ബെംഗളൂരു ടണൽ റോഡ് പദ്ധതി, പാർക്കുകളുടെ നിയമത്തിലെ ഭേദഗതി; ലാൽബാഗിൽ വൻ പ്രതിഷേധം

ബെംഗളൂരു: സർക്കാർ പാർക്കുകളുടെ ഭൂമി പൊതുമരാമത്ത് പദ്ധതികൾക്കായി വിട്ടുനൽകാൻ അനുമതി നൽകുന്ന പുതിയ ഭേദഗതിക്കെതിരെ ലാൽബാഗിൽ പ്രതിഷേധിച്ച് ബെംഗളൂരു നിവാസികൾ. വാക്ക് ഇൻ ലാൽബാഗ്, വാക്ക് ഫോർ ലാൽബാഗ് എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പൗര സംഘടനകൾ, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, പരിസ്ഥിതി പ്രവർത്തകർ, കന്നഡ അനുകൂല സംഘടനകൾ എന്നിവർ പങ്കെടുത്തു.

ബിജെപി എംപിമാരായ തേജസ്വി സൂര്യ, ശോഭ കരന്ദ്ലാജെ, സിഎൻ മഞ്ജുനാഥ് എന്നിവരും ലാൽബാഗ്, കബ്ബൺ പാർക്ക് വിദഗ്‌ധ സമിതി ചീഫ് അഡ്വൈസറായ യെല്ലപ്പ റെഡ്ഡിയും പ്രതിഷേധത്തിൽ പങ്കെടുത്തു. രാവിലെ ഏഴിന് ലാൽബാഗിന്റെ വെസ്‌റ്റ് ഗേറ്റിൽ നിന്നാണ് പ്രതിഷേധ നടത്തം ആരംഭിച്ചത്. കഴിഞ്ഞ ആഴ്‌ച കർണാടക നിയമസഭയുടെ ഇരുസഭകളും പാസാക്കിയ കർണാടക ഗവൺമെന്റ് പാർക്‌സ് പ്രിസർവേഷൻ അമെൻഡ്മെന്റ് ബിൽ 2026 പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

bengaluru

പ്രതിഷേധക്കാർ ലാൽബാഗിലൂടെ മുദ്രാവാക്യങ്ങളുമായി നടന്നു. ചിലർ പാർക്കിലെ പ്രശസ്‌തമായ പെനിൻസുലർ ഗ്നൈസ് പാറയിൽ കിടന്നും പ്രതിഷേധിച്ചു. ശോഭ കരന്ദ്ലാജെയും ബിജെപി എംപി പിസി മോഹനും പാറയിൽ കിടന്ന് പ്രതിഷേധിച്ചവരിൽ ഉൾപ്പെടുന്നു. ഏകദേശം മൂന്ന് ബില്യൺ വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പെനിൻസുലർ ഗ്നൈസ് പാറ ലാൽബാഗിന്റെ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ പൈതൃകത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധക്കാർ പറയുന്നു..

ലാൽബാഗ്, കബ്ബൺ പാർക്ക് ഉൾപ്പെടെയുള്ള സംരക്ഷിത സർക്കാർ പാർക്കുകളെയും ഉദ്യാനങ്ങളെയും നിയന്ത്രിക്കുന്ന 1975ലെ കർണാടക ഗവൺമെന്റ് പാർക്‌സ് പ്രിസർവേഷൻ നിയമത്തിലാണ് പുതിയ ഭേദഗതി വരുത്തിയത്. പുതിയ ഭേദഗതി പ്രകാരം ഒരു പാർക്കിന്റെയോ ഉദ്യാനത്തിന്റെയോ ആകെ വിസ്‌തൃതിയുടെ അഞ്ച് ശതമാനം വരെ പ്രത്യേക പൊതുപ്രയോജന പദ്ധതികൾക്കായി സർക്കാർ ഉപയോഗിക്കാനോ വിട്ടുനൽകാനോ കഴിയും.

ഈ ഭൂമി വിൽക്കാനും പാട്ടത്തിന് നൽകാനും കൈമാറാനും കൈമാറ്റം ചെയ്യാനും പണയംവയ്ക്കാനും മറ്റ് രീതികളിൽ ഉപയോഗിക്കാനും വ്യവസ്ഥ അനുവദിക്കുന്നു. സർക്കാർ വകുപ്പുകൾ, നിയമപരമായ അധികാര സ്ഥാപനങ്ങൾ, സർക്കാർ കമ്പനികൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന പദ്ധതികൾക്കാണ് ഈ വ്യവസ്ഥ ബാധകമാകുക.

പാർക്ക് ഭൂമി ഉപയോഗിക്കുന്നതിനുള്ള ഓരോ നിർദേശവും പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക മൂല്യനിർണയ സംവിധാനവും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്‌ധരും ഇതിന്റെ ഭാഗമാകും.

നേരത്തെ വിട്ടുനൽകിയിട്ടുള്ള ഭൂമിയും അഞ്ച് ശതമാനം പരിധിയിൽ ഉൾപ്പെടും. എന്നാൽ ഹോർട്ടികൾച്ചർ വകുപ്പിന്റെ ഭരണപരമായ ആവശ്യങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി നടത്തുന്ന സാധാരണ വികസന പ്രവർത്തനങ്ങൾ ഈ പരിധിയിൽ ഉൾപ്പെടില്ല. ഭേദഗതിയിൽ ഹോർട്ടികൾച്ചർ വകുപ്പിന്റെ ഫാമുകളുടെ ചെറിയ ഭാഗങ്ങൾ പ്രധാനപ്പെട്ട ഹോർട്ടികൾച്ചർ പദ്ധതികൾക്കായി ഉപയോഗിക്കുന്നതിനും പ്രത്യേക നിയമപരമായ അനുമതി നൽകുന്നുണ്ട്.

എന്നാൽ ഭേദഗതിക്കെതിരെ ബെംഗളൂരു നിവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്. പ്രത്യേകിച്ച് നിർദ്ദിഷ്‌ട ഹെബ്ബാൾ സെൻട്രൽ സിൽക്ക് ബോർഡ് 17 കിലോമീറ്റർ ടണൽ റോഡ് പദ്ധതിയുമായി ഈ ഭേദഗതിക്ക് ബന്ധമുണ്ടാകുമെന്ന ആശങ്കയാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ടണൽ റോഡിന്റെ ഏകദേശം അഞ്ച് കിലോമീറ്റർ ഭാഗം ലാൽബാഗിലൂടെ കടന്നുപോകാൻ സാധ്യതയുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

പദ്ധതിക്കായി ഏകദേശം അഞ്ച് ഏക്കർ ലാൽബാഗ് ഭൂമി ആവശ്യമായി വരുമെന്ന സർവേ റിപ്പോർട്ടും അവർ ചൂണ്ടിക്കാട്ടി. താൽക്കാലികമായി ആറ് ഏക്കറും സ്ഥിരമായി ഒരു ഏക്കറും ആവശ്യമായി വരുമെന്ന മറ്റ് കണക്കുകളും പ്രതിഷേധത്തിനിടെ ഉയർന്നു. എന്നാൽ തുരങ്കപാതയ്ക്കെതിരായ പ്രതിഷേധത്തിൽ മാത്രം തങ്ങളുടെ ആവശ്യം ഒതുങ്ങുന്നില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

പാർക്കുകളുടെ അഞ്ച് ശതമാനം ഭൂമി വിവിധ പദ്ധതികൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്ന വ്യവസ്ഥ തന്നെ പൂർണമായി പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം. ബെംഗളൂരുവിൽ അവശേഷിക്കുന്ന ഹരിതമേഖലകളിൽ ഭാവിയിൽ വാണിജ്യപരമോ മറ്റ് വികസന പ്രവർത്തനങ്ങളോ നടത്താൻ ഈ വ്യവസ്ഥ വഴിയൊരുക്കുമെന്ന ആശങ്കയും പ്രതിഷേധക്കാർ പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+