ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികൾ ഏറെ

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. 13,409.05 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 170 വസ്‌തുവകകൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണിത്. ജെപി നഗർ നാലാം ഘട്ടത്തിനും മൈസൂരു റോഡ് മെട്രോ സ്‌റ്റേഷനും ഇടയിൽ മെട്രോ വയഡക്‌ട്, റാമ്പുകൾ, തൂണുകൾ, സ്‌റ്റേഷനുകൾ, മറ്റ് അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമാണത്തിനാണ് ഭൂമി ആവശ്യമായി വരുന്നത്.

മൂന്നാം ഘട്ട പാതയ്ക്കായി പുറപ്പെടുവിച്ച മൂന്നാമത്തെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമാണിത്. ഓറഞ്ച് ലൈൻ പദ്ധതിയുടെ പാക്കേജ് 1ന്റെ ഭാഗമാണ് ഏറ്റെടുക്കൽ. ബിലേകഹള്ളി, സാരക്കി, ജരാഗനഹള്ളി, കദിരേനഹള്ളി, കത്രിഗുപ്പെ, ഇട്ടമാട്, ഹൊസകെരെഹള്ളി, പന്താരപാല്യ എന്നിവിടങ്ങളിലാണ് ഭൂമി കണ്ടെത്തിയിരിക്കുന്നത്.

bengaluru

പാക്കേജിൽ ജെപി നഗർ, ദ്വാരകാനഗർ, ഹൊസകെരെഹള്ളി, കദിരേനഹള്ളി, കാമാക്യ എന്നിവിടങ്ങളിൽ സ്‌റ്റേഷനുകളുടെ നിർമ്മാണം ഉൾപ്പെടുന്നു. കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്‌മെന്റ് ബോർഡ് മുഖേനയാണ് ഏറ്റെടുക്കൽ. സ്പെഷ്യൽ ലാൻഡ് അക്വിസിഷൻ ഓഫീസറുടെ അനുമതിയില്ലാതെ വിജ്ഞാപനം ചെയ്‌ത വസ്‌തുവകകൾ വിൽക്കുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ എതിരെ വസ്‌തു ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

നഷ്‌ടപരിഹാരം നിശ്ചയിക്കുമ്പോൾ ഇത്തരം അനധികൃത ഇടപാടുകൾ പരിഗണിക്കില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു. ഫേസ് 3 അലൈൻമെന്റിനൊപ്പം പൂർണമായോ ഭാഗികമായോ പൊളിക്കുന്നതിന് ഏകദേശം 1.33 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന കെട്ടിടങ്ങളും വസ്‌തുവകകളും ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ഇതിനകം കണ്ടെത്തിയതിന് പിന്നാലെയാണ് ഏറ്റവും പുതിയ അറിയിപ്പ്.

പദ്ധതിക്കാവശ്യമായ ഭൂമി പഠിക്കുന്നതിനും മൂന്ന് പ്രോജക്റ്റ് പാക്കേജുകളിലായി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമാകുന്ന ഘടനകൾ കണ്ടെത്തുന്നതിനുമായി 5.4 കോടി രൂപ ചെലവിൽ ബിഎംആർസിഎൽ കൺസൾട്ടൻസി സേവനങ്ങളും വാടകയ്‌ക്കെടുത്തിരുന്നു.

ഹൊസഹള്ളിക്കും കടബഗെരെയ്ക്കും ഇടയിൽ 342 കെട്ടിടങ്ങളും മൈസൂരു റോഡ് മെട്രോ സ്‌റ്റേഷനും കൊട്ടിഗേപാല്യയ്‌ക്കുമിടയിൽ 339 കെട്ടിടങ്ങളും സുമനഹള്ളിക്കും കെമ്പപുരയ്‌ക്കുമിടയ്‌ക്ക് 406 കെട്ടിടങ്ങളും നേരത്തേ സർവേയിൽ കണ്ടെത്തിയിരുന്നു. ഈ ഘടനകളെ മെട്രോ നിർമ്മാണം പൂർണമായോ ഭാഗികമായോ ബാധിച്ചേക്കാം.

മെട്രോയുടെ മൂന്നാം ഘട്ടത്തിൽ രണ്ട് ഇടനാഴികൾ ഉണ്ടാകും: ജെപി നഗർ മുതൽ കെംപാപുര, കടബാഗെരെ മുതൽ ഹൊസഹള്ളി വരെ. രണ്ട് വർഷം മുമ്പ് കേന്ദ്രസർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും ഡബിൾ ഡെക്കർ മെട്രോ ഇടനാഴി നിർമ്മിക്കാനുള്ള നിർദേശം കാരണം പ്രവൃത്തി വൈകുകയായിരുന്നു. 37 കിലോമീറ്റർ പാതയിൽ ഡബിൾ ഡെക്കർ നിർമാണത്തിനുള്ള പദ്ധതി ഉപേക്ഷിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

പകരം, ഏകദേശം 11 കിലോമീറ്റർ വരുന്ന, ആവശ്യമെന്ന് കരുതുന്ന സ്‌ട്രെച്ചുകളിൽ മാത്രമേ ഇത്തരം ഘടന നിർമ്മിക്കൂ. കാലതാമസം പദ്ധതിയുടെ സാമ്പത്തിക ബാധ്യത വർധിപ്പിച്ചിട്ടുണ്ട്. 15,611 കോടി രൂപയുടെ യഥാർത്ഥ ചെലവ് ഏകദേശം 5 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ കാലതാമസം കൂടാതെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ടെൻഡർ ക്ഷണിച്ച് നിർമാണം ആരംഭിക്കണമെന്ന് വിദഗ്‌ധർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ ചെലവ് വർധിക്കുന്നത് തടയാൻ വ്യക്തമായ ഇടക്കാല സമയപരിധിയും പതിവ് നിരീക്ഷണവും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ദീർഘനാളായി കാത്തിരിക്കുന്ന ഓറഞ്ച് ലൈനിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുൻപ് ധാരാളം വെല്ലുവിളികളാണ് ഇതോടെ ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ഭൂമി ഏറ്റെടുക്കൽ പോലെയുള്ള കടമ്പകൾ കടക്കാൻ ബുദ്ധിമുട്ടുകൾ ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma