ആര്‍ആര്‍ നഗറില്‍ തിരഞ്ഞെടുപ്പ് മാറ്റി, കോണ്‍ഗ്രസിന് ആശങ്ക, പകരം വീട്ടും, ശ്രീരാമുലുവിനെ പറപ്പിക്കും!

ആര്‍ആര്‍ നഗറില്‍ തിരഞ്ഞെടുപ്പ് മാറ്റി

ബെംഗളൂരു: കര്‍ണാടകയില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഒരു ബോളിവുഡ് സിനിമ പോലെയാണ്. അടിയും ഇടിയും വെടിയും പുകയുമെല്ലാമുള്ള മസാല പടം. വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാനുള്ള ശ്രമം മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വരെ സംസ്ഥാനത്ത് നടന്നിരിക്കുകയാണ്. എന്തായാലും തലവേദന ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കഴിഞ്ഞ ദിവസം തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്ത മണ്ഡലമായ രാജ രാജേശ്വരി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോളിംഗ് മാറ്റിവെച്ചിട്ടുണ്ട്. മെയ് 28നാണ് ഇനി വോട്ടെടുപ്പ് നടക്കുക. 31ന് വോട്ടെണ്ണും.

കോണ്‍ഗ്രസിന് ഈ നീക്കം രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുന്നതാണെങ്കിലും അതിലേറെ കുരുക്കില്‍ ബിജെപി ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്. കോടതിയില്‍ നിന്ന് അനുകൂലവിധി നേടുന്നതിനായി ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമുലു 160 കോടി രൂപ ജഡ്ജിക്ക് വാഗ്ദാനം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇതിലൂടെ മുതലെടുപ്പിനാാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ശ്രീരാമുലു നേരത്തെ തന്നെ ബിജെപി നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയാണ്.

ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ്

ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ്

തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് ധരിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ ഇത് ആളിക്കത്തുകയായിരുന്നു. ഇതോടെ രാജ രാജേശ്വരിനഗറിലെ തിരഞ്ഞെടുപ്പ് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റകയായിരുന്നു. ആര്‍ആര്‍ നഗറില്‍ നിന്നാണ് സംസ്ഥാനത്ത് ഏറ്റവുമധികം പരാതികള്‍ വന്നിട്ടുള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. എല്ലാ പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് പണവും ആഢംബര വസ്തുക്കളും കൈമാറുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. പതിനായിരം തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമായിട്ടേ കാണാനാവൂ എന്നാണ് കമ്മീഷന്‍ പറഞ്ഞത്. ഒരു പാര്‍ട്ടിയാണ് ഈ പ്രശ്‌നത്തിന് പിന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഈ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപിയും ബിജെപിയാണെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നുണ്ട്.

കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒന്നടങ്കം തിരിച്ചടിയാണ് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് നടത്തിയത്. ഒരു സ്ഥാനാര്‍ത്ഥി ഈ പ്രദേശത്ത് പ്രത്യേകം സര്‍വേ നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നിലവിലുണ്ട്. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. അവരുടെ നേതാവാണ് ഇതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതും. ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ തിരഞ്ഞെടുപ്പ് കാര്‍ഡുകളാണ് വിവാദത്തിന് കാരണം. ഈ ഫ്‌ളാറ്റ് ബിജെപിയുടേതാണെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതാവിന്റെയാണെന്ന് ബിജെപിയും ആരോപിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് എംഎല്‍എ മുനിരത്‌നയ്‌ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി നേതാക്കളും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ശ്രീരാമുലു കുടുങ്ങും

ശ്രീരാമുലു കുടുങ്ങും

ശ്രീരാമുലുവിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ആര്‍ആര്‍ നഗറില്‍ കിട്ടിയ തിരിച്ചടിക്ക് ശ്രീരാമുലുവിനെ കുടുക്കി പകരം ചോദിക്കണമെന്നാണ് പാര്‍ട്ടി കരുതുന്നത്.മത്സരിക്കുന്നതില്‍ നിന്ന് ശ്രീരാമുലുവിനെ വിലക്കണമെന്നാണ് ആവശ്യം. കപില്‍ സിബല്‍, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ശ്രീരാമുലുവിനെ കുടുക്കാന്‍ ഉറച്ച് തന്നെയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ട സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ സംപ്രേഷണം ചെയ്യുന്നതിനുള്ള വിലക്ക് ഒഴിവാക്കണമെന്ന് ഇവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ എടുത്തിട്ടില്ലെന്നാണ് സൂചന. പക്ഷേ തിരഞ്ഞെടുപ്പില്‍ ഇത് ശ്രീരാമുലുവിന് കനത്ത തിരിച്ചടിയാവും.

എട്ടിന്റെ പണി

എട്ടിന്റെ പണി

ശ്രീരാമുലു നല്ല എട്ടിന്റെ പണിയാണ് ബിജെപിക്ക് കൊടുത്തിരിക്കുന്നത്. നേരത്തെ തന്നെ അഴിമതിക്കാരായ റെഡ്ഡി സഹോദരങ്ങളുമായി അടുപ്പം പുലര്‍ത്തുന്നയാളാണ് ശ്രീരാമുലുവെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വിഷയമാണ്. കേന്ദ്ര നേതൃത്വത്തിന് ഇതിനോട് വലിയ എതിര്‍പ്പുമുണ്ട്. ഇതിനിടയിലാണ് അദ്ദേഹത്തെ വെട്ടിലാക്കുന്ന മറ്റൊരു വിഷയം കൂടി വന്നിരിക്കുന്നത്. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കൈക്കൂലി നല്‍കി എന്നാണ് ആരോപണം. ജനാര്‍ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഖനനം നിര്‍ത്തിവെക്കാനുള്ള വിധി സുപ്രീം കോടതി നീക്കിയതും ഇതും ചേര്‍ത്ത് വായിക്കുമ്പോള്‍ സംശയങ്ങള്‍ നിരവധിയാണ്.

നേതൃത്വത്തിനും വിമര്‍ശനം

നേതൃത്വത്തിനും വിമര്‍ശനം

അഴിമതിക്കാരായ റെഡ്ഡി സഹോദരങ്ങളുമായി ബന്ധമുള്ള നേതാക്കള്‍ക്ക് സീറ്റ് നല്‍കിയത് വഴി ബിജെപി അഴിമതിപ്പാര്‍ട്ടിയുടെ തലത്തിലേക്ക് അധപതിച്ചതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. എന്തിനാണ് ഇത്തരം വീഡിയോകള്‍ നിരോധിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. വീഡിയോ സത്യസന്ധമാണ്. ഇതുപ്രകാരം അയോഗ്യത കല്‍പ്പിക്കേണ്ട സ്ഥാനാര്‍ത്ഥിയാണ് ശ്രീരാമുലുവെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം വീഡിയോയില്‍ അന്നത്തെ ചീഫ് ജസ്റ്റിസിന്റെ മരുമകനും ഉള്‍പ്പെട്ടതും വലിയ വിവാദമായിട്ടുണ്ട്. ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. നിങ്ങള്‍ രാജ്യത്തെ ഒന്നിപ്പിക്കുന്ന ദേശീയ ശക്തികള്‍ക്കൊപ്പമോ അതോ ഭിന്നിപ്പിക്കുന്ന ശക്തികള്‍ക്കൊപ്പമോ എന്ന പ്രചാരണം വ്യാപകമായി നടത്തുന്നുണ്ടെന്നും കബില്‍ സിബല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+