ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം; രണ്ട് മുഖ്യപ്രതികൾ അറസ്‌റ്റിൽ, പിടിയിലായത് കൃത്യം നടപ്പാക്കിയവർ
ബെംഗളൂരു: നഗരത്തെ നടുക്കിയ ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസിൽ രണ്ട് മുഖ്യപ്രതികൾ പിടിയിലായതായി എൻഐഎ. സ്‌ഫോടനം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്‌ത രണ്ട് പേരെയാണ് ബംഗാളിലെ ഈസ്‌റ്റ് മിഡ്‌നാപൂർ ജില്ലയിലെ കാന്തിയിൽ നിന്ന് എൻഐഎ അറസ്‌റ്റ് ചെയ്‌തതായി അറിയിച്ചത്.
ബംഗാൾ, കർണാടക, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളായ മുസാവിർ ഹുസൈൻ ഷാസെബും, അബ്‌ദുൾ മത്തീൻ താഹയും കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ പിടിയിലായതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.

ഇതുവരെ ലഭ്യമായ തെളിവുകൾ അനുസരിച്ച് പിടിയിലായ ഷാസേബ് ആണ് തിരക്കേറിയ ഭക്ഷണ ശാലയിൽ ബാഗിൽ സ്‌ഫോടക വസ്‌തു സ്ഥാപിച്ചത്. കൂടാതെ ഈ ആക്രമണം ആസൂത്രണം ചെയ്‌തതിനും ഒപ്പം കടന്നുകളഞ്ഞതിനും താഹയും പങ്കാളിയാണെന്നാണ് സൂചന. ഇവരെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ മറ്റ് വിശദാംശങ്ങൾ ലഭ്യമാകൂ.
കേസിൽ ഇതോടെ അറസ്‌റ്റിലായ ആളുകളുടെ എണ്ണം മൂന്നായി. കഴിഞ്ഞ മാസം പ്രതികളായ ഷാസെബിനും താഹയ്ക്കും സഹായം നൽകിയ മുസമ്മിൽ ഷെരീഫിനെ എൻഐഐ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതികളായ ഇവരെ രണ്ട് പേരെയും കൂടി പിടികൂടിയിരിക്കുന്നത്.
നേരത്തെ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 18 ഇടങ്ങളിൽ എൻഐഎ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കർണാടകയിലെ ശിവമോഗ ജില്ലയിൽ കഴിഞ്ഞിരുന്ന ഷാസേബ്, താഹ എന്നിവർ ബംഗാളിലെ കാന്തിയിലേക്ക് കടന്നതെന്നാണ് സൂചന.
പിടിയിലായ ഷെരീഫ്, ഹുസൈൻ, താഹ എന്നിവർക്ക് ഐസിസ് മൊഡ്യൂളുകളുമായി ബന്ധമുള്ളവരാണെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ കേസിലെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, മാർച്ച് ഒന്നിനാണ് ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. അപ്രതീക്ഷിത ആക്രമണത്തിൽ ഭക്ഷണം കഴിക്കാൻ എത്തിയവർക്കും ജീവനക്കാർക്കും ഉൾപ്പെടെ പത്തോളം പേർക്കാണ് പരിക്കേറ്റത്. എന്നാൽ ജീവഹാനി ഉണ്ടായില്ല എന്നത് മാത്രമായിരുന്നു ഏക ആശ്വാസം.
ഇതിന് പിന്നാലെ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഇതിനായി ശേഖരിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ മാസം കർണാടകയിലെ 12, തമിഴ്‌നാട്ടിലെ 5, ഉത്തർപ്രദേശിലെ 1 ഉൾപ്പെടെ പതിനെട്ടോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തിയിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications