Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ ഭേദഗതി ബില്‍: ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

Recommended Video

cmsvideo
    Bangladesh Foreign minister cancels India visit before hours | Oneindia Malayalam

    ദില്ലി: പൗരത്വ ഭേദഗതി ബില്‍ സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി ബംഗ്ലാദേശ് മന്ത്രി. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മോമനാണ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം മണിക്കൂറുകള്‍ക്ക് മുമ്പ് റദ്ദാക്കിയത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന ആരോപണം തള്ളിക്കളഞ്ഞ ശേഷമാണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിട്ടുള്ളത്.

    ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുവെന്ന വാര്‍ത്ത തെറ്റാണ്. ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ തെറ്റാണ്. ആരാണ് അത് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി ബംഗ്ലാദേശ് പല നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍ ആരെയും അവരുടെ മതം കൊണ്ട് വിലയിരുത്തിയിട്ടില്ല.

    abdul-momen-157

    ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ അടുത്ത സുഹൃത്ത് ബന്ധമാണുള്ളത്. ഉഭയകക്ഷി ബന്ധത്തെ സുവര്‍ണ അധ്യായമെന്നാണ് വിശേഷിപ്പിക്കേണ്ടത്. ബംഗ്ലാദേശികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതൊന്നും ഇന്ത്യ ചെയ്യില്ലെന്നാണ് തങ്ങളുടെ പൗരന്മാര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അയല്‍രാജ്യുവുമായി അത്തരത്തിലുള്ള തെറ്റിദ്ധാരണകളുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണമെന്നാണ് ധാക്കയിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വീണ സിക്രിയുടെ പ്രതികരണം. ഖാലിദ സിയ അധികാരത്തിലിരിക്കെ 2003 മുതല്‍ 2006 വരെയുള്ള കാലഘട്ടത്തില്‍ വീണാ സിക്രിയായിരുന്നു ഹൈക്കമ്മീഷണര്‍.

    2014 ഡിസംബര്‍ 31 ന് മുമ്പായി അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവ ബുദ്ധിസ്റ്റുകള്‍, സിഖ് വംശജര്‍, പാഴ്സികള്‍, ജെയിന്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന തരത്തില്‍ 1955 ലെ ഇന്ത്യന്‍ പൗരത്വ ബില്ലില്‍ ഭേദഗതി വരുത്തണമെന്നാണ് സിഎഇ ആവശ്യപ്പെടുന്നത്. ബിജെപി 2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നോട്ടുവെച്ച പ്രധാന വാഗ്ധാനങ്ങളില്‍ ഒന്നാണ് പൗരത്വ ഭേദഗതി ബില്ല്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, എന്നിവിടങ്ങളില്‍ നിന്നള്ള മുസ്ലിങ്ങളല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ബുധനാഴ്ചയാണ് പാര്‍ലമെന്റ് ദേശീയ പൗരത്വ ഭേദഗതി ബില്ല് പാസാക്കിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+