ബെംഗളൂരു-മൈസൂരു യാത്രയിൽ 30 മിനിറ്റ് ലാഭിക്കാം, ട്രാഫിക് ബ്ലോക്കും ഉണ്ടാവില്ല! 1.5 കി.മി ലിങ്ക് റോഡ് വരുന്നു
ബെംഗളൂരു: കഴിഞ്ഞ കുറച്ചധികം കാലങ്ങളായി ബെംഗളൂരു നഗരത്തിലെ ഗതാഗത സൗകര്യങ്ങളിൽ കാര്യമായ മാറ്റം തന്നെ ഉണ്ടായിട്ടുണ്ട്. അത് വലിയ രീതിയിൽ യാത്രക്കാർക്ക് ഗുണകരമാവുകയും ചെയ്യുന്നുണ്ട്. മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുകയും കൂടുതൽ റോഡുകൾ വികസിപ്പിക്കുകയും ഫ്ലൈ ഓവറുകൾ പണിയുകയും ഒക്കെ ചെയ്‌തു കൊണ്ടാണ് നഗരത്തിന് എന്നും അപവാദമായി ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതർ നടപടി എടുക്കുന്നത്.
ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്ന് മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് ദീപാഞ്ജലി നഗർ ജംഗ്ഷനും കെംഗേരിയ്ക്കും ഇടയിലുള്ള വലിയ ഗതാഗതക്കുരുക്കിൽ നിന്ന് ഉടൻ ആശ്വാസം ലഭിച്ചേക്കും. ദീപാഞ്ജലി നഗർ ജംഗ്ഷനെ പിഇഎസ് കോളേജിനടുത്തുള്ള നൈസ് റോഡ് ക്ലോവർ ലീഫുമായി ബന്ധിപ്പിക്കുന്ന 1.5 കിലോമീറ്റർ ലിങ്ക് റോഡ് നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) ലിമിറ്റഡ് തുറക്കാൻ ഒരുങ്ങുകയാണ്.

ഇത് ബെംഗളൂരു-മൈസൂരു ആക്‌സസ്-കൺട്രോൾഡ് ഹൈവേയിലേക്ക് വേഗത്തിൽ എത്താൻ യാത്രക്കാരെ സഹായിക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസങ്ങൾ കാരണം ഏകദേശം ഒരു വർഷത്തോളം ഈ നാലുവരി പാതയുടെ നിർമ്മാണം വൈകിയിരുന്നു. എന്നാൽ ആവശ്യമായ ഭൂമി ഇപ്പോൾ ലഭ്യമാണെന്നും നിർമ്മാണ പ്രവർത്തനങ്ങൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നും നൈസ് അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്.
നിലവിൽ, ദീപാഞ്ജലി നഗർ ജംഗ്ഷനിൽ (ബിഎച്ച്ഇഎൽ സർക്കിൾ) നിന്ന് ചല്ലഘട്ടയിലേക്ക് തിരക്കേറിയ സമയങ്ങളിൽ 11 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ എടുക്കാറുണ്ട് എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. നായണ്ടാഹള്ളി, ആർആർ നഗർ, ജ്ഞാനഭാരതി, പാറ്റനഗെരെ എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്നലുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവായ കാര്യമാണ്. അതിനാണ് പരിഹാരം ഒരുങ്ങുന്നത്.
പുതിയ ലിങ്ക് റോഡ് വഴി നൈസ് റോഡിലേക്ക് നേരിട്ട് പ്രവേശിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ ചല്ലഘട്ടയിലെത്താൻ കഴിയുമെന്ന് നൈസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. 'പുതിയ നാലുവരി പാതയുടെ നിർമ്മാണം ഒരു വർഷം മുമ്പ് ആരംഭിച്ചതാണ്. എന്നിരുന്നാലും, ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങൾ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചു. ഇപ്പോൾ ഭൂമി ലഭ്യമായതിനാൽ നിർമ്മാണം അവസാന ഘട്ടത്തിലാണ്. റോഡ് ഉടൻ തന്നെ യാത്രക്കാർക്കായി തുറന്നുകൊടുക്കും' നൈസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പുതിയ ലിങ്ക് റോഡിന് നൈസ് ടോൾ ഈടാക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നഗരത്തിലെ ഏറ്റവും ചെലവേറിയ ടോൾ റോഡുകളിൽ ഒന്നാണ് നൈസ്. ലിങ്ക് റോഡിനെ ബെംഗളൂരു-മൈസൂരു ആക്‌സസ്-കൺട്രോൾഡ് ഹൈവേയുമായി ബന്ധിപ്പിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നുവെങ്കിലും അതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
നൈസ് റോഡ് വഴി ബനശങ്കരിയിലേക്കും ഇലക്ട്രോണിക് സിറ്റിയിലേക്കും യാത്ര ചെയ്യുന്നവർക്കും പുതിയ റോഡ് പ്രയോജനപ്പെടും എന്നതാണ് പ്രധാന കാര്യം. നിലവിൽ ദീപാഞ്ജലി നഗറിൽ നിന്ന് ബനശങ്കരിയിലേക്ക് പോകുന്നവർ മൈസൂരു റോഡിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ നായണ്ടാഹള്ളി ജംഗ്ഷനിലൂടെ കടന്നുപോകണം.
പുതിയ ലിങ്ക് റോഡ് വഴി നായണ്ടാഹള്ളി ഒഴിവാക്കി പിഇഎസ് കോളേജിന് സമീപമുള്ള ഔട്ടർ റിംഗ് റോഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയും. ഒട്ടേറെ റെസിഡൻഷ്യൽ ഏരിയകളെ ബന്ധിപ്പിക്കുന്ന ഒആർആറിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഗതാഗതക്കുരുക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പ്രദേശവാസികൾ തന്നെ പറയുന്നത്.
നേരത്തെ ഹൊസക്കരെഹള്ളി ഫ്ലൈഓവർ തുറന്നത് നേരിയ ആശ്വാസം നൽകിയെങ്കിലും, ഗതാഗതക്കുരുക്ക് ഇപ്പോൾ കാമക്യ തിയേറ്റർ ഭാഗത്തേക്ക് മാറിയിരിക്കുന്നുവെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഔട്ടർ റിംഗ് റോഡിനോട് ചേർന്നുള്ള സർവീസ് റോഡുകൾ മോശം അവസ്ഥയിലാണ്, പല സ്ഥലങ്ങളിലും പാർക്ക് ചെയ്‌ത വാഹനങ്ങൾ ഗതാഗതത്തെ തടസപ്പെടുത്തുന്ന സാഹചര്യത്തിൽ അതിനുള്ള പരിഹാരവും അധികൃതരോട് പ്രദേശവാസികൾ തേടുന്നുണ്ട്.
-
ബെംഗളൂരുവിൽ പെയ്ഡ് എഐ പാർക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളിൽ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications