ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡ്; കർണാടക-തമിഴ്‌നാട് അതിർത്തിയിലെ 21 കിലോമീറ്റർ തുറന്നു കൊടുക്കും!

ബെംഗളൂരു: ഹൊസ്‌കോട്ടെയിൽ നിന്ന് കർണാടക-തമിഴ്‌നാട് അതിർത്തിയിലേക്കുള്ള സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിന്റെ 21 കിലോമീറ്റർ ഭാഗം ഡിസംബറോടെ വാഹനങ്ങൾക്കായി തുറന്നുകൊടുത്തേക്കും. നിർമ്മാണം പൂർത്തിയാകാത്ത പ്രധാന റെയിൽവേ മേൽപ്പാലം കാരണം മുഴുവൻ പാതയും തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഘട്ടംഘട്ടമായി ഗതാഗതം അനുവദിക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നീക്കം.

റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണം 2027 മാർച്ച് വരെ തുടരാനാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു-ചെന്നൈ റെയിൽവേ പാതയ്ക്ക് കുറുകെ ലിംഗദീരമല്ലസാന്ദ്രയിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന് സമീപം വാഹനങ്ങൾ വഴിതിരിച്ചുവിടും. ഹൊസ്‌കോട്ടെയിൽനിന്ന് ഹൊസൂരിലേക്കുള്ള പാതയിൽ 59 മീറ്റർ നീളമുള്ള ഗർഡർ ഡിസംബറോടെ സ്ഥാപിക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.

bengaluru

എതിർദിശയിൽ ഹൊസ്‌കോട്ടെയിലേക്കുള്ള പാതയിലെ ഗർഡർ 2027 മാർച്ചോടെ സ്ഥാപിക്കാനാണ് പദ്ധതി.
ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി ഒന്നര വർഷത്തിലേറെയായി വൈകിയതോടെ ഹൈവേയുടെ പൂർത്തീകരണവും തടസപ്പെട്ടിരിക്കുകയാണ്. എന്നാൽ റോഡിന്റെ മറ്റു ഭാഗങ്ങളിൽ നിർമ്മാണം കാര്യമായി തന്നെ പുരോഗമിച്ചിട്ടുണ്ട്.

മേൽപ്പാലത്തിന്റെ മുഴുവൻ നിർമ്മാണവും പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ സജ്ജമായ ഭാഗങ്ങളിലൂടെ വാഹനങ്ങൾ കടത്തിവിടാനുള്ള മാർഗങ്ങളാണ് ദേശീയപാത അതോറിറ്റി പരിശോധിക്കുന്നത്. സ്ഥലം പരിശോധിച്ച ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നുവെന്നും അവ പരിഹരിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവിടെ വീണ്ടും പരിശോധന നടത്തും. ആവശ്യമായ അനുമതികൾ ലഭിച്ചശേഷം റെയിൽവേ പാതയ്ക്ക് കുറുകെ 59 മീറ്റർ ഗർഡർ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ക്രമീകരണപ്രകാരം മേൽപ്പാല നിർമ്മാണം നടക്കുന്ന ഭാഗത്തിന് സമീപം വാഹനങ്ങൾ വഴിതിരിച്ചുവിടും. അതിനപ്പുറമുള്ള സജ്ജമായ റോഡ് ഭാഗങ്ങളിലൂടെ യാത്ര തുടരാനും അനുവദിക്കും.

ഇതുവഴി മേൽപ്പാലത്തിന്റെ നിർമ്മാണം പൂർണമായി പൂർത്തിയാകുന്നതിന് മുമ്പുതന്നെ 21 കിലോമീറ്റർ പാതയുടെ വലിയൊരു ഭാഗം വാഹനങ്ങൾക്ക് ഉപയോഗിക്കാനാകും. ബെംഗളൂരുവിന് ചുറ്റുമുള്ള ഉപ നഗരങ്ങൾ തമ്മിലുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന സാറ്റലൈറ്റ് റിംഗ് റോഡിലെ പ്രധാന ഭാഗമാണ് ഹൊസ്‌കോട്ടെ-തമിഴ്‌നാട് അതിർത്തി പാത.

സംസ്ഥാന അതിർത്തിയിൽനിന്ന് തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി ജില്ലയിലെ ബെലഗൊണ്ടപ്പള്ളിയിലേക്ക് നീളുന്ന 36 കിലോമീറ്റർ റിംഗ് റോഡുമായി ഇത് ബന്ധിപ്പിക്കുന്നു. ഇതിലൂടെ ഹൊസൂരിലേക്കുള്ള യാത്രയും കൂടുതൽ സുഗമമാകും. പാത തുറന്നുകൊടുക്കുന്നതോടെ ഹൊസ്‌കോട്ടെയിൽനിന്ന് ഹൊസൂരിലേക്കുള്ള യാത്രക്കാർക്കും ചരക്കുവാഹനങ്ങൾക്കും നേരിട്ടുള്ള യാത്രാമാർഗം ലഭിക്കും. ദേവനഹള്ളി, ദൊഡ്ഡബല്ലാപുര, തുമക്കൂരു റോഡ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതബന്ധവും മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma