Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന് പിന്നാലെ ചൈനയും പാലം വലിച്ചു!! ചുട്ട മറുപടി നല്‍കി ഇന്ത്യ... ഇറാന്‍ കൂടെ നില്‍ക്കും

ന്യൂഡല്‍ഹി: സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യ നടത്തിയ നീക്കങ്ങള്‍ക്ക് തുരങ്കംവച്ച് പാകിസ്താനും ചൈനയും. അഫ്ഗാനുമായി ബന്ധപ്പെട്ട് ഇന്ത്യ വിളിച്ച യോഗത്തില്‍ പാകിസ്താന് പുറമെ ചൈനയും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അധ്യക്ഷത വഹിക്കുന്ന മേഖലയിലെ സുരക്ഷാ അവലോകന യോഗം ബുധനാഴ്ചയാണ് നടക്കുക.

യോഗത്തിനെത്തില്ലെന്ന് പാകിസ്താന്‍ നേരത്തെ പറഞ്ഞിരുന്നു. ഇന്നലെ ചൈനയും സമാനമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ മറ്റു രാജ്യങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്. ഇറാനും റഷ്യയും പങ്കെടുക്കുന്നത് ഇന്ത്യയ്ക്ക് അനുകൂലമായ ഘടകമാണ്. നാളെ നടക്കുന്ന യോഗം ഇന്ത്യയുടെ പദവി ഉയര്‍ത്തുന്നതാണ്. ചൈനയ്ക്ക് കനത്ത തിരിച്ചടിയുമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

അഫ്ഗാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ യോഗം വിളിച്ചിരിക്കുന്നത്. മേഖലയിലെ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന യോഗം ചൈനയ്ക്ക് കനത്ത വെല്ലുവിൡയാണ് ഉയര്‍ത്തുന്നത്. യോഗത്തില്‍ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്നത് ഇന്ത്യയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ്. ഇത് മനസിലാക്കിയാണ് ചൈനയുടെ പിന്‍മാറ്റം.

2

കഴിഞ്ഞ ആഗസ്റ്റ് 15നാണ് താലിബാന്‍ അഫ്ഗാന്റെ ഭരണം വീണ്ടും പിടിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അവര്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചു. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ താലിബാന്‍ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. എന്നാല്‍ ചൈനയുടെയും പാകിസ്താന്റെയും സഹായം താലിബാന്‍ ഉറപ്പാക്കുകയും ചെയ്തു. റഷ്യയും ഇറാനും അവരുമായി അകല്‍ച്ചയിലുമല്ല.

3

അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചതോടെ ഇന്ത്യ മേഖലയിലെ രാഷ്ട്രീയ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. താലിബാന്‍ മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമം. മാത്രമല്ല, അഫ്ഗാനില്‍ മറ്റു സായുധ സംഘങ്ങള്‍ തലപൊക്കുന്നില്ലെന്നും ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അജിത് ഡോവല്‍ അധ്യക്ഷത വഹിക്കുന്ന ഡല്‍ഹിയിലെ യോഗം.

4

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. മേഖലയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത് ഇന്ത്യയാണെന്നും അവര്‍ക്ക് എങ്ങനെ സമാധാന യോഗം വിളിക്കാന്‍ സാധിക്കുമെന്നുമാണ് പാകിസ്താന്റെ ചോദ്യം. എന്നാല്‍ സകല കുഴപ്പങ്ങളുടെയും ഉറവിടം പാകിസ്താനാണ് എന്ന് ഇതിന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ മറുപടി നല്‍കി.

5

നേരത്തെ തീരുമാനിച്ച ചില പരിപാടികള്‍ ഉള്ളതിനാല്‍ ഡല്‍ഹിയിലെ യോഗത്തിനെത്തില്ലെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് മേല്‍ക്കോയ്മ ലഭിക്കുന്നതാണ് ചൈനയെ ആശങ്കയിലാഴ്ത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യ മുന്‍കൈയ്യെടുത്ത് സമാധാന യോഗം വിളിക്കുന്നതും അതില്‍ ചൈന പങ്കെടുക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ വിജയമാകുമെന്നും ചൈന മനസിലാക്കുന്നു. തുടര്‍ന്നാണ് പിന്‍മാറ്റമെന്നും സൂചനയുണ്ട്.

തനി നാടന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍; എവിടെയാണീ കാക്കത്തുരുത്ത്?

6

ചൈനയും പാകിസ്താനും നേരത്തെ താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ഇവരുടെ പിന്‍മാറ്റം ഇന്ത്യയ്ക്ക് കാര്യമായ തിരിച്ചടിയാകില്ല. എന്നാല്‍ റഷ്യ, ഇറാന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഡല്‍ഹിയിലെ സമ്മേളനത്തില്‍ പങ്കെടുക്കും. റഷ്യയുടെയും ഇറാന്റെയും പങ്കാളിത്തം ഇന്ത്യയ്ക്ക് നേട്ടമാണ്.

7

അമേരിക്ക അഫ്ഗാനില്‍ നിന്ന് പിന്‍മാറിയ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വലിയ റോളുണ്ട് എന്ന് നേരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. മേഖലയിലെ സുസ്ഥിര സമാധാനത്തിന് ഇന്ത്യ മുന്‍കൈ എടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യ യോഗം വിളിച്ചിരിക്കുന്നത്. മേഖലയിലെ പ്രധാന രാജ്യമായി ഇന്ത്യ മാറുന്നു എന്ന വ്യക്തമായ സൂചനയാണ് യോഗം. എല്ലാ അയല്‍രാജ്യങ്ങളുമായും ചര്‍ച്ച നടത്തി ഐക്യത്തോടെയുള്ള നീക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+