കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: എസ്എസ്ടി ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ വമ്പന്‍ പ്രതിഷേധവുമായി മുന്നോക്ക സംഘടനകള്‍. മധ്യപ്രദേശിലെ മുന്നോക്ക വിഭാഗം പ്രതിഷേധ സൂചകമായി ഭാരത ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരിനെതിരെയാണ് ഇവരുടെ പ്രക്ഷോഭം. സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളം ചേര്‍ത്തെന്നാണ് പ്രതിഷേധക്കാര്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മധ്യപ്രദേശില്‍ ഈ ബില്ലിനെതിരെ വമ്പന്‍ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. മൊറാന, ഭീണ്ഡ്, ഗ്വാളിയോര്‍, മന്ദ്‌സോര്‍, നീമുച്ച് എന്നിവിടങ്ങളില്‍ പ്രക്ഷോഭം ശക്തം. ഇവര്‍ എംഎല്‍എമാരെ കൈയ്യേറ്റം വരെ ചെയ്തിരുന്നു.

1

അതേസമയം സംവരണം പഴയപടി തന്നെയാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവര്‍ പറയുന്നു. ഭാരത് ബന്ദ് അക്രമാസക്തമാക്കുമെന്നാണ് സൂചന. സ്‌പെഷ്യല്‍ ആര്‍മ്‌സ് ഫോഴ്‌സും സൈന്യവും സുരക്ഷയ്ക്കായി സംസ്ഥാനത്തെത്തിയിട്ടുണ്ട്. സ്‌കൂളുകളും പെട്രോള്‍ പമ്പുകളും അടച്ചുപൂട്ടി. ഇന്റര്‍നെറ്റ് സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. പ്രമുഖ ബിജെപി നേതാക്കള്‍ സമരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. യാതൊരു അര്‍ത്ഥവുമില്ലാത്തതാണ് മുന്നോക്ക വിഭാഗക്കാരുടെ ഭാരത ബന്ദെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

രൂപയുടെ മൂല്യം ഇടിക്കുന്നത് പാര്‍ട്ടിസിപ്പേറ്ററി നോട്ട്.... സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞതിലെ സത്യംരൂപയുടെ മൂല്യം ഇടിക്കുന്നത് പാര്‍ട്ടിസിപ്പേറ്ററി നോട്ട്.... സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞതിലെ സത്യം

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണം.. ചരിത്രത്തിലേക്ക് മറ്റൊരു വിധിരാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണം.. ചരിത്രത്തിലേക്ക് മറ്റൊരു വിധി

English summary
bharat bandh against sc st act amendment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X