ബെംഗളൂരുവിലെ എംജി റോഡ് 4 പതിറ്റാണ്ടിന് ശേഷം കുത്തി കുഴിക്കുന്നു; നഗരത്തിലെ ഗതാഗതത്തെ ബാധിക്കുമോ?
ന്യൂഡൽഹി: ബെംഗളൂരുവിലെ ചരിത്രപ്രാധാന്യമുള്ള എംജി റോഡ്, ഏകദേശം നാല് പതിറ്റാണ്ടിനിടെ ആദ്യമായി പുതിയ ജലവിതരണ, മലിനജല പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി കുഴിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ. നിലവിലുള്ള പൈപ്പ് ലൈനുകൾ ദ്രവിച്ച് ചോർച്ചയും കുടിവെള്ള മലിനീകരണവും നിരന്തരം ഉണ്ടാക്കുന്നതാണ് ഇതിന് കാരണം. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ വ്യാപകമായി ഉയർന്നതോടെയാണ് നടപടിയുമായി അധികൃതർ രംഗത്ത് വന്നിരിക്കുന്നത്.
ഈ സ്ഥിതിയെ നേരിടുന്നതിനായി, ബംഗളൂരു ജലവിതരണ മലിനജല ബോർഡ് (ബിഡബ്ള്യുഎസ്എസ്ബി) പഴയ ലൈനുകൾ പൂർണമായി മാറ്റിസ്ഥാപിക്കാൻ നിർദ്ദേശം വെച്ചിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിന് ശേഷം തുടങ്ങാൻ സാധ്യതയുള്ള ഈ വലിയ പ്രവൃത്തി ഏതാനും മാസങ്ങൾ നീണ്ടുനിന്നേക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് നഗരത്തിലെ ഗതാഗതത്തെയും സാധാരണ ജീവിതത്തെയും കാര്യമായി ബാധിച്ചേക്കും എന്നാണ് വിലയിരുത്തൽ.

ബ്രിഗേഡ് റോഡിനും ട്രിനിറ്റി സർക്കിളിനും ഇടയിലുള്ള എംജി റോഡിന്റെ ഇരുവശത്തും ബിഡബ്ല്യുഎസ്എസ്ബി വെള്ളവും മലിനജലവും കൊണ്ടുപോകുന്ന പൈപ്പുകൾ സ്ഥാപിക്കും. എന്നാൽ, അനിൽ കുംബ്ലെ സർക്കിളിന് അടുത്തുള്ള ഭാഗത്ത് റോഡിന്റെ ഒരുവശത്ത് മാത്രമേ കുഴിക്കാൻ സാധിക്കൂ, കാരണം മറുവശത്ത് സ്ഥാപനങ്ങൾ ഇല്ല. ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി റോഡിന്റെ ഓരോ വശത്തുനിന്നും ഏകദേശം 10 അടി സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
നേരത്തെ, 2.2 കിലോമീറ്റർ വരുന്ന എംജി റോഡ് 45 കോടി രൂപ ചെലവിൽ വൈറ്റ്-ടോപ്പ് ചെയ്യാൻ ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. ഈ പദ്ധതിക്ക് കഴിഞ്ഞ ജൂണിൽ അംഗീകാരം ലഭിച്ചിരുന്നു. ബിഡബ്ല്യുഎസ്എസ്ബിയുടെ പൈപ്പ് ലൈൻ മാറ്റിവെക്കൽ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വൈറ്റ്-ടോപ്പിംഗ് പദ്ധതി തുടങ്ങൂ, അതുകൊണ്ട് തന്നെ ഈ രണ്ട് പണികളും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു.
എംജി റോഡിലെ വൈറ്റ്-ടോപ്പിംഗ് പദ്ധതി സംബന്ധിച്ച് പല ആശങ്കകളും ഉയർന്നിരുന്നു. പണികൾ മാസങ്ങൾ നീളുമെന്നും വലിയ ഗതാഗത തടസങ്ങൾ ഉണ്ടാകുമെന്നും ജനപ്രതിനിധികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി. 'ആദ്യം ജലവിതരണ, മലിനജല പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കണം. പുതുവർഷ, റിപ്പബ്ലിക് ദിനാഘോഷങ്ങൾ കഴിയുന്നതുവരെ ഒരു ജോലിയും ഏറ്റെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; എന്നായിരുന്നു ശാന്തിനഗർ എംഎൽഎ ഹാരിസ് പറഞ്ഞു.
അടുത്തിടെ അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായ തുഷാർ ഗിരിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംജി റോഡിലെ വൈറ്റ്-ടോപ്പിംഗ് പദ്ധതി ചർച്ച ചെയ്‌തിരുന്നു. പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാനും ദീർഘകാല ഫലങ്ങൾ നൽകാനും കഴിയുന്ന സ്‌റ്റോൺ മാട്രിക്‌സ് അസ്‌ഫാൾട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ ടാർ പാളി സ്ഥാപിക്കുന്നതിനാണ് ഉദ്യോഗസ്ഥർ മുൻഗണന നൽകിയത്.
എംജി റോഡിലെ ജല, മലിനജല പൈപ്പ് ലൈനുകൾ ഏകദേശം 40 വർഷം മുൻപാണ് സ്ഥാപിച്ചതെന്ന് ബിഡബ്ല്യുഎസ്എസ്ബിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. 'നിരവധി സ്ഥാപനങ്ങളിൽ നിന്ന് ജലമലിനീകരണം സംബന്ധിച്ച് ഞങ്ങൾക്ക് പരാതികൾ ലഭിച്ചിരുന്നു. പുതിയ ലൈനുകൾ സ്ഥാപിച്ചാൽ അടുത്ത 40 വർഷത്തേക്ക് അവ മാറ്റേണ്ടിവരില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല സൈനിക, പോലീസ് സ്ഥാപനങ്ങളിലേക്കുള്ള ജലവിതരണ ലൈനുകൾ നവീകരിക്കുന്നതും ഈ പണിയിൽ ഉൾപ്പെടുന്നു. ഏറെക്കാലമായി ഇവിടെ നവീകരണവും വൈറ്റ് ടോപ്പിംഗ് അടക്കമുള്ള ആവശ്യങ്ങളും ഉയർന്നിരുന്നു. എന്നാൽ ജലവിതരണ പൈപ്പ് പണി പൂർത്തിയാവാൻ കാത്തിരിക്കുകയാണ് അധികൃതർ ഇപ്പോൾ. എത്രയും പെട്ടെന്ന് തന്നെ, അടുത്ത മൺസൂണിന് മുൻപായി ജോലികൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications