Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിരാളികളുടെ ആക്ഷേപങ്ങൾ ഏറ്റില്ല; 2 മണ്ഡലങ്ങളിലും വിജയ്‌യുടെ പത്രികകൾ സ്വീകരിച്ചു, ഭീഷണിയായി അപരന്മാർ!

ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയുടെ നാമനിർദ്ദേശ പത്രികകൾ പേരമ്പൂർ, തിരുച്ചി ഈസ്‌റ്റ് നിയമസഭാ മണ്ഡലങ്ങളിൽ സൂക്ഷ്‌മപരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. എതിർ സ്ഥാനാർത്ഥികളുടെ ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് ചൊവ്വാഴ്‌ചയോടെ പത്രികകൾ സ്വീകരിച്ചത്. നേരത്തെ ചില സാങ്കേതിക പിഴവുകളും മറ്റ് ചില തെറ്റുകളും കാരണം പേരമ്പൂരിൽ വിജയ് പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

സ്വത്ത് വിവരങ്ങളും സാക്ഷ്യപ്പെടുത്തലും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മറ്റ് പാർട്ടികളുടെ സ്ഥാനാർത്ഥികൾ ചോദ്യങ്ങളുന്നയിച്ച സാഹചര്യത്തിൽ ആയിരുന്നു വിജയ്‌യുടെ ഈ നീക്കം. എങ്കിലും, പേരമ്പൂരിലെ വരണാധികാരി ഈ നോമിനേഷൻ സാധുവാണെന്ന് പ്രഖ്യാപിച്ചതോടെ ടിവികെയ്ക്കും അതിന്റെ തലവനായ വിജയ്ക്കും ഇത് ആശ്വാസത്തിന്റെ വാർത്തയാണ്. പത്രിക സ്വീകരിച്ച വാർത്ത വന്നതോടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആവേശത്തിലാണ് അണികൾ.

vijay

'നാമനിർദ്ദേശ പത്രിക അംഗീകരിച്ചിരിക്കുന്നു. എതിർപ്പുന്നയിക്കുന്നവർ തങ്ങളുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ സമർപ്പിക്കണം' എന്നായിരുന്നു വരണാധികാരി വ്യക്തമാക്കിയത്, മാത്രമല്ല എതിർപ്പ് ഉന്നയിക്കുന്നവരുടെ വാദങ്ങൾ ഔദ്യോഗികമായി സ്ഥാപിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്‌തു. തിരുച്ചി ഈസ്‌റ്റിൽ വിജയുടെ പത്രിക യാതൊരു തടസവും കൂടാതെ അംഗീകരിക്കപ്പെട്ടതായും വിവരങ്ങളുണ്ട്.

ഇതിന് പുറമേ ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദിന്റെ ടി നഗർ മണ്ഡലത്തിലെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം ജനറൽ സെക്രട്ടറി ആദവ് അർജുനന്റെ പത്രികയും ഏകദേശം ഒരു മണിക്കൂറോളം നീണ്ട സൂക്ഷ്‌മപരിശോധനയ്ക്കും നിരവധി എതിർപ്പുകൾക്കും ശേഷം അംഗീകരിച്ചിരുന്നു.

എല്ലാ നോമിനേഷനുകളിലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചതായും, എതിർപ്പുകൾ രേഖപ്പെടുത്തി മാനദണ്ഡപ്രകാരം പരിഹരിച്ചാണ് അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ടതെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിനു രണ്ടാഴ്‌ചയോളം മാത്രം ശേഷിക്കെയാണ് ഇത്തവണത്തെ പ്രധാന കക്ഷികളിൽ ഒന്നായ ടിവികെ നേതാക്കളുടെ പത്രിക സ്വീകരിക്കുന്നത്.

വിജയ്ക്ക് അപരന്മാരുടെ ഭീഷണി

പേരമ്പൂർ മണ്ഡലത്തിൽ ആകെ 40 സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇവരിൽ "വിജയ്", "ജോസഫ്" എന്നീ പേരുകളുള്ള ഒന്നിലധികം മത്സരാർത്ഥികളുണ്ട്. ജി വിജയ്, കെ വിജയ്, എസ് ജോസഫ്, എം ജോസഫ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു രാഷ്ട്രീയ തന്ത്രമായി ഈ നാമനിർദ്ദേശങ്ങൾ വിലയിരുത്തപ്പെടുന്നു.

തിരഞ്ഞെടുപ്പിൽ ടിവികെ മത്സരിക്കുന്നത് ഒറ്റയ്ക്ക്

നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ ഒറ്റയ്ക്കാണ് ടിവികെ മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ പത്രികയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രബല കക്ഷികൾ എല്ലാം ഒരുപോലെ വിജയ്‌യെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചിരുന്നു. പതിറ്റാണ്ടുകളായി തമിഴ്‌നാട് രാഷ്ട്രീയം ഡിഎംകെ, എഐഎഡിഎംകെ കക്ഷികളുടെ നിയന്ത്രണത്തിലായിരുന്നു. ഈ രണ്ട് ദ്രാവിഡ പാർട്ടികൾക്കിടയിലാണ് ഭരണം മാറിമറിഞ്ഞിരുന്നത്.

മാത്രമല്ല ചെറിയ കക്ഷികൾ തിരഞ്ഞെടുപ്പുകളിൽ വലിയ പാർട്ടികളിലൊന്നിൽ ചേരാറാണ് പതിവ്. എന്നാൽ, ഒരു സിനിമാ താരത്തിന്റെ നേതൃത്വത്തിലുള്ള ടിവികെ ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ എതിർപ്പുകൾ സ്വാഭാവികം. നിലവിൽ ഭരണകക്ഷിയായ ഡിഎംകെയെയും പ്രതിപക്ഷമായ എഐഡിഎംകെയെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇരു മുന്നണികളിലും അതൃപ്‌തിയുള്ള വോട്ടർമാരെയാണ് അവർ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+