Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കയുടെ അറസ്റ്റിന് പിന്നാലെ ബാഗേലിനെ തടഞ്ഞു; കുത്തിയിരുന്ന് പ്രതിഷേധം, യുപി കലങ്ങിമറിയുന്നു

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നടക്കുന്നത് വിചിത്ര രാഷ്രീയ സംഭവങ്ങള്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ പ്രിയങ്കയെ കാണാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേസിനെ ലഖ്‌നൗ വിമാനത്താവളത്തിന്റെ പുറത്ത് പോലീസ് തടഞ്ഞു. പ്രിയങ്കയെ എനിക്ക് കാണണമെന്നും അവരെ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും ബാഗേല്‍ പറഞ്ഞു.

വിമാനത്താവളത്തിന്റെ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ബാഗേല്‍. അതിനിടെ, കൊല്ലപ്പെട്ട കര്‍ഷകന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ലഖീംപൂരിലുള്ള കര്‍ഷകന്റെ ബന്ധുക്കള്‍ പറഞ്ഞു. ലഖീംപൂര്‍ സംഭവത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുപിയിലെ അഭിഭാഷകന്‍ കത്തയച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

തനിക്ക് പ്രിയങ്ക ഗാന്ധിയെ കാണണം എന്നാണ് ബാഗേല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങവെ യുപി പോലീസ് തടയുകയായിരുന്നു. അദ്ദേഹം അവരുമായി കുറച്ച് നേരം സംസാരിച്ചു. പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്നാണ് തടഞ്ഞ സ്ഥലത്ത് തന്നെ ഇരുന്ന് പ്രതിഷേധിക്കാന്‍ ബാഗേല്‍ തീരുമാനിച്ചത്. മാത്രമല്ല, അദ്ദേഹം ഇതേ സ്ഥലത്തിരുന്ന് ഓണ്‍ലൈന്‍ വഴി നിലവിലെ അവസ്ഥ പുറംലോകത്തെ അറിയിച്ചു.

2

പ്രിയങ്കയെ നിയമ വിരുദ്ധമായി തടവിലാക്കിയിരിക്കുകയാണ്. സിതാപൂരില്‍ 30 മണിക്കൂര്‍ തടവിലാക്കിയ ശേഷം അറസ്റ്റ് ചെയ്തിരിക്കുന്നു. അവര്‍ ലഖീംപൂരിലേക്ക് പോകാന്‍ ഒരുങ്ങവെയാണ് സീതാപൂരില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കണ്ടാല്‍ എന്താണ് പ്രശ്‌നം. വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞുവെന്നും ബാഗേല്‍ അറിയിച്ചു.

3

പോലീസ് യാതൊരു ഔദ്യോഗിക ഉത്തരവും തനിക്ക് കാണിച്ച് തന്നില്ല. പിന്നെ എങ്ങനെയാണ് ഒരാളെ തടഞ്ഞുവയ്ക്കാന്‍ സാധിക്കുക എന്ന് ചോദിച്ച ബാഗേല്‍ വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. ചുറ്റും പോലീസുകാര്‍ നില്‍ക്കുന്നതും ഫോട്ടോയില്‍ കാണാം. ബാഗേലിന്റെ ഗാര്‍ഡുമാരും അടുത്ത് നില്‍ക്കുന്നുണ്ട്.

4

ലഖീംപൂരില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നില്ല. അവിടെ ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. പിന്നെ എന്തുകൊണ്ട് ഞങ്ങളെ ലഖീംപൂരിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല എന്നും ബാഗേല്‍ ചോദിച്ചു. അതേസമയം, ലഖീംപൂര്‍ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

5

കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ സമരം തുടരുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നാണ് കര്‍ഷക കുടുംബങ്ങളുടെ ആവശ്യം. പ്രശ്‌നപരിഹാരത്തിന് യുപി പോലീസ് ശ്രമിച്ചുവരികയാണ്. അവര്‍ കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്തുമായി ചര്‍ച്ച നടത്തുന്നുണ്ട്.

6

കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചിട്ടേ മടങ്ങൂ എന്നാണ് പ്രിയങ്ക ഗാന്ധിയുടെ നിലപാട്. അനുവദിക്കില്ലെന്ന് പോലീസും. ദേഹത്ത് കൈവെക്കാന്‍ ശ്രമിച്ച പോലീസുകാരോട് കടുത്ത ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. ഞാന്‍ വനിതയാണെന്നും വി്ട്ടുനില്‍ക്കണമെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചു. പ്രിയ്ങ്കയ്ക്ക് കര്‍ഷകരുടെ വിഷയങ്ങള്‍ സംസാരിക്കാന്‍ അവകാശമില്ലെന്ന് ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

ഉത്തര്‍ പ്രദേശിലെ സംഘര്‍ഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പ്രതികരിച്ചിട്ടില്ല. മോദി എന്താണ് കര്‍ഷകരുടെ പ്രതിഷേധം കാണാത്തതെന്ന് പ്രിയങ്ക ചോദിച്ചു. അതേസമയം, കോണ്‍ഗ്രസ് പുറത്തുവിട്ട വീഡിയോ ബിജെപി എംപി വരുണ്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചു. കര്‍ഷകര്‍ക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറ്റുന്നതാണ് വീഡിയോ. ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് വരുണ്‍ ആവശ്യപ്പെട്ടു. തന്റെ മകന് സംഭവത്തില്‍ പങ്കില്ലെന്ന് കേന്ദ്രമന്ത്രി അജയ് ശര്‍മ പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+