ബെംഗളൂരു സബർബൻ റെയിലിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു; ആദ്യ ടി-ഗിർഡർ വിജയകരമായി സ്ഥാപിച്ചു

ബെംഗളൂരു: നഗരവാസികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ ട്രാൻസ്‌പോർട്ട് പ്രോജക്‌ട്‌ നിർമ്മാണം സുപ്രധാന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് മുന്നോട്ട്. പദ്ധതിയുടെ കോറിഡോർ-4 (കനക ലൈൻ) ഭാഗത്തെ ഹുസ്‌കൂർ സ്‌റ്റേഷനിൽ ആദ്യ ടി-ഗിർഡർ വിജയകരമായി സ്ഥാപിച്ചതായി പദ്ധതി നടപ്പാക്കുന്ന റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു. ജൂലൈ 31-നാണ് 15.45 മീറ്റർ നീളമുള്ള പ്രീകാസ്‌റ്റ് ടി-ഗിർഡർ സ്ഥാപിച്ചത്.

പ്രീകാസ്‌റ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ നിർമ്മാണ വേഗം വർധിപ്പിക്കാനും ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്. ഓരോ ടി-ഗിർഡറിനും 17 ഘനമീറ്റർ എം50 ഗ്രേഡ് കോൺക്രീറ്റ് ആവശ്യമാണ്. ഏകദേശം 47 ടൺ ഭാരമുള്ള ഈ ഗിർഡറുകൾ പദ്ധതി നിർമാണത്തിലെ പ്രധാന ഘടകങ്ങളാണ്. ആർവിഎൻഎൽ-റിത്‌വിക് കൺസോർഷ്യമാണ് കെ റൈഡിന്റെയും ജനറൽ കൺസൾട്ടന്റിന്റെയും മേൽനോട്ടത്തിൽ നിർമ്മാണം നിർവഹിച്ചത്.

bengaluru

ആധുനിക നിർമ്മാണ സാങ്കേതികവിദ്യകളും പ്രീകാസ്‌റ്റ് എൻജിനീയറിങ് രീതികളും നൂതന നിർവഹണ സംവിധാനങ്ങളും ഉപയോഗിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്ന് കെ റൈഡ് എംഡി ലക്ഷ്‌മൺ സിംഗ് വ്യക്തമാക്കി. ഇതിലൂടെ നിർമ്മാണം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കോറിഡോർ-4, അഥവാ കനക ലൈൻ, ദക്ഷിണ ബെംഗളൂരുവിലെ ഹീലലിഗെയിൽ നിന്ന് നഗരത്തിന്റെ വടക്കൻ ഭാഗമായ രാജനുകുണ്ടെ വരെ 46.88 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന പാതയാണ്. എന്നാൽ ഇതിൽ 24.34 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്തെ വയഡക്റ്റ്, ട്രാക്ക് നിർമാണത്തിനായുള്ള ടെൻഡറുകൾ കെ റൈഡ് ഇതുവരെ ക്ഷണിച്ചിട്ടില്ല.

ഹീലലിഗെ-ബെല്ലന്ദൂർ, ബെന്നിഗനഹള്ളി-ജക്കൂർ എന്നിവ ഉൾപ്പെടുന്ന 22.54 കിലോമീറ്റർ ഭാഗത്തിനായുള്ള ടെൻഡറുകൾ മേയിൽ ക്ഷണിച്ചിട്ടുണ്ടെങ്കിലും അവ ഇപ്പോൾ വിലയിരുത്തൽ ഘട്ടത്തിലാണ്. അതേസമയം കോറിഡോർ-2 (ബയ്യപ്പനഹള്ളി-ചിക്കബാനവാര) പദ്ധതിയിലെ രണ്ട് നിർമ്മാണ പാക്കേജുകളുടെ കരാർ പിജെബി എഞ്ചിനീയർസ് പ്രൈവറ്റ് ലിമിറ്റഡിനും പിജെബി-സിവിസിസി സംയുക്ത സംരംഭത്തിനും ലഭിച്ചു.

ബെന്നിഗനഹള്ളി മുതൽ ഷെട്ടിഹള്ളി വരെ 7.795 കിലോമീറ്റർ നീളമുള്ള മൂന്നാം പാക്കേജിനായുള്ള ടെൻഡർ, എൻസിസി ലിമിറ്റഡ് മാത്രമാണ് അപേക്ഷ സമർപ്പിച്ചതിനാൽ വീണ്ടും ക്ഷണിച്ചിട്ടുണ്ട്. ഈ ഭാഗത്ത് 1.11 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ വയഡക്റ്റും ഉൾപ്പെടും. സ്‌റ്റേഷൻ നിർമാണം പ്രത്യേകം കരാറുകളിലൂടെയാണ് നടപ്പാക്കുന്നത്.

കോറിഡോർ-2ൽ 12 സ്‌റ്റേഷനുകളുടെയും കോറിഡോർ 4ൽ 18 സ്‌റ്റേഷനുകളുടെയും നിർമ്മാണ കരാറുകൾ ഇതിനകം അനുവദിച്ചിട്ടുണ്ട്. നിലവിലെ കണക്കുകൂട്ടലുകൾ അനുസരിച്ച് കോറിഡോർ-2 2028 ഡിസംബറിലും, കോറിഡോർ-4 2029 ജൂണിലും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് കെ റൈഡ് ലക്ഷ്യമിടുന്നത്. കെഎസ്ആർ. ബെംഗളൂരു-ദേവനഹള്ളി വിമാനത്താവളം (കോറിഡോർ-1), കെംഗേരി-വൈറ്റ്ഫീൽഡ് (കോറിഡോർ-3) എന്നീ പാതകൾ 2030 മാർച്ചോടെ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+