Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു നിവാസികൾക്ക് മുട്ടൻ പണി വരുന്നു; ഇനി മുതൽ പാർക്കിംഗ് ഫീ വേണം, കാറിന് 3000, ബൈക്കിന് 1500!

ബെംഗളൂരു: വിലക്കയറ്റം കൊണ്ട് വലയുന്ന ബെംഗളൂരുവിലെ താമസക്കാർക്ക് മറ്റൊരു ഇരുട്ടടി കൂടി നൽകാൻ ഒരുങ്ങുകയാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പുതിയ പാർക്കിംഗ് നിയമങ്ങളും ഫീസും നടപ്പിലാക്കി കൊണ്ടാണ് പൗരന്മാരുടെ കീശ കാലിയാക്കാനുള്ള വഴി ജിബിഎ ഒരുക്കുന്നത്. നിരന്തര പരിഷ്‌കാരങ്ങളിൽ പൊരുതി മുട്ടി നിൽക്കുന്ന ജനങ്ങൾക്ക് കൂടുതൽ ഭാരം നൽകുന്നതാണ് പുതിയ നിയമം.

ബെംഗളൂരു നഗരത്തിലെ റോഡരികിലെ വാഹന പാർക്കിംഗിന് ഇനി ഫീസ് ഈടാക്കാനാണ് ഇനി തീരുമാനം. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി), ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ മേഖലകളിൽ ഈ പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് ലഭ്യമായ വിവരം. വാഹനമോടിക്കുന്നവർ നഗരത്തിൽ പാർക്ക് ചെയ്യുന്നതിന് പണം നൽകേണ്ടി വരുമെന്നർത്ഥം.

bengaluruparkingfee

ഇതുസംബന്ധിച്ച് ബിഎ ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിന് ഒരു നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സമ്മതിച്ചാലുടൻ പുതിയ ഫീസ് പിരിവ് നിയമം നടപ്പിലാക്കും. ഇക്കാര്യത്തിൽ ജിബിഎ അധികൃതർ നൽകിയ പ്ലാൻ സർക്കാർ അംഗീകരിക്കുമോ അല്ലെങ്കിൽ അതിൽ എന്തെങ്കിലും മാറ്റങ്ങൾ നിർദ്ദേശിക്കുമോ എന്നത് കണ്ടറിയണം,

പുതിയ നിരക്കുകൾ പ്രകാരം, നാല് ചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 30 രൂപയും, ഇരുചക്ര വാഹനങ്ങൾക്ക് 15 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രതിദിന പാസുകൾക്ക് യഥാക്രമം 150 രൂപയും 75 രൂപയും നിശ്ചയിച്ചിട്ടുണ്ട്. പ്രതിമാസ പാസുകൾക്ക് നാല് ചക്ര വാഹനങ്ങൾക്ക് 3000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 1500 രൂപയുമാണ് മുടക്കേണ്ടത്.

ഫീസ് ഈടാക്കാൻ പോകുന്ന ചില പ്രധാന പ്രദേശങ്ങൾ ഇവയാണ്: ഹെബ്ബാൾ ഡിവിഷനിലെ ടാങ്ക് ബണ്ട് റോഡ്, താരബലു റോഡ്, ഭൂപസന്ദ്ര മെയിൻ റോഡ് എന്നിവയും യെലഹങ്ക ന്യൂ ടൗൺ വാർഡ് നമ്പർ 05-ലെ 1st A, 13th A മെയിൻ റോഡുകൾ, 3rd B, 16th B, 15th A ക്രോസ് റോഡുകൾ, സന്ദീപ് ഉണ്ണികൃഷ്‌ണ റോഡ് എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

നടപടി കർശനമാക്കും

ബെംഗളൂരുവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ കർശന നടപടിയുണ്ടാകും. മുമ്പ്, വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്‌താൽ, വാർഷിക ലൈസൻസ് ഫീസ് നൽകേണ്ടിവരുന്ന സാഹചര്യം ഉണ്ടായിരുന്നു. അല്ലാത്തപക്ഷം, വേലി പണിയാൻ നിർദ്ദേശിക്കുമെന്ന ഒരു നിയമമുണ്ട്. പാർക്കിംഗ് സ്ഥലമില്ലാതെ കാറുകളും ബൈക്കുകളും കൊണ്ടുവന്ന് ഗതാഗതത്തിന് അനാവശ്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിന് തടയിടാനാണ് ഇത്.

ഇപ്പോൾ, റോഡരികിലെ പാർക്കിംഗിനും തടയിടുകയാണ് ജിബിഎ. ഫീസും നികുതിയും വർധിപ്പിച്ചതിൽ ഇതിനകം അസ്വസ്ഥരായ ആളുകൾ ഈ തീരുമാനത്തെ അപലപിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ബെംഗളൂരു നിവാസികളിൽ സ്വന്തമായി വാഹനം ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ്. ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കുന്നതാണ് പുതിയ പാർക്കിംഗ് ഫീ മാറ്റം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+