കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിപിഎമ്മടക്കം 23 പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട്'; ഭാരത് ജോഡോ യാത്ര സമാപനം ചരിത്രമാക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് രാജ്യത്തെ 23 രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചിട്ടുണ്ട് എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. അവരില്‍ എത്ര പേര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും എന്ന് അറിയില്ല എന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.

ജനുവരി 30 ന് ശ്രീനഗറില്‍ ആണ് ഭാരത് ജോഡോ യാത്ര സമാപിക്കുന്നത്. സമാപന സമ്മേളനത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും വരും എന്നാണ് തങ്ങള്‍ കരുതുന്നത് എന്നും ജയ്‌റാം രമേശ് വ്യക്തമാക്കി. ജനുവരി 19ന് ജമ്മു കശ്മീരില്‍ പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്ര 30 ന് നടക്കുന്ന വമ്പിച്ച സമ്മേളനത്തോടെ ആണ് ശ്രീനഗറില്‍ സമാപിക്കുന്നത്.

1

ഭാരത് ജോഡോ യാത്ര രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ബഹുജന മുന്നേറ്റമാണ് എന്നും ജയ്‌റാം രമേശ് പറഞ്ഞു. യു പി എയിലെ കക്ഷികളെ കൂടാതെ സി പി എം, സി പി ഐ, കേരള കോണ്‍ഗ്രസ് എം, ജെ ഡി എസ് എന്നിവരെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നാണ് വിവരം. കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയില്‍ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഭാഗമായിരുന്നു.

പാലായില്‍ അടിച്ച് പിരിയുമോ ജോസും സിപിഎമ്മും; ചെയർമാനെച്ചൊല്ലി തർക്കം, ബിനു വേണ്ടേ വേണ്ടപാലായില്‍ അടിച്ച് പിരിയുമോ ജോസും സിപിഎമ്മും; ചെയർമാനെച്ചൊല്ലി തർക്കം, ബിനു വേണ്ടേ വേണ്ട

2

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആണ് ഭാരത് ജോഡോ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ദല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പങ്കെടുത്തിരുന്നു. യു പിയില്‍ യാത്ര പ്രവേശിച്ചപ്പോള്‍ എസ് പി നേതാവ് അഖിലേഷ് യാദവ്, ബി എസ് പി നേതാവ് മായാവതി എന്നിവരെ രാഹുല്‍ ഗാന്ധി ക്ഷണിച്ചിരുന്നു.

രാഹുലിനൊപ്പം നടന്നത് കോണ്‍ഗ്രസില്‍ ചേരാനോ..? ഓട്ടം വലത്ത് നിന്ന് ഇടത്തോട്ടെന്ന് കമല്‍ഹാസന്‍രാഹുലിനൊപ്പം നടന്നത് കോണ്‍ഗ്രസില്‍ ചേരാനോ..? ഓട്ടം വലത്ത് നിന്ന് ഇടത്തോട്ടെന്ന് കമല്‍ഹാസന്‍

3

ഈ മാസം ആദ്യം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയും രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ ചേര്‍ന്നിരുന്നു. സെപ്റ്റംബര്‍ 7 ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് കശ്മീരിലെത്തുന്നത്.

പ്രിയങ്ക ഗാന്ധിയെത്തുന്നു: സ്ത്രീകള്‍ക്കായി പ്രത്യേക തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി കോണ്‍ഗ്രസ്പ്രിയങ്ക ഗാന്ധിയെത്തുന്നു: സ്ത്രീകള്‍ക്കായി പ്രത്യേക തിരഞ്ഞെടുപ്പ് പ്രകടന പത്രികയുമായി കോണ്‍ഗ്രസ്

4

ജമ്മു കശ്മീരില്‍ ഭാരത് ജോഡോ യാത്ര പ്രവേശിക്കുന്നതിന് മുമ്പ് ജനുവരി 19 ന് കോണ്‍ഗ്രസ് പത്താന്‍കോട്ടില്‍ റാലി നടത്തും. രാവിലെയും വൈകുന്നേരവും 25 കിലോമീറ്റര്‍ വീതമാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ സഞ്ചരിക്കുന്നത്.

English summary
23 political parties have been invited to the concluding session of Bharat Jodo Yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X