ഹോട്ടലുകള്‍ വേണ്ടെന്ന് വെച്ച് രാഹുല്‍ താമസിക്കാന്‍ പോകുന്ന കണ്ടെയ്‌നറുകളുടെ സൗകര്യങ്ങള്‍ ഇതൊക്കെ:
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചാണ് എല്ലായിടത്തും ചർച്ച. കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമൊക്കെ വലിയ ആവേശത്തിലാണ്. കന്യാകുമാരിയിൽ വെച്ച് ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായിരിക്കുകയാണ്.
രാഹുൽ ഗാന്ധിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ് പതാക കൈമാറിയത്. 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ ദൂരം പിന്നിടുന്ന പദയാത്രക്കാണ് തുടക്കമായത്. 2024 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടാണ് യാത്ര.

രാഹുൽ ഗാന്ധിയുടെ സജീവ സാന്നിദ്ധ്യം തന്നെയാണ് ഭാരത് ജോഡോയുടെ കേന്ദ്ര ആകർഷണം. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഉറങ്ങുന്നത് പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറിൽ ആണ്. ഇതിൽ ശൗചാലയം, കിടക്ക, എയർകണ്ടീഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഇടവേളയില്ലാതെ യാത്ര ചെയ്യുന്നത് രാഹുലിന്റെ ആരോഗ്യത്തെ ബാധിക്കുമോയെന്നും നേതാക്കൾ സംശയമുണ്ട്. എന്നാൽ ഹോട്ടലുകളിൽ താമസിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യാത്രയിൽ സ്ഥിരമായി പങ്കെടുക്കുന്നവർക്കൊപ്പം ലളിതമായ സൗകര്യങ്ങൾ മതി എന്നുമാണ് രാഹുൽ പറഞ്ഞത്.

വിവിധ സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യത്അയസ്തമായതിനാൽ അതിനു ചേരുന്ന സൗകര്യങ്ങളായിരിക്കും കണ്ടെയ്നറിൽ ഒരുക്കുക. 60 കണ്ടെയ്നറുകൾ യാത്രയ്ക്കായി ഒരുക്കിയിട്ടുണ്ട്. കന്യാകുമാരിയിലേക്ക് എത്തിയിട്ടുണ്ട്. രാഹുലിനൊപ്പം യാത്രയിൽ പങ്കെടുക്കുന്നവരും ഇത്തരത്തിലുള്ള കണ്ടെയ്നറുകളിലാകും താമസിക്കുക.

' ഇത്തരം 60 കണ്ടെയ്‌നറുകള്‍ തയ്യാറാക്കി കന്യാകുമാരിയിലേക്ക് അയച്ചിട്ടുണ്ട്, അവിടെ ഈ കണ്ടെയ്‌നറുകള്‍ സ്ഥാപിച്ച് ഒരു ഗ്രാമം സ്ഥാപിച്ചു. രാത്രി വിശ്രമത്തിനായി എല്ലാ ദിവസവും ഗ്രാമത്തിന്റെ ആകൃതിയില്‍ പുതിയ സ്ഥലത്ത് കണ്ടെയ്‌നര്‍ പാര്‍ക്ക് ചെയ്യും. ഫുള്‍ -രാഹുല്‍ ഗാന്ധിയ്ക്കൊപ്പം താമസിക്കുന്ന യാത്രക്കാര്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും അടുത്ത് നില്‍ക്കുകയും ചെയ്യും,'' വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു

രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ ഏഴര വരെയുമാണ് രാഹുൽ പദയാത്ര നടത്തുക. ദിവസം 25 കിലോമീറ്റർ നടക്കാനാണ് പദ്ധതി. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. 118 സ്ഥിരാംഗങ്ങൾക്കു പുറമേ ഓരോ സംസ്ഥാനങ്ങളിലേയും നൂറ് മുതൽ 125 അംഗങ്ങൾ യാത്രയിൽ പങ്കെടുക്കും. കൂടാതെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലെ 100 പ്രതിനിധികളും യാത്രയുടെ ഭാഗമാകും.












Click it and Unblock the Notifications