Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ഔട്ടർ റിംഗ് റോഡ് നവീകരിക്കുന്നു; അതും 450 കോടി രൂപ ചിലവിൽ! പദ്ധതി നടപ്പാക്കുക രണ്ട് ഘട്ടമായി

ബെംഗളൂരു: നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ എല്ലാവിധ പ്രവർത്തനങ്ങളും ഇപ്പോൾ അണിയറയിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ പ്രവർത്തികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇപ്പോഴിതാ സിൽക്ക് ബോർഡ് ജംഗ്ഷൻ മുതൽ കെആർ പുരം മെട്രോ സ്‌റ്റേഷൻ വരെയുള്ള 17 കിലോമീറ്റർ ഔട്ടർ റിംഗ് റോഡ് (ഒആർആർ) പുനർവികസിപ്പിക്കാൻ അനുമതി നൽകിയിരിക്കുകയാണ് കർണാടക സർക്കാർ. 450 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ് ആയി കണക്കാക്കുന്നത്.

രണ്ട് ഘട്ടങ്ങളുള്ള പദ്ധതിയുടെ 50 ശതമാനം ചെലവ് സംസ്ഥാന സർക്കാരും ബാക്കി ബെംഗളൂരു ഈസ്‌റ്റ്, സൗത്ത് മുനിസിപ്പൽ കോർപ്പറേഷനുകളും പങ്കിടും. ബെംഗളൂരുവിലെ തിരക്കേറിയ ഐടി, മെട്രോ സ്‌റ്റേഷൻ ഇടനാഴികളിലൊന്നാണ് ഈ പാത. അതുകൊണ്ട് തന്നെ പദ്ധതി നടപ്പിലായാൽ നിരവധി യാത്രക്കാർക്കാണ് ഇത് മൂലം പ്രയോജനം ലഭിക്കുക.

bengaluruorrrenovation

സർക്കാർ ഉത്തരവ് പ്രകാരം, ഈ ടെക് ഇടനാഴിയെ രണ്ട് പാക്കേജുകളായി തിരിച്ചിട്ടുണ്ട്: 143 കോടി രൂപയുടെ 5.44 കിലോമീറ്റർ സിൽക്ക് ബോർഡ്-ഐബ്ലൂർ ജംഗ്ഷൻ (പാക്കേജ് 1), 307 കോടി രൂപയുടെ 11.57 കിലോമീറ്റർ ഐബ്ലൂർ ജംഗ്ഷൻ-കെആർ പുരം (പാക്കേജ് 2). ഇവ രണ്ടും ചേർത്താണ് ഒആർആർ നവീകരണ പദ്ധതിയുടെ ഭാഗമായി 450 കോടി രൂപ ചെലവായി കണക്കാക്കുന്നത്.

റോഡ് പുനർനിർമ്മാണത്തിൽ ബസ് പ്രയോറിറ്റി ലെയിൻ ഉൾപ്പെടുന്നു. നിരന്തരമായ പോളുകൾക്ക് പകരം "ഡിജിറ്റൽ ഫെൻസിംഗ്, സുപ്രധാന സ്ഥലങ്ങളിലെ പോളുകൾ, റോഡ് അടയാളങ്ങൾ" എന്നിവ അതിർത്തി നിർണയിക്കും. ഇത് കൊണ്ട് തന്നെ യാത്ര കൂടുതൽ സുഗമമാവുകയും ട്രാഫിക് ബ്ലോക്ക് ഉൾപ്പെടെയുള്ളവ ഗണ്യമായി കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.

നടപ്പാത, സൈക്കിൾ പാതകൾ, ജംഗ്ഷനുകളിൽ വൈറ്റ്-ടോപ്പിംഗ്, വെള്ളപ്പൊക്കം തടയാൻ വെർട്ടിക്കൽ ഗ്രേറ്റിംഗുകൾ, ഓവർഹെഡ് ഗാൻട്രികൾ, ദിശാ ബോർഡുകൾ, നൂതന ട്രാഫിക്-മാനേജ്‌മെന്റ് സാങ്കേതികവിദ്യ, യൂട്ടിലിറ്റി ഡക്‌ടുകൾ, സൗന്ദര്യവൽക്കരണം എന്നിവയും ഔട്ടർ റിംഗ് റോഡിനോട് ചേർന്നുള്ള റോഡുകളുടെ വികസനവും പദ്ധതിയിലുണ്ട്.

സാങ്കേതിക വിദഗ്‌ധ സമിതി നിർദ്ദേശം അംഗീകരിച്ചു. സ്‌റ്റാമ്പ്ഡ് കോൺക്രീറ്റ് പാളികൾ, കോൾഡ് പ്ലാസ്റ്റിക് പെയിന്റ്, ഗ്ലാസ് ഗ്രിഡുകൾ പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ശുപാർശ ചെയ്‌തിട്ടുമുണ്ട്‌. ഇത് വികസന പ്രവർത്തനത്തെ കൂടുതൽ മെച്ചപ്പെട്ടതും കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമായി മാറ്റുമെന്നാണ് കരുതപ്പെടുന്നത്.

ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി സ്‌മൈൽ എംപിവി) പദ്ധതി നടപ്പാക്കും. പുതുവർഷത്തിന്റെ ആദ്യ ആഴ്‌ചയിൽ തന്നെ ടെൻഡറുകൾ ക്ഷണിക്കുമെന്ന് ബി-സ്മൈൽ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മികച്ച നിലവാരത്തിനായി ഔട്ടർ റിംഗ് റോഡ് കമ്പനി അസോസിയേഷൻ അംഗങ്ങളെയും നിർവ്വഹണ ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഒആർആർ സർവീസ് റോഡുകൾ അടുത്തിടെ ടാർ ചെയ്‌തത് ജോലിയുടെ ആവർത്തനത്തിന് സാധ്യത ഉയർത്തുന്നു. മേൽപ്പാലങ്ങൾക്കടിയിലെ സ്ഥല വികസനം പദ്ധതിയിലുൾപ്പെടുന്നില്ലെന്നും അറിയുന്നു. ഇതും കാലങ്ങളായി മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളായി ആളുകൾ ഉന്നയിക്കുന്നതാണ്. എന്തായാലും ഇത്രയും കോടികൾ മുടക്കി ചെയ്യുന്ന നവീകരണത്തിലൂടെ മേഖലയുടെ വികസനം കൂടുതൽ സാധ്യമാവും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

നേരത്തെ ഒആർആറിലെ ഗതാഗതക്കുരുക്കും റോഡിന്റെ ഗുണനിലവാരവും മോശമാണെന്ന് ഐടി കമ്പനികൾ ആവർത്തിച്ച് പരാതി നൽകിയതോടെയാണ് സർക്കാർ ഉണർന്നത്. ഈ റൂട്ടിലെ തടസങ്ങൾ കുറയ്ക്കുക, വെള്ളക്കെട്ട് പരിഹരിക്കുക, ജംഗ്ഷൻ ശേഷി വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മുഴുവൻ ഒആർആർ ഐടി ഇടനാഴിയും ലോകോത്തര നിലവാരത്തിലേക്ക് പുനർനിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+