ജെജെപിയെ ഇനി സമീപിക്കില്ല... ഹൂഡയുടെ നിലപാട് ഇങ്ങനെ, പിന്തുണ അവര്‍ക്ക് മാത്രമെന്ന് ദുഷ്യന്ത്
ചണ്ഡീഗഡ്: ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഭൂപീന്ദര്‍ ഹൂഡ ജെജെപിയെ ഇനി സമീപിക്കില്ലെന്ന് സൂചന. ദുഷ്യന്ത് ചൗത്താലയെ ഇനിയും സമീപിക്കേണ്ടെന്നാണ് ഹൂഡയുടെ നിലപാട്. ഇക്കാര്യം കോണ്‍ഗ്രസും വൃത്തങ്ങളും സൂചിപ്പിക്കുന്നു. ജെജെപിയുടെ ദേശീയ സമിതി യോഗത്തില്‍ കാര്യമായിട്ടുള്ള തീരുമാനങ്ങളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഹൂഡയുടെ തീരുമാനം. ഇതോടെ ബിജെപിക്ക് അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരിക്കുകയാണ്.

സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും സര്‍ക്കാരുണ്ടാക്കാന്‍ പുറത്ത് നിന്ന് പിന്തുണ നല്‍കില്ലെന്ന് ദുഷ്യന്ത് ചൗത്താല അറിയിച്ചിരിക്കുകയാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാരുണ്ടാക്കണമെങ്കില്‍ ജെജെപിയെ നിങ്ങള്‍ ഒപ്പം നിര്‍ത്തണമെന്നും ദുഷ്യന്ത് വ്യക്തമാക്കി. അതേസമയം ജെജെപിയുടെ പ്രകടനപത്രികയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളെ മാത്രമേ പിന്തുണയ്ക്കൂ എന്നും ദുഷ്യന്ത് പറഞ്ഞു.
ഹരിയാനയില്‍ 75 ശതമാനം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് ജെജെപിയുടെ വാഗ്ദാനം. അതിനെ പിന്തുണയ്ക്കുന്നവരുടെ ഒപ്പം ഞങ്ങളുണ്ടാവും. വാര്‍ധക്യ പെന്‍ഷനും പ്രധാന അജണ്ടയാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തൊഴിലില്ലാത്തവര്‍ക്ക് മാസം 11000 രൂപ ലഭിക്കുന്ന രീതയില്‍ തൊഴില്‍ ഉറപ്പാക്കാന്‍ നിലവില്‍ വരുന്ന സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും ദുഷ്യന്ത് ആവശ്യപ്പെട്ടു.
അതേസമയം സ്വതന്ത്രര്‍ ബിജെപിയെ പിന്തുണച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപീന്ദര്‍ ഹൂഡ ജെജെപിയെ ഇനി സമീപിക്കേണ്ടെന്ന് തീരുമാനിച്ചത്. പ്രധാന പ്രതിപക്ഷമായി തുടരാനാണ് നീക്കം. വിവാദ എംഎല്‍എ ഗോപാല്‍ കാണ്ടയെ മന്ത്രിയായി നിയമിക്കില്ലെന്ന് സൂചനയുണ്ട്. അദ്ദേഹത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി പിന്‍വാങ്ങുന്നത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications