ഓഹരി വിപണിയില്‍ വന്‍ ഇടിവ്, 1200 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്, നിഫ്റ്റി 17000ലേക്ക് താഴ്ന്നു
മുംബൈ: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളാണ് രാജ്യത്തെ ഓഹരി വിപണിയെയും കനത്ത നഷ്ടത്തിലാക്കിയിരിക്കുകയാണ്. സെന്‍സെക്‌സ് 10227.85 പോയിന്റ് ഇടിഞ്ഞ് 56925.07ലെത്തി. നിഫ്റ്റി 371.60 പോയിന്റ് ഇടിഞ്ഞ് 170003ലുമെത്തി. പ്രധാനമായും യുഎസ്-റഷ്യ പ്രശ്‌നങ്ങളും,യുക്രൈനിലെ സംഘര്‍ഷ സാധ്യതകളുമെല്ലാം ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതേസമയം ബാങ്ക് സൂചിക മൂന്ന് ശതമാനത്തിലേറെയാണ് നഷ്ടം നേരിട്ടത്. മിക്കവാറും ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ഐടിസി, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ഒഎന്‍ജിസി, ടിസിഎസ് എന്നിവ നേട്ടത്തിലുമെത്തി.

നിലവില്‍ ഏഴ് വര്‍ഷത്തെ ഉയരത്തില്‍ നില്‍ക്കുന്ന ആഗോള എണ്ണവില ഈ വാരം കൂടുതല്‍ ഉയരങ്ങളിലേക്ക് നീങ്ങിയേക്കും. ഇതും ഓഹരി വിപണികള്‍ക്ക് ക്ഷീണമാണ്. ബാങ്കിംഗ് ഓഹരികളും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി എബിജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡിനെതിരെ നല്‍കിയ പരാതിയാണ് പ്രശ്‌നമായിരിക്കുന്നത്. പണം തട്ടിപ്പാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. എല്‍ഐസി അഞ്ച് ശതമാനം ഓഹരികള്‍ വില്‍ക്കാനും ഇതിനിടെ തീരുമാനിച്ചിട്ടുണ്ട്. എട്ട് ബില്യണ്‍ വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications