Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശിലും പേര് മാറ്റാന്‍ ബിജെപി സര്‍ക്കാര്‍; മോദിയുടെ സന്ദര്‍ശനത്തിന് മുമ്പ് തിടുക്കത്തില്‍...

ഭോപ്പാല്‍: ഉത്തര്‍ പ്രദേശില്‍ നിരവധി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി നേരത്തെ വാര്‍ത്തായയിരുന്നു. അലഹാബാദ്, ഫൈസാബാദ്, മുഗള്‍സരായ് എന്നിവയെല്ലാം ഇതില്‍പ്പെടും. എന്നാല്‍ മധ്യമപ്രദേശില്‍ നിന്നും സമാനമായ വാര്‍ത്തകള്‍ വരികയാണ്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തിന് പേര് മാറ്റം ആവശ്യപ്പെട്ട് കത്തയച്ചു. ഭോപ്പാലിലെ ഹബീബ് ഗഞ്ച് റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റണമെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ ആവശ്യം. ഗോണ്ട് രാജ്ഞി റാണി കമലാപതിയുടെ പേര് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ ഉദ്ഘാടനത്തിന് എത്താനിരിക്കെയാണ് തിടുക്കത്തിലുള്ള നീക്കം. ഹബീബ് ഗഞ്ച് റെയില്‍വെ സ്‌റ്റേഷന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ കഴിഞ്ഞിട്ടുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച രാജ്യത്തെ ആദ്യ റെയില്‍വെ സ്‌റ്റേഷനാണ് ഹബീബ് ഗഞ്ച് റെയില്‍വെ സ്‌റ്റേഷന്‍. 450 കോടി രൂപ ചെലവിട്ടാണ് പുനരുദ്ധാരണ ജോലികള്‍ തീര്‍ത്തത്. മുസ്ലിം പേരുകള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ സമാനമായ നീക്കങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.

h

മധ്യപ്രദേശിലെ ഗതാഗത വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് കത്തയച്ചിരിക്കുന്നത്. 16ാം നൂറ്റാണ്ടില്‍ ഭോപ്പാലില്‍ ഭരണം നടത്തിയ രാജ്ഞിയാണ് റാണി കമലാപതി. അവരുടെ ഓര്‍മയ്ക്ക് ഹബീബ് ഗഞ്ച് റെയില്‍വെ സ്‌റ്റേഷന് ആ പേര് നല്‍കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈകാതെ തീരുമാനം എടുക്കുമെന്നാണ് വിവരം. ഹബീബ് ഗഞ്ച് റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയായ ഭോപ്പാല്‍ എംപി സ്വാമി പ്രഗ്യസിങ് താക്കൂര്‍, പ്രഭാത് ഝാ, മധ്യപ്രദേശ് മുന്‍ മന്ത്രി ജയ്ഭാന്‍ സിങ് പവയ്യ എന്നിവരാണ് റെയില്‍വെ സ്റ്റേഷന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നത്.

സിംപിള്‍ താര വിവാഹം; നടി ദിവ്യ ഗോപിനാഥും സംവിധായകന്‍ ജുബിത്തും വിവാഹിതരായി; ചിത്രങ്ങള്‍

തിങ്കളാഴ്ചയാണ് മോദി ഭോപ്പാലിലെത്തുന്നത്. നാല് മണിക്കൂര്‍ നീണ്ട പരിപാടികളാണ് പ്രധാനമന്ത്രിക്ക് ഇവിടെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതിന് വേണ്ടി 24 കോടിയോളം രൂപ ചെലവഴിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി വിവാദമായിട്ടുണ്ട്. നാല് മണിക്കൂര്‍ പരിപാടിക്ക് 24 കോടി രൂപ ചെലവഴിക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു. ജംബൂരി മൈതാനത്താണ് മോദി പങ്കെടുക്കുന്ന പൊതു പരിപാടി. പ്രോഗ്രാമിലേക്ക് ആളുകള്‍ എത്തുന്നതിന് 13 കോടി രൂപയാണ് ചെലഴിക്കുക. 52 ജില്ലകളില്‍ നിന്നും ആളുകള്‍ ഭോപ്പാലിലെത്തും. ഇതിന് വേണ്ടിയാണ് വന്‍ചെലവ്. കൂടാതെ അഞ്ച് ഗോപുരങ്ങള്‍, കൂടാരങ്ങള്‍, അലങ്കാരം, പബ്ലിസിറ്റി എന്നിവയ്ക്കായി ബാക്കി തുകയും ചെലവഴിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+