Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു ടണൽ റോഡിന്റെ ഭാവി ആശങ്കയിൽ? ലാൽബാഗിലെ 276 മരങ്ങളും കൽതൂണുകളും ഇല്ലാതാവും! പ്രതിഷേധം

ബെംഗളൂരു: നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളിൽ ഒന്നായാണ് തുരങ്ക പാതയെ കണക്കാക്കുന്നത്. എന്നാൽ ഏറെ പ്രതീക്ഷയോടെ കാണുന്ന ഈ പദ്ധതിയെ കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നടത്തിയ പ്രാഥമിക സർവേയിൽ ലാൽബാഗ് സസ്യോദ്യാനത്തിലെ 276 മരങ്ങളെ തുരങ്കപ്പാത പദ്ധതി ബാധിക്കുമെന്നാണ് കണ്ടെത്തൽ.

ഇതോടെ നഗരത്തിന്റെ ഹൃദയഭാഗത്തെ ഈ ഉദ്യാനത്തിൽ പദ്ധതിയുണ്ടാക്കുന്ന ആഘാതം ആശങ്ക ഉയർത്തുന്നു. നഗരവികസന വകുപ്പ് (യുഡിഡി) ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ പ്രകാരം, ലാൽബാഗിന് സമീപം സിദ്ധാപുരയ്ക്കും അശോക പില്ലർ സർക്കിളിനും ഇടയിലാണ് തുരങ്കത്തിന്റെ പുറത്തുകടക്കുന്ന ഭാഗം വരുന്നത്. ഹെബ്ബാൾ എസ്റ്റീം മാൾ ജംഗ്ഷൻ മുതൽ സിൽക്ക് ബോർഡ് കെഎസ്ആർപി ജംഗ്ഷൻ വരെയുള്ള ഈ പാത, ഉദ്യാനത്തിലെ മരങ്ങളെയും ചില കെട്ടിടങ്ങളേയും ബാധിക്കാൻ ഇടയുണ്ട്.

bengalurutunnelroadproject

തുരങ്കത്തിന്റെ പുറത്തുകടക്കാൻ 2,56,248.95 ചതുരശ്ര അടി സ്ഥലം ആവശ്യമാണെന്ന് പ്രാഥമിക സർവേ പറയുന്നു. ഇതിനായി 0.3 മീറ്റർ മുതൽ 3 മീറ്ററിലധികം ചുറ്റളവുള്ള മരങ്ങൾ മുറിക്കേണ്ടി വരുമെന്ന് യുഡിഡിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു യുഡിഡി ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിച്ചു.

ലഭ്യമായ രേഖകൾ പ്രകാരം, പദ്ധതിക്കായി 0.3-1 മീറ്റർ ചുറ്റളവുള്ള 96 മരങ്ങളും, 1-1.5 മീറ്റർ ചുറ്റളവുള്ള 75 മരങ്ങളും, 1.5-2 മീറ്റർ ചുറ്റളവുള്ള 60 മരങ്ങളും, 2-3 മീറ്റർ ചുറ്റളവുള്ള 36 മരങ്ങളും, 3 മീറ്ററിൽ കൂടുതൽ ചുറ്റളവുള്ള ഒമ്പത് മരങ്ങളുമടക്കം നീക്കം ചെയ്യേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇതാണിപ്പോൾ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നത്.

പദ്ധതി ബാധിക്കുന്ന മറ്റു നിർമ്മിതികളെക്കുറിച്ചും ഈ ഉദ്യോഗസ്ഥർ വിശദീകരിച്ചു. 3.5 മീറ്റർ ഉയരവും 1050 മീറ്റർ നീളവുമുള്ള കൽച്ചുമർ, 20 മീറ്റർ കമ്പിവേലി, ഗേറ്റ്, ആറ് വിളക്കുകാലുകൾ, രണ്ട് കുഴൽക്കിണറുകൾ, ആറ് നെയിം ബോർഡുകൾ, ടോയ്‌ലറ്റ്, ടിക്കറ്റ് കൗണ്ടർ, സ്‌റ്റോറേജ് യൂണിറ്റ്, സുരക്ഷാ മുറി എന്നിവ ഇതിൽപെടുന്നു.

ഇക്കാരണം കൊണ്ട് തന്നെ ലാൽബാഗ് അധികൃതർ പദ്ധതിയെ ശക്തമായി എതിർക്കുകയാണ് ഇപ്പോൾ. 17 കിലോമീറ്റർ തുരങ്കപ്പാതയ്ക്ക് ഉദ്യാനത്തിൽ ആവശ്യമായ കാര്യങ്ങൾ രേഖാമൂലം നൽകാൻ അവർ യുഡിഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 'ലാൽബാഗിലൂടെയുള്ള തുരങ്കപ്പാതയുടെ ആഘാതം സംബന്ധിച്ച് ഞങ്ങൾ ഒരു സർവേ നടത്തി യുഡിഡിക്ക് റിപ്പോർട്ട് സമർപ്പിക്കും' ഒരു ലാൽബാഗ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുന്നോട്ട് വെക്കുന്ന പദ്ധതിയുടെ രൂപരേഖ ജിബിഎയുടെ ബാംഗ്ലൂർ സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (ബി-സ്മൈൽ) ആണ് തയ്യാറാക്കുന്നത്. ഇതിൽ സാങ്കേതിക മൂല്യനിർണ്ണയ സമിതിയിലെ എഞ്ചിനീയർമാരും വിദഗ്‌ധരും സഹകരിക്കുന്നുണ്ട്. 17,780 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ സാങ്കേതിക കരാറുകൾ ബി-സ്മൈൽ പരിശോധിച്ചു വരികയാണ്.

ലാൽബാഗിനോട് ചേർന്നുള്ള ചിക്കപേട്ടിൽ നിന്നുള്ള ബിജെപി എംഎൽഎ ഉദയ് ഗരുഡാച്ചറും ജയനഗറിൽ നിന്നുള്ള സികെ രാമമൂർത്തിയും ഉൾപ്പെടെ ജൈവവൈവിധ്യത്തിലുണ്ടാക്കുന്ന ആഘാതത്തിൽ ആശങ്ക രേഖപ്പെടുത്തി. മരങ്ങളെയും പൈതൃക കെട്ടിടങ്ങളെയും ബാധിക്കുകയാണെങ്കിൽ, പദ്ധതി സ്വാഗതം ചെയ്യപ്പെടില്ലെന്നാണ് ജനപ്രതിനിധികൾ തന്നെ വ്യക്തമാക്കുന്നത്.

മാത്രമല്ല ലാൽബാഗിലെ കൂറ്റൻ ശിലാപാളികളെ തുരങ്കനിർമ്മാണം ബാധിക്കുമെന്ന ആശങ്ക കാൽനടയാത്രക്കാരും പരിസ്ഥിതി പ്രവർത്തകരും പങ്കുവെക്കുന്നതായി രാമമൂർത്തി അവർ പറഞ്ഞു. നൂറുകണക്കിന് മരങ്ങൾക്ക് പുറമെ, ജയനഗറിലെയും സമീപപ്രദേശങ്ങളിലെയും ജലസംഭരണികൾക്ക് തടസങ്ങളുണ്ടാക്കുന്നതും ആശങ്ക ഉയർത്തുന്നു. ഇതോടെ പദ്ധതിയുടെ ഭാവി ആശങ്കയിലാണ്.

അതേസമയം, നേരത്തെയും പദ്ധതിക്ക് എതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇത്രയും ഉയർന്ന തുക മുടക്കി പദ്ധതി നടപ്പാക്കുന്നതിനെതിരെ സേവ് ബെംഗളൂരു കമ്മിറ്റി എന്ന പൗരസമൂഹ സംഘടന രംഗത്ത് വന്നിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും അവർ ചൂണ്ടിക്കാട്ടിയിരുന്നു. 70,000 കോടി രൂപയ്ക്ക് മുകളിൽ പദ്ധതിയ്ക്ക് ചിലവ് വരുമെന്നാണ് സംഘടന ആരോപിക്കുന്നത്. ഇത് ജനങ്ങൾക്ക് മേൽ ടോൾ ആയി അടിച്ചേൽപിക്കുമെന്നും അവർ ആരോപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+