Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളുടെ ഔദാര്യത്തിലല്ല മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നത്, മോഹന്‍ ഭാഗവതിന് മറുപടിയുമായി ഒവൈസി!

താനെ: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഏറ്റവും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് മറുപടിയുമായി അസാദ്ദുദ്ദീന്‍ ഒവൈസി. ആര്‍എസ്എസിന്റെ ഔദാര്യത്തിലല്ല ഇന്ത്യയിലെ മുസ്ലീങ്ങള്‍ ജീവിക്കുന്നതെന്ന് ഒവൈസി പറഞ്ഞു. ആര്‍എസ്എസിന് നേതൃത്വത്തില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ അതിന് അനുവദിക്കില്ലെന്നും ഒവൈസി വ്യക്തമാക്കി.

1

ഇന്ത്യ ഒരിക്കലും ഹിന്ദുരാഷ്ട്രമല്ല. അത് അങ്ങനെയാക്കി തീര്‍ക്കാന്‍ ഒരിക്കും ഞങ്ങള്‍ അനുവദിക്കില്ലെന്നും ഒവൈസി പറഞ്ഞു. നേരത്തെ ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന ആശയത്തില്‍ തങ്ങള്‍ ഉറച്ചു നില്‍ക്കുന്നതായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന് രാജ്യത്തെ മുഴുവന്‍ ഒരു നിറത്തിന് കീഴില്‍ കാണാനാണ് ആഗ്രഹം. എന്നാല്‍ ഹിന്ദുസ്ഥാനെ വിവിധ നിറത്തിലാണ് ഞങ്ങള്‍ കാണുന്നത്. അതാണ് ഭംഗിയെന്നും ഒവൈസി പറഞ്ഞു.

അതേസമയം ശിവസേന പച്ച നിറത്തിന് എതിരാണ്. നിങ്ങളുടെ കണ്ണട ആദ്യം മാറ്റൂ. അപ്പോള്‍ ദേശീയ പതാകയിലെ പച്ച നിറം വരെ കാണാന്‍ സാധിക്കുമെന്നും ഒവൈസി പറഞ്ഞു. ഇന്ത്യ അതിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും കൊണ്ടാണ് അറിയപ്പെടുത്തുന്നത്. ലോകത്ത് മറ്റൊരു രാജ്യവും അത്തരത്തിലില്ല. അതില്‍ മുസ്ലീങ്ങള്‍ അഭിമാനിക്കുന്നുണ്ടെന്നും ഒവൈസി പറഞ്ഞു. ആര്‍എസ്എസിന് മുസ്ലീങ്ങളുടെ സന്തോഷവും ദു:ഖവും അറിയണമെന്നുണ്ടെങ്കില്‍ ഭരണഘടന പരിശോധിച്ചാല്‍ മതി.

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉല്‍ മുസ്ലീമീന്‍ ഔറംഗബാദില്‍ കരുത്തുറ്റ പാര്‍ട്ടിയായത് സ്വന്തം പ്രയത്‌നം കൊണ്ടാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഞങ്ങള്‍ ശക്തി വര്‍ധിപ്പിക്കും. മുസ്ലീങ്ങളുടെ കഷ്ടപ്പാടുകള്‍ മാറ്റാനാണ് മോദി സര്‍ക്കാര്‍ മുത്തലാഖ് പിന്‍വലിച്ചത്. എന്നാല്‍ മുസ്ലീം സമൂഹത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് അവര്‍ക്ക് അറിയില്ലെന്നും ഒവൈസി പറഞ്ഞു. നേരത്തെ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നതിന് കാരണം ഹിന്ദുക്കളാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+