ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് നേട്ടമാകുമോ? ഇന്ത്യാ ടുഡേ സര്‍വേ പറയുന്നത് ഇങ്ങനെ
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുമെന്നാണ് പറയുന്നത്. എന്നാല്‍ ഇന്ത്യാ ടുഡേ സര്‍വേയില്‍ പറയുന്നത് മറ്റൊരു കാര്യമാണ്

ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര വലിയ നേട്ടമുണ്ടാക്കില്ലെന്ന് ഇന്ത്യ ടുഡേ സര്‍വേ. യാത്ര രാജ്യത്താകെ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഇത് സഹായിക്കില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.
അതേസമയം സര്‍വേയുടെ ഭാഗമായ 29 ശതമാനം ഭാരത് ജോഡോ യാത്ര നല്ലൊരു പ്രയത്‌നമാണെന്ന് അഭിപ്രായപ്പെട്ടു. ജനങ്ങളുമായി ഒരു ബന്ധമുണ്ടാക്കാന്‍ ഇത് കോണ്‍ഗ്രസിനെ സഹായിക്കുമെന്നാണ് സര്‍വേ പറയുന്നത്. 13 ശതമാനം അഭിപ്പായപ്പെട്ടത് രാഹുല്‍ ഗാന്ധിയെ റീബ്രാന്‍ഡ് ചെയ്യാനുള്ള മറ്റൊരു ശ്രമമാണെന്നാണ്.

ഒന്‍പത് ശതമാനം ആളുകള്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ യാതൊരു മാറ്റവും കൊണ്ടുവരില്ലെന്നാണ് അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിനെ നയിക്കാനും, പുനരുജീവിപ്പിക്കാനും ഏറ്റവും നല്ല നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 26 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
അതേസമയം 17 ശതമാനം പേര്‍ സച്ചിന്‍ പൈലറ്റാണ് അതിന് ഏറ്റവും അനുയോജ്യനെന്ന് അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവോ അതല്ലെങ്കില്‍ അരവിന്ദ് കെജ്രിവാളോ ആണ് മികച്ചതെന്ന് സര്‍വേയില്‍ പങ്കെടുത്ത നല്ലൊരു ശതമാനം ആളുകളും പറഞ്ഞു.
ഇവര്‍ രണ്ടുപേരും രാഹുല്‍ ഗാന്ധിയേക്കാള്‍ മികച്ച ദേശീയ നേതാക്കളാണെന്നും സര്‍വേയില്‍ പറയുന്നു.
ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം
24 ശതമാനം ആളുകള്‍ പറഞഞത് അരവിന്ദ് കെജ്രിവാളാണ് പ്രതിപക്ഷത്തെ നയിക്കാന്‍ ഏറ്റവും മികച്ചതെന്നാണ്. 20 ശതമാനം പേര്‍ മമത ബാനര്‍ജിയെയും പിന്തുണച്ചു. അതേസമയം 13 ശതമാനം ആളുകള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചിട്ടുള്ളത്.
അതേസമയം പ്രതിപക്ഷ ഐക്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ സാധിക്കുമെന്ന് പറയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2022ല്‍ അതേ എന്ന് പറഞ്ഞവരുടെ ശതമാനം 49 ആയിരുന്നു. 2023ല്‍ അത് 39 ആയി കുറഞ്ഞിരിക്കുകയാണ്.
പറ്റില്ല എന്ന് പറയുന്നവരുടെ ശതമാനം 41ല്‍ നിന്ന് 47 ആയി വര്‍ധിച്ചു. അതേസമയം മോദിയെ നേരിടാന്‍ ഒരുങ്ങുന്ന പ്രതിപക്ഷത്തിന് ഇത് ശുഭ വാര്‍ത്തയല്ല.












Click it and Unblock the Notifications