്കുന്ന മെട്രോയ്ക്ക് ഒപ്പം വിനോദവും വാണിജ്യവും കൂടി ചേരുമ്പോൾ അത് എല്ലാ തരത്തിലും ലോകോത്തര നിലവാരത്തിലേക്ക് അതിനെ ഉയർത്തുമെന്നാണ് കരുതുന്നത്.
-
ബെംഗളൂരുവിൽ യാത്ര ചെയ്യാൻ ഇനി ചിലവേറും; നാളെ മുതൽ പുതുക്കിയ ടോൾ നിരക്ക്, പണി ബസ് യാത്രക്കാർക്കും! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ












Click it and Unblock the Notifications