Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിലെ ബിദാദി ടൗൺഷിപ്പ് പദ്ധതി; എതിർപ്പ് ശക്തമാക്കി കൂട്ടായ്‌മകൾ, രാഹുൽ ഗാന്ധി ഇടപെടണമെന്ന് ആവശ്യം

ബെംഗളൂരു: നഗരത്തിന്റെ അതിവേഗ വികസനത്തിന് ആക്കം കൂട്ടാനായി ആവിഷ്‌കരിച്ച ബിദാദി ടൗൺഷിപ്പിനായി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. രാമനഗര ജില്ലയിലെ ബിദാദിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ ടൗൺഷിപ്പ് പദ്ധതി വലിയ തോതിൽ പരിസ്ഥിതി ആഘാതം ഉണ്ടാക്കുമെന്നാണ് പൗരസമൂഹത്തിന്റെ മുന്നറിയിപ്പ്.

ബെംഗളൂരുവില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴത്തുക ഇരട്ടി! വലിച്ചെറിഞ്ഞ മാലിന്യം സ്വയം വൃത്തിയാക്കണം
ബെംഗളൂരുവില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ പിഴത്തുക ഇരട്ടി! വലിച്ചെറിഞ്ഞ മാലിന്യം സ്വയം വൃത്തിയാക്കണം

ഈ സാഹചര്യത്തിൽ, കർഷകരുടെ ആശങ്കകൾക്ക് പരിഹാരം കാണാൻ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ ഒരു കൂട്ടം സാംസ്‌കാരിക നായകരും ബുദ്ധിജീവികളും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

bengaluru

'കർണാടക ഫോറം ഓഫ് പബ്ലിക് ഇന്റലക്ച്വൽസ്, കൾച്ചറൽ വോയ്‌സ് ആൻഡ് സിവിൽ സൊസൈറ്റി' എന്ന കൂട്ടായ്‌മയാണ് വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്തയച്ചിരിക്കുന്നത്. ബിദാദി മേഖലയിലെ ആയിരക്കണക്കിന് കർഷകരുടെ ഉപജീവനമാർഗ്ഗം തകിടം മറിക്കുന്നതാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൗൺഷിപ്പ് പദ്ധതിയെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള നഗരമായി ബിദാദിയെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ വികസനത്തിന്റെ പേരിൽ ഫലഭൂയിഷ്ഠമായ കർഷക ഭൂമിയും ഹരിതമേഖലയും ഇല്ലാതാക്കരുതെന്നാണ് കത്തിലെ പ്രധാന ആവശ്യം. രാമനഗര ജില്ല അതിന്റെ വലിയൊരു പ്രകൃതി രമണീയതയ്ക്കും കാർഷിക പാരമ്പര്യത്തിനും പേരുകേട്ട പ്രദേശമാണ്.

പ്രധാനമായും പട്ടുനൂൽ ഉൽപ്പാദനം, തെങ്ങ് കൃഷി, മറ്റ് പച്ചക്കറി കൃഷികൾ എന്നിവയിലൂടെയാണ് ഇവിടുത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ കർഷക കുടുംബങ്ങൾ ജീവിച്ചു പോകുന്നത്. ഇത്തരം വലിയൊരു ഹരിതമേഖലയെ പൂർണമായി കവർന്നെടുത്തുകൊണ്ട് ഒരു മെട്രോപൊളിറ്റൻ ടൗൺഷിപ്പ് വികസിപ്പിക്കുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതമേൽപ്പിക്കും.

ബെംഗളൂരു-മൈസൂരു സാമ്പത്തിക ഇടനാഴിയുടെ വികസനത്തിന്റെ ഭാഗമായിട്ടാണ് ബിദാദിയിൽ ഇത്തരമൊരു പുതിയ ഭീമൻ ടൗൺഷിപ്പ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ഈ പദ്ധതിക്കായി വലിയ തോതിൽ പരിസ്ഥിതി ലോലവും ജൈവ വൈവിധ്യ സമ്പന്നവുമായ ഭൂമി ഏറ്റെടുക്കുന്നത് പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥ പൂർണമായും തകർക്കും.

പദ്ധതി പ്രദേശം ഉൾപ്പെടുന്ന സ്ഥലത്തെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ആശങ്കകളാണ് സാംസ്‌കാരിക പ്രതിനിധികൾ കത്തിലൂടെ പങ്കുവെക്കുന്നത്. ദേവനഹള്ളിയിൽ നേരത്തെ വിഭാവനം ചെയ്യുകയും പിന്നീട് ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കുകയും ചെയ്‌ത ഭൂമി ഏറ്റെടുക്കൽ പദ്ധതി അവർ ഇതിനായി ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

വ്യവസായ വിപുലീകരണവും വിജ്ഞാനാധിഷ്‌ഠിത സാമ്പത്തിക വ്യവസ്ഥിതിയിലേക്കുള്ള മാറ്റവും രാജ്യത്തിന് പുരോഗതി കൊണ്ടുവരുമെന്നത് അംഗീകരിക്കുന്നുവെന്നാണ് പ്രതിഷേധിക്കുന്ന കൂട്ടായ്‌മ പറയുന്നത്. എന്നാൽ കർഷകരെ അവരുടെ പരമ്പരാഗത ഉപജീവനത്തിൽ നിന്നും കുടിയൊഴുക്കിക്കൊണ്ടുള്ള ഒരു സുസ്ഥിര വികസനവും ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യില്ലെന്നാണ് അവർ പറയുന്നത്.

രാഹുൽ ഗാന്ധിയുടെ ഇടപെടൽ തേടി കൂട്ടായ്‌മ

കർണാടകയിൽ കോൺഗ്രസ് ഭരിക്കുന്നത് കൊണ്ടുതന്നെ, ജനകീയ പ്രശ്‌നങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഈ വിഷയത്തിൽ വളരെ നിർണായകമായിരിക്കും. കോൺഗ്രസ് ഭരണകൂടം കർഷക പക്ഷത്തുനിൽക്കണമെന്ന ആവശ്യമാണ് കൂട്ടായ്‌മ മുന്നോട്ട് വയ്ക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിസ്ഥിതി സൗഹൃദമല്ലാത്തതുമായ നിരവധി വൻകിട പദ്ധതികൾക്കെതിരെ രാഹുൽ ഇതിനുമുമ്പ് നടത്തിയ നേരിട്ടുള്ള ഇടപെടലുകൾ പ്രതിഷേധക്കാർ ഓർമ്മിപ്പിക്കുന്നു. ആൻഡമാൻ നിക്കോബാർ പോലുള്ള അതീവ വൈവിധ്യമാർന്ന ദ്വീപ് സമൂഹങ്ങളിലെ വനാവകാശ സംരക്ഷണത്തിനും ആദിവാസി ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ കത്തിൽ പ്രതിപാദിക്കുന്നുണ്ട്.

വൻകിട കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിന് പകരം സാധാരണക്കാരായ ജനങ്ങളുടെ ശബ്‌ദത്തിന് മുൻഗണന നൽകുന്ന ഒരു ഭരണക്രമമാണ് രാജ്യത്ത് ഉണ്ടാകേണ്ടത്. രാമനഗരയിൽ നിന്നും കർഷകരെ കുടിയിറക്കി വലിയ അളവിൽ വികസന പരിപാടികൾ ആവിഷ്‌കരിക്കുമ്പോൾ അത് കനത്ത സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ സൃഷ്‌ടിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ബെംഗളൂരു മെട്രോ പ്രതിവര്‍ഷം വര്‍ധിപ്പിക്കുന്നത് 6 കി.മി മാത്രം; വികസനം വേഗത്തിലാക്കുമെന്ന് മന്ത്രി
ബെംഗളൂരു മെട്രോ പ്രതിവര്‍ഷം വര്‍ധിപ്പിക്കുന്നത് 6 കി.മി മാത്രം; വികസനം വേഗത്തിലാക്കുമെന്ന് മന്ത്രി

ബിദാദി ടൗൺഷിപ്പ് പദ്ധതി

ബെംഗളൂരുവിന് സമീപമുള്ള രാമനഗര ജില്ലയിലെ ബിദാദി ഹോബ്ലിയിലെ ഒമ്പത് ഗ്രാമങ്ങളിലായി ഏകദേശം 7481 ഏക്കർ ഭൂമിയിലാണ് ഈ സംയോജിത ടൗൺഷിപ്പ് വികസിപ്പിക്കാൻ പദ്ധതിയിടുന്നത്. പദ്ധതിക്ക് ഏകദേശം 18,133 കോടി ചെലവ് പ്രതീക്ഷിക്കുന്നതായി സർക്കാർ അറിയിച്ചിട്ടുണ്ട്. ഗ്രേറ്റർ ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+