ജോഡോ യാത്ര കശ്മീരിലേക്ക്; രാഹുല്‍ ഗാന്ധി കാല്‍നട യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക്. പഞ്ചാബിലെ പര്യടനം പൂര്‍ത്തിയാക്കിയാകും കശ്മീരിലേക്ക് കടക്കുക. മാസങ്ങള്‍ നീണ്ട യാത്രയുടെ സമാപനം കശ്മീരിലാണ്. 24 പ്രതിപക്ഷ പാര്‍ട്ടികളെ സമാപന സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതിനിടെയാണ് മുന്നറിയിപ്പുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചുവരികയാണ്. ചില പ്രദേശങ്ങളില്‍ കാല്‍നട യാത്ര ഒഴിവാക്കണം എന്നാണ് ഉപദേശം. പകരം ഇവിടെ കാര്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥന് ചാനലിനോട് പറഞ്ഞു. യാത്ര ഓരോ ദിവസം അവസാനിക്കുന്നതും നേതാക്കളുടെ രാത്രി താമസവുമെല്ലാം അന്വേഷണ ഏജന്‍സികള്‍ മനസിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തോട് വിശദമായ റൂട്ട് മാപ്പ് ചോദിച്ചിട്ടുണ്ടെന്നാണ് വിവരം.
ജനുവരി 25ന് ബനിഹാളില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും. ശേഷമാകും ശ്രീനഗറിലേക്ക് കടക്കുക. ആനന്ദ് നാഗ് വഴി ശ്രീനഗറിലെത്തുക 27ന് ആയിരിക്കും. കശ്മീരില്‍ ദേശീയ പതാകയേന്തിയാകും ഭാരത് ജോഡോ യാത്ര. മികച്ച ആരോഗ്യമുള്ളവരാകണം ശ്രീനഗറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കേണ്ടത് എന്ന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജനുവരി 19ന് ലഗാന്പൂരിലേക്ക് ഭാരത് ജോഡോ യാത്ര പ്രവേശിക്കും. തൊട്ടടുത്ത ദിവസം കതുവയിലെ ഹട്ലിമോറില് നിന്ന് യാത്ര ആരംഭിക്കും. ചന്ദ്വാല്, ഹിറാനഗര്‍, ദുഗ്ഗാര്‍ ഗാവേലി, വിജയ്പൂര്‍, സത്വാരി തുടങ്ങിയ മേഖലകളിലൂടെ യാത്ര കടന്നുപോകും. രാഹുല്‍ ഗാന്ധിക്കൊപ്പം ആരെല്ലാമാണ് മുഴുവന്‍ സമയം ഉണ്ടാകുക എന്ന വിവരം സുരക്ഷാ ഏജന്‍സികള്‍ തേടിയിട്ടുണ്ട്.
നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്. എട്ട് കമാന്റോകള്‍ മുഴുവന്‍ സമയം അദ്ദേഹത്തിനൊപ്പമുണ്ടാകും. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ചില അപായ സൂചനകളുണ്ടായതായും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെയാണ് സുരക്ഷ ഭേദിക്കുന്നതെന്നും 2020ന് ശേഷം 100 തവണ അദ്ദേഹം സുരക്ഷ ലംഘിച്ചുവെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോണ്‍ഗ്രസിന് മറുപടി നല്‍കിയത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications