Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരം സര്‍ക്കാരിന്... കേള്‍ക്കാന്‍ ലഫ്. ഗവര്‍ണര്‍ ബാധ്യസ്ഥന്‍; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂദല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണറുമായുള്ള അധികാര തര്‍ക്കത്തില്‍ ദല്‍ഹി സര്‍ക്കാരിന് വിജയം. ദല്‍ഹി സര്‍ക്കാരിന് സേവനങ്ങളില്‍ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും അത് നല്‍കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും സുപ്രീം കോടതി പറഞ്ഞു. ജനങ്ങളുടെ ഇച്ഛയെ പ്രതിനിധീകരിച്ച് നിയമനിര്‍മ്മാണം നടത്താന്‍ ദല്‍ഹി നിയമസഭയ്ക്ക് അധികാരം നല്‍കിയിട്ടുണ്ട് എന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി ചൂണ്ടിക്കാട്ടി.

ഒരു ജനാധിപത്യ രാജ്യത്തില്‍ ഭരണത്തിന്റെ യഥാര്‍ത്ഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും സുപ്രീംകോടതി വിധിച്ചു. ദല്‍ഹിയിലെ ഐ എ എസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ട് എന്നും ക്രമസമാധാനം, റവന്യു ഒഴികെയുള്ളവയില്‍ ദല്‍ഹി സര്‍ക്കാരിനും നിയന്ത്രണമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

supreme court

ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നത് നിര്‍ത്തുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായാല്‍ കൂട്ടുത്തരവാദിത്തത്തിന്റെ തത്വത്തെ ബാധിക്കും എന്ന് ചടീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും ഭരണപരമായ നിയന്ത്രണം ആര്‍ക്കാണെന്ന തര്‍ക്കത്തിലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.

കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന ദല്‍ഹിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍, ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിന് ബാധ്യസ്ഥനാണെന്ന് ജഡ്ജിമാര്‍ പറഞ്ഞു. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരങ്ങളുണ്ട്. എന്നാല്‍ ദല്‍ഹി സര്‍ക്കാരിന്റെ മുഴുവന്‍ ഭരണവും അതിന്റെ കീഴിലാണ് എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. 2013 ല്‍ അധികാരത്തില്‍ വന്നതു മുതല്‍ വിവിധ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായി അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പലകുറി പോരാടിയിട്ടുണ്ട്.

Vastu Tips: ഉപ്പ് അടുക്കളയില്‍ ആണോ സൂക്ഷിക്കുന്നത്..? ഈ സാധനമൊക്കെ പെട്ടെന്ന് മാറ്റിക്കോ, ഇല്ലെങ്കില്‍ സര്‍വ്വനാശം

ഇതിലാണ് സുപ്രീംകോടതി വിധിയോടെ വിജയം കൈവരിക്കുന്നത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ പറയാതെ ഒരു പ്യൂണിനെപ്പോലും നിയമിക്കാന്‍ കഴിയില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ തീരുമാനങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിരന്തരം അസാധുവാക്കിയെന്നും നിയമനങ്ങള്‍ റദ്ദാക്കിയെന്നും ഫയലുകള്‍ തീര്‍പ്പാക്കിയില്ലെന്നും അടിസ്ഥാനപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് തടസ്സപ്പെട്ടുവെന്നും കാണിച്ച് 2018 ല്‍ ആണ് ദല്‍ഹി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

അന്ന് ദല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് മേധാവിയെന്നും ഭൂമി, പോലീസ്, പൊതു ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളൊഴികെ ഭരണഘടനയനുസരിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാനുള്ള അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. 2019 ല്‍, സുപ്രീം കോടതി വിവിധ അപ്പീലുകള്‍ പരിഗണിച്ചപ്പോള്‍, രണ്ടംഗ ബെഞ്ചില്‍ ഭിന്നത് വന്നതിനെ തുടര്‍ന്ന് കേന്ദ്രത്തിന്റെ ആവശ്യപ്രകാരം കേസ് ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+