ബെംഗളൂരു ടണൽ റോഡിന് വൻ ബൂസ്റ്റ്; 2 മണിക്കൂറെടുക്കുന്ന നെലമംഗല-ഹൊസൂർ യാത്ര വെറും 9 മിനിറ്റ് കൊണ്ട് സാധ്യമാകും
ബെംഗളൂരു ടണൽ റോഡ് പദ്ധതിയെ പിന്തുണച്ച് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ). നഗരത്തിലെ ഗതാഗതക്കുരുക്കിനുള്ള ഏറ്റവും പ്രായോഗികമായ ദീർഘകാല പരിഹാരമാണിതെന്ന് മുതിർന്ന എഞ്ചിനീയർമാരുടെ സമിതി അഭ്രിപ്രായപ്പെട്ടു.സർക്കാരിന്റെ നിർദ്ദേശം പരിശോധിച്ചതിന് ശേഷമാണ് പ്രതികരണം. ഇതിനെ കുറിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പങ്കുവെച്ചിട്ടുണ്ട്..
'വിദഗ്ധരുടെ ഈ അംഗീകാരം നഗരത്തിന് വേഗതയേറിയതും, സുരക്ഷിതവുമായ യാത്ര ആവശ്യമാണെന്ന പൊതുവായ അഭിപ്രായത്തെപ്രതിഫലിപ്പിക്കുന്നതാണ്', അദ്ദേഹം ട്വീറ്റ് ചെയ്തു. ബെംഗളൂരുവിൽ നിലവിൽ 1.45 കോടി രജിസ്റ്റർ ചെയ്ത വാഹനങ്ങളും 60 ലക്ഷം താൽക്കാലിക വാഹനങ്ങളും ഉണ്ട്. നിലവിലുള്ള റോഡുകൾക്ക് താങ്ങാവുന്നതല്ല ഇത്. ദിവസവും 3,500-ൽ അധികം പുതിയ വാഹനങ്ങൾ നഗരത്തിൽ എത്തുന്നുണ്ടെന്നും, അതിനാൽ ബഹുതല മൊബിലിറ്റി സംവിധാനങ്ങൾ അനിവാര്യമാണെന്നും ഇൻസ്റ്റിറ്റ്യൂഷൻ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ മറ്റേത് സാധ്യതകൾ പരിശോധിക്കുന്നതിനേക്കാൾ ഉചിതം ടണൽ റോഡ് നടപ്പാക്കുകയെന്നതാണെന്നും ഇവർ കൂട്ടിച്ചേർത്തു.

പ്രധാനപ്പെട്ട ആറ് ഹൈവേകളെ അതിവേഗ ഭൂഗർഭ ഇടനാഴിയുമായി ബന്ധിപ്പിക്കുന്നത് റോഡുകളിലെ 25 ലക്ഷം വാഹനങ്ങൾ വഴിതിരിച്ചുവിടാൻ സഹായിക്കുമെന്ന് സമിതി വിലയിരുത്തി. ഇത് നഗരങ്ങളിലെ ഗതാഗതക്കുരുക്ക്, മലിനീകരണം എന്നിവ ഗണ്യമായി കുറയ്ക്കുകയും ഇന്ധനം ലാഭിക്കാന‍് സഹായിക്കുകയും യാത്രാസമയം വേഗത്തിലാക്കുകയും ചെയ്യും. നിലവിൽ രണ്ട് മണിക്കൂറെടുക്കുന്ന നെലമംഗല-ഹൊസൂർ യാത്ര ഒരു നേരിട്ടുള്ള തുരങ്കത്തിലൂടെ വെറും ഒൻപത് മിനിറ്റിനുള്ളിൽ സാധ്യമാകുമെന്നും സമിതി കൂട്ടിച്ചേർത്തു.
ഇന്ത്യയിലുടനീളം നിർമ്മിച്ച വലിയ ടണലുകളുമായുള്ള ചെലവ് താരതമ്യവും എഞ്ചിനീയർമാർ എടുത്തുപറഞ്ഞു. ബെംഗളൂരുവിലെ ടണൽ ശൃംഖലയ്ക്ക് ഒരു കിലോമീറ്ററിന് ഏകദേശം 446 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതിനാൽ സർക്കാരിന് സാമ്പത്തിക ഭാരം കുറവായിരിക്കുമെന്നും അവർ അറിയിച്ചു.
ഷീൽഡ് അധിഷ്ഠിത ടണൽ ബോറിംഗ് മെഷീനുകൾ ഉപയോഗിച്ചുള്ള ടണൽ നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നും പൊതു ഇടങ്ങളെ തടസ്സപ്പെടുത്തേണ്ടതില്ലെന്നും ഇൻസ്റ്റിറ്റ്യൂഷൻ ഊന്നിപ്പറഞ്ഞു. മരം മുറിച്ചു മാറ്റുന്ന സാഹചര്യങ്ങളിലൊഴികെ നിലവിലെ ഇഐഎ മാനദണ്ഡങ്ങൾ പ്രകാരം പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ബെംഗളൂരുവിന്, ഉപരിതല റോഡുകൾ സ്വതന്ത്രമാക്കി വാഹനങ്ങൾ ഭൂമിക്കടിയിലൂടെ കടന്ന് പോകുന്ന തരത്തിലേക്ക് മാറ്റാൻ കഴിയുന്ന ഒരു പരിഹാരം അടിയന്തിരമായി ആവശ്യമാണെന്ന് എഞ്ചിയർമാരുടെ സംഘത്തിന്റെ റിപ്പോർട്ട് ഊന്നിപ്പറയുന്നു. വലിയ തോതിലുള്ള പ്രശ്നം കൈകാര്യം ചെയ്യാൻ മൾട്ടി-ലെയർ ഫ്ലൈഓവറുകൾ അല്ലെങ്കിൽ തുരങ്ക പാതകൾ എന്നീ രണ്ട് മാർഗ്ഗങ്ങൾ മാത്രമേയുള്ളൂ എന്നാണ് ഇവർ പറയുന്നത്. തുരങ്കങ്ങൾ തിരഞ്ഞെടുക്കുന്നത് ശരിയായ സാങ്കേതിക തീരുമാനമാണെന്നും കാലതാമസം കൂടാതെ ഇത് നടപ്പിലാക്കണമെന്നും ഇവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.
-
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications