Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; നിർണായക സാങ്കേതിക മാറ്റം വരുത്തി കെ റൈഡ്, ഇടിസിഎസ് സംവിധാനം വരും!

ബെംഗളൂരു: സബർബൻ റെയിൽ പദ്ധതിയിൽ നിർണായക സാങ്കേതിക മാറ്റത്തിന് ഒരുങ്ങി കെ-റൈഡ്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്ന കമ്മ്യൂണിക്കേഷൻ ബേസ്‌ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സിഗ്നലിങ് സംവിധാനത്തിന് പകരം യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്‌റ്റം നടപ്പാക്കാനാണ് തീരുമാനം. 148 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സബർബൻ റെയിൽ ശൃംഖലയിലെ നാല് കോറിഡോറുകളിലും ഇടിസിഎസ് സംവിധാനം നടപ്പാക്കാനാണ് കെ-റൈഡിന്റെ നിർദ്ദേശം.

ബെംഗളൂരു കെആർ പുരം-നായണ്ടഹള്ളി ടണൽ റോഡ്; ടെൻഡർ ഉടൻ, 75 കി.മീ എലിവേറ്റഡ് കോറിഡോറുകളും വരുന്നു
ബെംഗളൂരു കെആർ പുരം-നായണ്ടഹള്ളി ടണൽ റോഡ്; ടെൻഡർ ഉടൻ, 75 കി.മീ എലിവേറ്റഡ് കോറിഡോറുകളും വരുന്നു

'നാല് കോറിഡോറുകൾക്കും ഇടിസിഎസ് സംവിധാനമാണ് ഞങ്ങൾ നിർദേശിച്ചിരിക്കുന്നത്. ഉയർന്ന വേഗതയിലുള്ള ട്രെയിൻ സർവീസുകൾക്ക് ഇത് കൂടുതൽ അനുയോജ്യമാണ്. ദീർഘദൂര റൂട്ടുകളിലേക്കും നഗരപരിധിക്ക് പുറത്തേക്കും ശൃംഖല വികസിക്കുമ്പോൾ സിബിടിഎസ് അത്ര ഫലപ്രദമല്ല. വിവിധ കോറിഡോറുകൾ തമ്മിലുള്ള പരസ്‌പര ബന്ധവും ഇടിസിഎസ് വഴി കൂടുതൽ കാര്യക്ഷമമാകും. ഈ സംവിധാനം ഉപയോഗിച്ച് മണിക്കൂറിൽ 200 മുതൽ 250 കിലോമീറ്റർ വരെ വേഗതയിലുള്ള സർവീസുകൾ നടത്താൻ കഴിയും' കെ-റൈഡ് എംഡിയെ ഉദ്ധരിച്ച് മണികൺട്രോൾ പറയുന്നു.

bengaluru

നിലവിലെ ഡിപിആറിൽ ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിലും വരാനിരിക്കുന്ന പിങ്ക്, ബ്ലൂ ലൈനുകളിലും ഉപയോഗിക്കുന്ന സിബിടിസി സംവിധാനമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഭാവിയിൽ പ്രാദേശിക-നഗരാന്തര റെയിൽ സർവീസുകളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇടിസിഎസ് തിരഞ്ഞെടുക്കുന്നതെന്ന് കെ-റൈഡ് വ്യക്തമാക്കി.

നഗരത്തിനുള്ളിൽ ഓരോ ഒന്നോ രണ്ടോ കിലോമീറ്ററിലും സ്‌റ്റോപ്പുകളുള്ളതിനാൽ അതിവേഗ സർവീസുകൾക്ക് വലിയ പ്രസക്തിയില്ല. എന്നാൽ നഗരപ്രാന്തങ്ങളിലേക്കും സമീപ ജില്ലകളിലേക്കും റെയിൽ ശൃംഖല വികസിക്കുമ്പോൾ ഉയർന്ന വേഗതയിലുള്ള സർവീസുകൾ നടത്താൻ ഇടിസിഎസ് സഹായിക്കുമെന്നും, ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുള്ള തീരുമാനമാണിതെന്നും കെ റൈഡ് എംഡി പറയുന്നു.

നിലവിൽ ഡൽഹി-ഗാസിയാബാദ്-മീരറ്റ് നമോ ഭാരത് റെയിൽ കോറിഡോറിലെ 82 കിലോമീറ്റർ പാതയിൽ ഇടിസിഎസ് ലെവൽ-2 സംവിധാനം ഉപയോഗിക്കുന്നുണ്ട്. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്‌പീഡ് റെയിൽ പദ്ധതിയിലും ഇതേ സാങ്കേതികവിദ്യ നിർദേശിച്ചിട്ടുണ്ട്. ട്രെയിനുകളും ട്രാക്കിലെ ഉപകരണങ്ങളും തമ്മിൽ തുടർച്ചയായ ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണ് ഇത്

ഇതിലൂടെ ട്രെയിൻ ഗതാഗതം തത്സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും. ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (എടിപി), ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ (എടിഒ), ഓട്ടോമാറ്റിക് ട്രെയിൻ സൂപ്പർവിഷൻ (എടിഎസ്) എന്നീ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിനാൽ സുരക്ഷ വർധിപ്പിക്കാനും ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കാനും വിവിധ കോറിഡോറുകൾ തമ്മിൽ തടസമില്ലാതെ സർവീസ് നടത്താനും ഇത് സഹായിക്കും.

യാത്രക്കാർക്ക് ട്രെയിൻ മാറാതെ തന്നെ ഒന്നിലധികം കോറിഡോറുകളിലൂടെ യാത്ര ചെയ്യാൻ കഴിയുന്നതാണ് ഇടിസിഎസിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. കൂടുതൽ സർവീസുകൾ നടത്താൻ കഴിയുന്നതിനാൽ കാത്തിരിപ്പ് സമയവും കുറയുമെന്ന് അധികൃതർ വ്യക്തമാക്കി. ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയിൽ നാല് പ്രധാന കോറിഡോറുകളാണ് ഉൾപ്പെടുന്നത്.

ബെംഗളൂരു ബിദാദിയിലെ ടൗൺഷിപ്പ് ശിവകുമാറിന്റെ സ്വപ്‌നം മാത്രമാവുമോ? എതിർപ്പ് ശക്തം, ജെഡിഎസും രംഗത്ത്
ബെംഗളൂരു ബിദാദിയിലെ ടൗൺഷിപ്പ് ശിവകുമാറിന്റെ സ്വപ്‌നം മാത്രമാവുമോ? എതിർപ്പ് ശക്തം, ജെഡിഎസും രംഗത്ത്

അതേസമയം, ഭാവിയിൽ സബർബൻ റെയിൽ ശൃംഖല കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതികളും കെ-റൈഡ് തയ്യാറാക്കിയിട്ടുണ്ട്. ദേവനഹള്ളി-ചിക്കബല്ലാപുര (18 കിലോമീറ്റർ), ചിക്കബനവര-കുനിഗൽ (50 കിലോമീറ്റർ), ചിക്കബനവര-ദൊബ്ബസ്പേട്ട് (36 കിലോമീറ്റർ), കെങ്കേരി-ഹെജ്ജാല (11 കിലോമീറ്റർ), ഹീലലിഗെ-അനേക്കൽ റോഡ് (11 കിലോമീറ്റർ), രാജനുകുണ്ടെ-ഒദേരഹള്ളി (20 കിലോമീറ്റർ) എന്നിവ ഉൾപ്പെടെ ഏകദേശം 146 കിലോമീറ്റർ അധിക പാതകൾ നിർദേശിച്ചെങ്കിലും ഇതിന് അനുമതി ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+