ദോക്ലാമില്‍ ഇന്ത്യക്ക് മാത്രമല്ല അധികാരമുള്ളത്... ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ ഞെട്ടിച്ച പരാമര്‍ശം
ദില്ലി: ദോക്ലാമില്‍ ഇന്ത്യയുടെ വാദങ്ങളെ തള്ളി ഭൂട്ടാന്‍ പ്രധാനമന്ത്രി. ഇന്ത്യക്ക് മാത്രമല്ല ചൈനയ്ക്കും ഈ വിഷയത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടായ് ഷെറിങ് പറഞ്ഞു. ദോക്ലാ വിഷയത്തില്‍ ചൈന, ഇന്ത്യ, ഭൂട്ടാന്‍ എന്നിവര്‍ക്ക് തര്‍ക്കം പരിഹരിക്കാന്‍ തുല്യ ബാധ്യതയാണ് ഉള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഈ മേഖല ചൈന അനധികൃതമായി തര്‍ക്കം ഭൂമി കൈവശം വെച്ചിരിക്കുകയാണെന്നാണ് ഇന്ത്യയുടെ വാദം. ആറ് വര്‍ഷം മുമ്പ് ഇന്ത്യ ചൈനീസ് സൈനികര്‍ ദോക്ലാമില്‍ ഏറ്റുമുട്ടിയത്. ഭൂട്ടാന്‍ മാത്രം വിചാരിച്ചാല്‍ പ്രശ്‌നം തീരില്ലെന്ന് ഷെറിങ് പറഞ്ഞു. ബെല്‍ജിയം ദിനപ്രതം ലാ ലിബ്രെയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വിശദീകരിച്ചത്.

ഞങ്ങള്‍ മൂന്ന് പേരുണ്ട്. ഇതില്‍ ചെറുതോ വലുതോ ആയ രാജ്യങ്ങളില്ല.പകരം തുല്യ രാഷ്ട്രങ്ങളാണ് ഉള്ളത്. ഒാരോ രാജ്യങ്ങള്‍ ഇതിലൊരു ഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും ഷെറിങ് പറഞ്ഞു. അതേസമയം ഇന്ത്യയുടെ നിലപാടുകള്‍ക്ക് എല്ലാം വന്‍ തിരിച്ചടിയാണിത്. ദോക്ലാമില്‍ ചൈനയുടെ സാന്നിധ്യം തന്നെ പാടില്ലെന്ന നിലപാടിലാണ് ഇന്ത്യ.കാരണം ഈ മേഖല സുപ്രധാനമായ സിലിഗുരി ഇടനാഴിക്കടുത്താണ്.
ഈ മേഖലയാണ് ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിഭജിച്ച് നിര്‍ത്തുന്നത്. ഞങ്ങള്‍ ഈ വിഷയത്തില്‍ തയ്യാറായി നില്‍ക്കുകയാണ്. മറ്റ് രണ്ട് പേരും തയ്യാറായാല്‍ ചര്‍ച്ച നടത്താം. ദോക്ലാമിലെ തര്‍ക്കമേഖലയില്‍ ചര്‍ച്ചകള്‍ വേണമെന്ന ആവശ്യം കൂടിയാണ് ഇതോടെ ഭൂട്ടാന്‍ ഉന്നയിച്ചിരിക്കുന്നത്. ചൈനയുടെയും, ഇന്ത്യയുടെയും, ഭൂട്ടാന്റെയും മേഖല ചേര്‍ന്ന ട്രൈ ജംഗ്ഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.
2019ല്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഷെറിങിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. ഈ മൂന്നും ചേര്‍ന്ന ജംഗ്ഷന്‍ മൂന്ന് രാജ്യങ്ങളും പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. ബതാങ് ലാ എന്നാണ് ഈ സ്‌പോട്ട് അറിയപ്പെടുന്നത്.
ഈ മൂന്നും ചേര്‍ന്ന ഇടത്തിന്റെ വടക്ക് ഭാഗം ചുമ്പി വാലിയാണ്. ഇത് ചൈനയുടേതയാണ്. ദക്ഷിണ മേഖല ഭൂട്ടാന്റേതാണ്. പശ്ചിമ മേഖലയിലാണ് ഇന്ത്യയുടെ സിക്കിമുള്ളത്. ചൈനയ്ക്ക് ഈ മേഖല ഒന്നായി മാറ്റണമെന്നാണ് ആഗ്രഹം. ഇതിനെ ബതാങ് ലായുടെ ഏഴ് കിലോമീറ്റര്‍ അപ്പുറത്തേക്ക് മാറ്റി, ഗിപ്‌മോച്ചി കൊടുമുടിയുടെ അടുത്തായി കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നത്.
അങ്ങനെ സംഭവിക്കണമെങ്കില്‍, ദോക്ലാം മുഴുവന്‍ ചൈനയുടേതാവണം. ഇതൊരിക്കലും ഇന്ത്യ അംഗീകരിക്കുന്നതല്ല. ഏതെങ്കിലും തരത്തില്‍ ചൈന ഇത് സാധ്യമാക്കാന്‍ നോക്കിയാല്‍ ഇന്ത്യന്‍ സൈന്യം അത് അംഗീകരിക്കില്ല. 2017ലാണ് ഇന്ത്യ ചൈനീസ് സൈനികര്‍ ഏറ്റുമുട്ടിയത്. ചൈന ദോക്ലാം മേഖലയില്‍ ഒരു റോഡ് അനധികൃതമായി നിര്‍മിച്ചിരുന്നു. ഗിപ്‌മോച്ചി കൊടുമുടിയുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു ഇത്.
ഇതിലൂടെ സിലിഗുരി ഇടനാഴിയിലേക്ക് കൃത്യമായ നിരീക്ഷണത്തിന് ചൈനയ്ക്ക് സൗകര്യമൊരുങ്ങുമായിരുന്നു. തല്‍സ്ഥിതി മാറ്റാന്‍ നിരവധി തവണ ചൈന ശ്രമിച്ചിരുന്നു. പല തവണ പശ്ചിമ ഭൂട്ടാനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരുന്നത്. ഇത് ഇന്ത്യ വലിയ സുരക്ഷാ ഭീഷണിയായി ചൂണ്ടിക്കാണിച്ചിരുന്നു.
പലതും മാധ്യമങ്ങളില്‍ വരുന്നുണ്ട്. ചൈനയുടെ നിര്‍മാണം ഭൂട്ടാനില്‍ നടക്കുന്നില്ല. അതുകൊണ്ട് ഞങ്ങളൊന്നും ചെയ്യാന്‍ പോകുന്നില്ല. ഇതൊരു അന്താരാഷ്ട്ര അതിര്‍ത്തിയാണ്. ഞങ്ങളുടേത് എന്താണെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും ഷെറിങ് പറഞ്ഞു.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍












Click it and Unblock the Notifications